Image

അക്ബര്‍ ട്രാവല്‍സിന്റെ മംഗലാപുരത്തേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് യാത്രതിരിച്ചു

Published on 18 June, 2020
 അക്ബര്‍ ട്രാവല്‍സിന്റെ മംഗലാപുരത്തേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് യാത്രതിരിച്ചു

കുവൈറ്റ് സിറ്റി : പ്രമുഖ ട്രാവല്‍ ഗ്രൂപ്പ് ആയ അക്ബര്‍ ട്രാവല്‍സിന്റെ മംഗലാപുരത്തേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ഇന്നു കുവൈറ്റില്‍ നിന്ന് യാത്രതിരിച്ചു. 165 യാത്രക്കാരുമായി ജസീറ ഐയര്‍വേസ് ആണ് മംഗലാപുരത്തേക്ക് പറന്നത്. മംഗലാപുരത്തേക്ക് ആദ്യമായാണ് ഒരു ഗ്രൂപ്പ് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സര്‍വീസ് നടത്തുന്നത്.

കേരളത്തിലേക്ക് അക്ബര്‍ ട്രാവല്‍സിന്റേതായി കൊച്ചിയിലേക്ക് മൂന്നും കോഴിക്കോട്ടേക്ക് രണ്ടും കണ്ണൂരേക്ക് ഒരു ഫ്‌ലൈറ്റും അടക്കം ആറ് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകളില്‍ ആയി 1300 ഓളം യാത്രക്കാര്‍ ആണ് നാട്ടിലെത്തിയത്.

ഗര്‍ഭിണികള്‍, വീസ കാലാവധി കഴിഞ്ഞവര്‍, സീനിയര്‍ സിറ്റിസണ്‍സ് മറ്റു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് യാത്രക്കാരെ തെരെഞ്ഞെടുത്തത്. പ്രയാസകരമായ ഘട്ടത്തിലും അനുമതിയും മറ്റു കാര്യങ്ങളും ശരിയാക്കി തന്ന ഇന്ത്യന്‍ എംബസി ഒഫീഷ്യല്‍സ് കര്‍ണാടക & കേരള ഗവണ്‍മെന്റ് ഒഫീഷ്യല്‍സ്, ജസീറ ഐയര്‍വേസ് മാനേജ്മെന്റ് ടീം, അതുപോലെ കുവൈറ്റിന്റേയും ഇന്ത്യയുടേയും ഗവണ്‍മെന്റ് ഒഫീഷ്യല്‍സ് എല്ലാവരോടും നന്ദി അറിയിക്കുന്നതായി അക്ബര്‍ ട്രാവല്‍സ് കുവൈറ്റ് റീജണല്‍ മാനേജര്‍ ഷൈഖ് അബ്ദുള്ളാ അറിയിച്ചു. അനുമതി ലഭിക്കുന്ന മുറക്ക് കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഫ്‌ലൈറ്റുകള്‍ ചാര്‍ട്ടേര്‍ഡ് ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക