Image

അഴിമതിക്കെതിരെ ക്രിയാത്മക നടപടികള്‍ വേണമെന്നു കോടതി

Published on 29 May, 2012
അഴിമതിക്കെതിരെ ക്രിയാത്മക നടപടികള്‍ വേണമെന്നു കോടതി
കൊച്ചി: അഴിമതിക്കെതിരെ അധരവ്യായാമം നടത്താതെ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്നു ഹൈക്കോടതി. മട്ടാഞ്ചേരിയില്‍ ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള പദ്ധതി നടത്തിപ്പില്‍ ക്രമക്കേടു കാട്ടിയതായി ആരോപണമുള്ള അസിസ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എല്‍. മേരിയെ എക്സിക്യൂട്ടീവ് എന്‍ജീയറാക്കി ഒരു ഡിവിഷന്റെ മുഴുവന്‍ ചുമതല നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റീസ് സിരിജഗന്റെ വിമര്‍ശനം. ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് മേരിയെ വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറായി പ്രമോഷന്‍ നല്‍കി എറണാകുളം ഡിവിഷണില്‍ നിയമിച്ചത്. 25 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടുപിടിച്ചതിനെ തുടര്‍ന്ന് 2004ല്‍ സസ്പെഡ് ചെയ്തിരുന്നു. 2009ല്‍ തിരിച്ചെടുത്തു പ്രാമോഷന്‍ നല്‍കി. അഴിമതിക്കേസില്‍ ആരോപണവിധേയയായ ഉദ്യോഗസ്ഥയെ എന്തിനു സര്‍ക്കാര്‍ സംരക്ഷിക്കണമെന്നു കോടതി ചോദിച്ചു. വാട്ടര്‍ അഥോറിറ്റി പോലെയുള്ള സ്ഥാപനം നടത്തേണ്ടത് ഇങ്ങനെയാണോ എന്നു കോടതി ആരാഞ്ഞു. ഇവര്‍ക്കെതിരെ രണ്ടാഴ്ചക്കകം നടപടി എടുത്തില്ലെങ്കില്‍ കര്‍ശന ഉത്തരവ് പാസാക്കേണ്ടിവരുമെന്നു കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശി സി.എ. വിജയചന്ദ്രനാണു ഹര്‍ജി നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക