Image

ധ്യാനം ..........പരിണാമം.( ഗദ്യകവിത: തോമസ് കളത്തൂര്‍)

തോമസ് കളത്തൂര്‍ Published on 18 June, 2020
ധ്യാനം  ..........പരിണാമം.( ഗദ്യകവിത:  തോമസ് കളത്തൂര്‍)

                                                                                                                        

                    ബ്ബ്രഹ്മാണ്ഡത്തില്‍ ...ഒരണ്ഡത്തില്‍ ...ഞാന്‍  ധ്യാനത്തിലായിരുന്നു.
                    പ്രകൃതിയുടെ  പരിരംഭണം...പരിപാലന  തോടുകള്‍  ഭഞ്ജിച്ചു 
                    സ്വാതന്ത്ര്യത്തിന്റെ  കുളിര്‍ തെന്നലും...ധരണിയുടെ ചെറു ചൂടും 
                    ഉയിരിന്റെ  ആദ്യ പാഠം.... പകര്‍ന്നു  തന്നു..
          നിശ്ശബ്ദനായി... മന്ദമായി....പുഴുവായ...ഞാന്‍..ഇഴഞ്ഞു 
          പല   തരം ജീവികള്‍ ...പല വേഷങ്ങള്‍ ...വേഷപ്രച്ഛന്നരും ..
          വലുതും...ചെറുതും..വലുതാക്കിയതും..ചെറുതാക്കിയതും

               ചവിട്ടി അരക്കപ്പെടാതെ.. മാറി..മാറി സഞ്ചരിച്ചു 
                    ലോകത്തിന്റെ  മനോഹാരിത ...വിസ്ത്രുതി..വൈവിദ്ധങ്ങള്‍ 
                     ഒക്കെ  കണ്ടറിയല്‍...ഒരു ലക്ഷ്യവും  സ്വപ്നവുമായി 
                    ഭദ്രതയില്‍...സ്വസ്ഥതയില്‍...എന്നെയും ലോകത്തെയും.. കാണാന്‍ 
                    നിശ്ചലതയില്‍..നിശ്ശബ്ദതയില്‍..ജന്മോദ്ദേശം ഗ്രഹിക്കാന്‍.. ഇടം തേടി
                    മണ്ണില്‍ മുളച്ച മരമോ..പ്രകൃതിക്കു നിറം പകരും പച്ചില ചെടിയോ..
                    അഭയം...ശാന്തം....ഉചിതം... ധ്യാനം മാത്രം ലക്ഷ്യം.
         'ധ്യാനം!'...ഏകാന്ത തടവ് തന്നെ....ക്ലേശം അകറ്റാന്‍..ഗാത്രം മറന്നു.
         ചിത്തം ...ശൂന്യ വിശാലമാക്കി...കവാടങ്ങള്‍  ബന്ധിച്ചു   
           ധ്യാനം  കഴിഞ്ഞു ....തടവറ  ഇടിഞ്ഞു ..ഗാത്രം ചിത്തത്തെ  പുണര്‍ന്നു ..

ഇനി ഇഴയേണ്ട.....പറക്കാന്‍  ചിറകുകള്‍....  പരിണാമം ഒരനുഗ്രഹം.
വര്‍ണ്ണ ശബളിത ചിറകുകള്‍  വീശി  ഉയരത്തിലേക്ക് ..പറന്നു പൊങ്ങി.
താഴെ..ഭൂമിക്കെന്തൊരു  ഭംഗി..നഭസ്സില്‍ മഴവില്ലും നക്ഷത്രങ്ങളും 
ഇവകള്‍ക്കിടയില്‍ ജീവിക്കും കാലം..മാതൃകയായി.. മനോഹരമാക്കി 
സന്തോഷവും സമാധാനവും കൈമാറി, മനോഹരമാക്കല്‍  വ്രതമാക്കി. 
         ഞാന്‍ പൂവ് തോറും പൂമ്പൊടി തേടി..പരാഗങ്ങളെ  കൈമാറി..
         ചെടികള്‍ ധ്യാനത്തിനായി..മൊട്ടുകള്‍ക്കും കായ്കള്‍ക്കും ജന്മം  നല്‍കി.
         അവയും ധ്യാന കാലം പിന്നിട്ട്.. തോടുകള്‍ പൊട്ടിച്ചു പരിണാമം  നേടി
         പുഷ്പങ്ങളായും ഫലങ്ങളായും ഭൂമിയെ അനുഗ്രഹിച്ചു.
                      നിസ്വ  അലംഭാവം.... ധ്യാന യോഗ്യം 
                     നിശ്ചല...നിശ്ശ്ബ്ദ...ഏകാഗ്ര  ധ്യാനം പരിണാമ പ്രാപ്തം.

ധ്യാനം  ..........പരിണാമം.( ഗദ്യകവിത:  തോമസ് കളത്തൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക