കുവൈറ്റ് സിറ്റി: ജൂണ്‍ 16, 18 തീയതികളില്‍ ട്രാവല്‍ മാര്‍ട്ട് ഏജന്‍സിയുമായി ചേര്‍ന്ന് ഗോ എയര്‍ലൈന്‍സ്, ജസീറ എയര്‍വേയ്സ് തുടങ്ങിയ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകളില്‍ കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിംഗ് വീസയില്‍ വന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് മുന്‍ഗണന ക്രമത്തില്‍ തൃശൂര്‍ അസോസിയേഷന്റെ ഈ ഉദ്യമത്തില്‍ നാടണഞ്ഞത്.
മറ്റു ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകളില്നിന്നും വ്യത്യസ്തമായി 15 പേര്‍ക്ക് സൗജന്യ യാത്ര ഒരുക്കി കൊണ്ടാണ് തൃശൂര്‍ അസോസിയേഷന് ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് എന്ന മഹത്തായ ഉദ്യമം പൂര്‍ത്തീകരിച്ചത്. എല്ലാ യാത്രക്കാര്‍ക്കും വേണ്ട സുരക്ഷാ സംവിധാനങ്ങളും, ലഘു ഭക്ഷണവും വിതരണം ചെയ്തുകൊണ്ട് ആദ്യാവസാനം വരെ എല്ലാ സഹായത്തിനും ട്രാസ്ക് ഭാരവാഹികള്‍ കൂടെ ഉണ്ടായിരുന്നു.
ട്രാസ്ക് അംഗങ്ങള്‍ക്കുളള സൗജന്യ എയര്‍ ടിക്കറ്റ് തന്നു സഹായിച്ച ഗ്ലോബല്‍ ഇന്റര്‍നാഷണലിനും എല്ലാ സുമനസുകള്‍ക്കും തൃശൂര്‍ അസോസിയേഷന് ഭാരവാഹികള്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍