Image

കാമറ കണ്ട്‌ അന്ധാളിക്കുന്നവര്‍ പാര്‍ട്ടിക്ക്‌ ബാധ്യത: പന്ന്യന്‍

Published on 29 May, 2012
കാമറ കണ്ട്‌ അന്ധാളിക്കുന്നവര്‍ പാര്‍ട്ടിക്ക്‌ ബാധ്യത: പന്ന്യന്‍
കൊടുങ്ങല്ലൂര്‍: ക്യാമറയും മൈക്കും കണ്ട്‌ അന്ധാളിക്കുന്നവര്‍ പാര്‍ട്ടിക്ക്‌ ബാധ്യതയാണെന്ന്‌ സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കമ്യൂണിസ്‌റ്റ്‌ മൂല്യങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയണം. മൈക്ക്‌ കൈയിലെത്തുമ്പോഴും ക്യാമറ കാണുമ്പോഴും പുലഭ്യം പറയുന്ന നേതാക്കന്‍മാര്‍ പ്രസ്‌ഥാനത്തിനു ബാധ്യതയാണെന്നും കൊടുങ്ങല്ലൂരില്‍ വി.കെ. രാജന്റെ ചരമവാര്‍ഷിക ദിനത്തില്‍ സിപിഐ നടത്തിയ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

കൊലപാതക രാഷ്‌ട്രീയത്തിന്റെ പേരില്‍ വിലപിക്കാന്‍ അര്‍ഹതയില്ലാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. കണ്ണൂരിലെ കെ. സുധാകരനെ പോലുള്ളവരെ കൂടെ നിര്‍ത്തിയാണ്‌ കോണ്‍ഗ്രസുകാര്‍ മാലാഖ ചമയുന്നത്‌. കടക്കെണിയില്‍പ്പെട്ടു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതു കാണാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ കഴിയുന്നില്ല. നീതിയും ന്യായവും ഇവര്‍ക്ക്‌ പ്രശ്‌നമല്ല - പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക