Image

അക്രമരാഷ്ട്രീയം വികസനത്തിന് തടസം: ചെന്നിത്തല

Published on 29 May, 2012
അക്രമരാഷ്ട്രീയം വികസനത്തിന് തടസം: ചെന്നിത്തല
നെയ്യാറ്റിന്‍കര: കേരളത്തില്‍ വളര്‍ന്നുവരുന്ന അക്രമരാഷ്ട്രീയം വികസനത്തിന് തടസമാണെന്ന്കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇന്നലെ വൈകുന്നേരം നാല് മണിയോടെ കൂളത്തൂര്‍ പഞ്ചായത്തിലെ ആറ്റുപുറത്ത് നിന്ന് ആരംഭിച്ച വാഹന പ്രചാരണജാഥയ്ക്ക് ആരംഭം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തോടെ ജീവിക്കാനുള്ള നമ്മുടെ അവകാശമാണ് നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് വോട്ട് നല്‍കുന്നതിലൂടെ നെയ്യാറ്റിന്‍കരക്കാര്‍ നേടുന്നത്. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംഎല്‍എ ആയപ്പോള്‍ മാത്രമാണ് മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. വിരാലി, ഉച്ചക്കട, മുടിപ്പുരനട, കുളത്തൂര്‍ എച്ച്.എസ്, ചാരോട്ടുകോണം, വെങ്കളം, പ്ളാമൂടുകട, പൂഴികുന്ന്, ആവിണക്ക, പ്ളാത്താങ്കര, ചെങ്കല്‍, വട്ടവിള, ഉദയന്‍കുളങ്ങര, കോമ്പോട്ടുകോണം, മര്യാപുരം, തോട്ടുംകര, ഷാപ്പ്മുക്ക്, പൊറ്റയില്‍കട, അയിര, ചെങ്കവിള, മാറാടി എന്നിവിടങ്ങളിലൂടെ കടന്ന് വന്ന വാഹന ജാഥ ഇന്നലെ രാത്രി ഏട്ടരയോടെ പഴയ ഉച്ചക്കടയില്‍ സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക