Image

ഫാക്ടിന് 23.82 കോടി ലാഭം; വിറ്റുവരവ് 2,898 കോടി

Published on 29 May, 2012
ഫാക്ടിന് 23.82 കോടി ലാഭം; വിറ്റുവരവ് 2,898 കോടി
ഏലൂര്‍: എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് ഫാക്ട് 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ 23.82 കോടി രൂപ ലാഭത്തിലെത്തി. 2010-2011-ല്‍ ഉണ്ടായ 49 കോടി രൂപയുടെ നഷ്ടവും മറികടന്നാണു ഫാക്ട് ചരിത്രനേട്ടം കൈവരിച്ചത്. 2010-2011ല്‍ 2,462 കോടി രൂപയുടെ വിറ്റുവരവില്‍ ഫാക്ടിന്റെ വളര്‍ച്ചയുടെ ഗ്രാഫ് താഴേയ്ക്ക് പോയെങ്കിലും പിറ്റേവര്‍ഷം തന്നെ 2,898 കോടി രൂപയുടെ വിറ്റുവരവോടെ മുന്നിലെത്തി. അപ്രതീക്ഷിത സംഭവങ്ങളാല്‍ രണ്ടുമാസത്തോളം ഉദ്യോഗമണ്ഡലിലെ അമോണിയ പ്ളാന്റ് പ്രവര്‍ത്തനരഹിതമായിരുന്നില്ലെങ്കില്‍ ലാഭം കുറേക്കൂടി ഉയരുമായിരുന്നുവെന്ന് മാനേജ്മെന്റ് അവകാശപ്പെട്ടു. ജിപ്സം വിറ്റുവരവില്‍ സര്‍വകാല റിക്കാര്‍ഡാണ് ഇത്തവണ ഫാക്ടിനുള്ളത്. ഫാക്ടംഫോസ്, യൂറിയ, ജിപ്സം, ഫാക്ട് ഓര്‍ഗാനിക്, ബയോ ഫെര്‍ട്ടിലൈസര്‍ എന്നിവയുടെ വില്‍പ്പനയും വന്‍ വളര്‍ച്ചാനിരക്കാണു സൂചിപ്പിക്കുന്നത്. ഇതിനിടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ഫാക്ടിന് ലഭിച്ച സുരക്ഷാ അവാര്‍ഡുകളും ശ്രദ്ധേയമായതായി ഫാക്ട് പബ്ളിക് റിലേഷന്‍സ് അസിസ്റന്റ് മാനേജര്‍ എന്‍.എം. പ്രഭാകരന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക