Image

മാനഭംഗവും മാനഭംഗശ്രമവും സാമൂഹ്യവ്യവസ്ഥയെ ബാധിക്കും: സുപ്രീംകോടതി

Published on 29 May, 2012
മാനഭംഗവും മാനഭംഗശ്രമവും സാമൂഹ്യവ്യവസ്ഥയെ ബാധിക്കും: സുപ്രീംകോടതി
ന്യൂഡല്‍ഹി: മാനഭംഗവും മാനഭംഗശ്രമവും ഒരു വ്യക്തിയ്ക്കെതിരേയുള്ള കുറ്റകൃത്യം മാത്രമല്ലെന്നും സാമൂഹ്യവ്യവസ്ഥിതിക്കുനേരെയുള്ള കടന്നുകയറ്റമാണെന്നും സുപ്രീംകോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗം ചെയ്തശേഷം കൊലപ്പെടുത്തിയ പ്രതിയുടെ ജീവപര്യന്തംശിക്ഷ ശരിവച്ചാണ് സുപ്രീംകോടതി അഭിപ്രായപ്രകടനം. മാനഭംഗവും മാനഭംഗശ്രമവും സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുമെന്നും ജസ്റീസ് ബി.എസ്.ചൌഹാനും ജസ്റീസ് ദീപക് മിശ്രയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി. സ്ത്രീകള്‍ക്കു നേരെയുള്ള ശാരീരികാക്രമണം ആ വ്യക്തിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക