Image

ആരോഗ്യം ഫിലഡല്ഫിയ പ്രോ ഹെല്‍ത്തിലൂടെ (ഗോകുല്‍ വടക്കേടത്ത്)

Published on 17 June, 2020
ആരോഗ്യം ഫിലഡല്ഫിയ പ്രോ ഹെല്‍ത്തിലൂടെ (ഗോകുല്‍ വടക്കേടത്ത്)

'ശരീരമാദ്യം ഖലു ധര്‍മ സാധനം' എന്നാണല്ലോ. അതായത് മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ ധര്‍മങ്ങള്‍ക്കും ആദ്യം വേണ്ടത് ആരോഗ്യമുള്ള ശരീരം എന്നത് തന്നെ. മനുഷ്യന് വേണ്ടത് ആരോഗ്യമുള്ള ശരീരവും, അതിനുവേണ്ടിയുള്ള ആരോഗ്യ സംരക്ഷണവുമാണ് .

ആരോഗ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ജനങ്ങളിലേക്ക് എത്തിക്കുന്ന ഫിലഡല്‍ഫിയയിലെ മാതൃകാ സ്ഥാപനമാണ് ' പ്രോ ഹെല്ത്ത് ലീഡേഴ്‌സ് വാക് ഇന്‍ ക്ലിനിക്'. അനിത ജോര്‍ജ്, സിബി മാത്യു എന്നീ പ്രഗല്‍ഭ നഴ്‌സിങ്ങ് പ്രാക്ടീഷണര്‍മാരുടെ കീഴില്‍ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം. മികച്ച ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥ സേവനവും നമുക്ക് ഇവിടെ ലഭ്യമാകുന്നുണ്ട് .

ഏത് തരത്തിലുള്ള ആരോഗ്യ സംരക്ഷണമാണോ ഒരാള്‍ക്ക് വേണ്ടത് അത് നല്ല രീതിയില്‍ പ്രൊ ഹെല്ത്ത് ലീഡേഴ്‌സ് നല്‍കുന്നു . മിക്കവാറും എല്ലാ തരം ഹെല്‍ത് ഇന്‍ഷുറന്‍സ് കാര്‍ഡുകളും ഇവിടെ സ്വീകരിക്കുന്നു .

സി.ഡി.സി അംഗീകരിച്ച കോവിഡ് -19/ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുവാന്‍ ഇവിടെ സൗകര്യമുണ്ട്. നേരെ ചെന്നാല്‍ മതി(വാക്ക് ഇന്‍) ഫലം 24 മണിക്കൂറിനുള്ളില്‍ കിട്ടും.

കോവിഡ് ടെസ്റ്റുകള്‍ അനുദിനം ഏറ്റവും കൂടുതല്‍ ചെയ്യുന്ന രാജ്യമായി അമേരിക്ക മാറുന്നത് പ്രോ ഹെല്ത്ത് ലീഡേര്‍സ് പോലുള്ള സ്ഥാപനങ്ങളുടെ സ്തുത്യര്‍ഹമായ സേവനം ഒന്നുകൊണ്ട് മാത്രം

ഒന്നര വയസ്സ് മുതലുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കും തീവ്ര പരിചരണം ആവശ്യമുള്ള എല്ലാത്തരം വിഭാഗക്കാര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുയോ നേരിട്ട് വരികയോ ചെയ്യാം . വീടുകളില്‍ ചെന്നുള്ള സേവനങ്ങളും ലഭ്യമാകുന്നു .

ജോലി, കായികരംഗം, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവക്ക് ശാരീരിക ക്ഷമതാ പരിശോധനകളും ലഭ്യം. ക്ഷയരോഗനിര്‍ണ്ണയം, ഡ്രഗ് സ്‌ക്രീനിംഗ് എന്നീ ആരോഗ്യസേവനങ്ങള്‍ പ്രോ ഹെല്‍ത് ലീഡേഴ്‌സിന്റെ മുഖമുദ്രയാണ് . ഇതിനെല്ലാം ചുരുങ്ങിയ ചിലവാണ് ഇവിടെ. മാത്രവുമല്ല അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും ലഭ്യമാകുന്നു .

ചുരുക്കത്തില്‍ പ്രാഥമിക ചികിത്സ വേണ്ടവര്‍ മുതല്‍ തീവ്രപരിചരണം വേണ്ടവര്‍ക്കു വരെ എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനകള്‍ ഇവിടെ ഉണ്ട് .അനാവശ്യമായ ആശുപത്രിവാസം ഒഴിവാക്കുകയാണ് മികച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ സേവനത്തിലൂടെ ക്ലിനിക് നല്‍കുന്നത് .

അമിതവണ്ണവും , തൂക്കവും നിയന്ത്രിച്ച് ശരീരത്തിന് രോഗമുക്തി നേടിക്കൊടുക്കുന്ന 'പ്രോഹെല്‍ത് ലീഡേഴ്‌സ് മെഡിക്കല്‍ വെയ്റ്റ് ലോസ്സ് പ്രോഗ്രാം ജനങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ചിട്ടയായ ആഹാരക്രമവും , വ്യായാമമുറകളും പഠിപ്പിച്ച് അമിതവണ്ണവും, ഭാരവും കുറക്കുന്ന ഒന്നാണിത് .

ആരോഗ്യപരിപാലനരംഗത്ത് കുറഞ്ഞചിലവില്‍ നൂറുശതമാനം ആശ്രയിക്കാവുന്ന സ്ഥാപനമായി ഫിലാഡല്‍ഫിയയിലെ പ്രോഹെല്ത്ത് ലീഡേഴ്‌സ് വാക് ഇന്‍ ക്ലിനിക് മാറുന്നത് മലയാളികള്‍ക്കെല്ലാം അഭിമാനം പകരുന്നു

Clinic hours: Monday to Friday 9:30 am to 6:30 pm
Saturday 9:30 am to 4:00 pm
9963 Bustleton Ave, Philadelphia,
PA 19115
prohealthleaders@gmail.com
215-464-2753

ആരോഗ്യം ഫിലഡല്ഫിയ പ്രോ ഹെല്‍ത്തിലൂടെ (ഗോകുല്‍ വടക്കേടത്ത്)
ആരോഗ്യം ഫിലഡല്ഫിയ പ്രോ ഹെല്‍ത്തിലൂടെ (ഗോകുല്‍ വടക്കേടത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക