Image

രാജഗോപാലിനെ വച്ച് അട്ടിമറി നടത്താനാകില്ല: കോടിയേരി

Published on 29 May, 2012
രാജഗോപാലിനെ വച്ച് അട്ടിമറി നടത്താനാകില്ല: കോടിയേരി
തിരുവനന്തപുരം: ബിജെപിക്ക് ഒ.രാജഗോപാലിനെ വച്ച് നെയ്യാറ്റിന്‍കരയില്‍ അട്ടിമറി നടത്താനാകില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥിയെന്നാല്‍ ആര്‍എസ്എസിന്റെ സ്ഥാനാര്‍ഥിയാണ്. ആര്‍എസ്എസ് ആയി ആര് മത്സരിച്ചാലും ശരിയാണ്. ബാബറി മസ്ജിത് തകര്‍ത്തതും ഓറീസയിലെ പള്ളികള്‍ തകര്‍ത്തും ആര്‍എസ്എസ് ആണ്. വേറെ പ്രചാരണത്തിന് സാധ്യതയില്ലാത്തതിനാലാണ് അക്രമരാഷ്ട്രീയംന ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ബിഷപ് ഹൌസ് ഓഫീസ് ആക്രമിച്ചയാളുടെ വീടാണ് ഇന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനസാക്ഷിവോട്ട് ചെയ്യണമെന്ന് സ്ംഘടനകള്‍ പറയുമ്പോള്‍ അത് യുഡിഎഫിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്. കള്ള പ്രചാരണ വേലയാണ് യുഡിഎഫ് കാണിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആണ് കേരളത്തില്‍ എല്ലാം ചെയ്യുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ഇവരെ ആരെയും ഇതു വരെ പിടികൂടിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ പര്യടനം നടത്തുന്ന എ.കെ.ആന്റണിക്ക് സമാധാനത്തെക്കുറിച്ചു പറയാന്‍ അര്‍ഹതയില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്താണ് കേരളത്തില്‍ പല രാഷ്ട്രീയ കൊലപാതകങ്ങളും നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക