Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 6, 7, 8 തീയതികളില്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 29 May, 2012
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 6, 7, 8 തീയതികളില്‍
ഫിലാഡല്‍ഫിയ: ഭാരതത്തിന്റെ അപ്പസ്‌തോലനും, ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ഓര്‍മ്മത്തിരുനാള്‍ (ദുക്‌റാന) സെന്റ്‌ തോമസ്‌ സീറോമലബാര്‍ ദേവാലയത്തില്‍ ജൂലൈ 6 മുതല്‍ 8 വരെ ഭക്തിപുരസരം ആഘോഷിക്കുന്നു. ജൂലൈ 6 വെള്ളിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക്‌ തിരുനാള്‍കൊടി ഉയരുന്നതോടെ മൂന്നുദിവസം നീളുന്ന ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിക്കും. രണ്ടാം ദിവസം ശനിയാഴ്‌ച്ച വൈകുന്നേരം 4 മണിക്ക്‌ വി. കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്‌, ജപമാലപ്രദക്ഷിണം, കരിമരുന്നുകലാപ്രകടനം, വിവിധ കലാപരിപാടികള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

പ്രധാനതിരുനാള്‍ദിനമായ ജൂലൈ 8 ഞായറാഴ്‌ച്ച പത്തുമണിക്ക്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന. മുന്‍ ഫിലാഡല്‍ഫിയാ ഇടവക വികാരിയും, ഇപ്പോള്‍ ഹ്യൂസ്റ്റണ്‍ സെ. ജോസഫ്‌ സീറോമലബാര്‍ പള്ളി വികാരിയുമായ റവ. ഫാ. ജേക്കബ്‌ ക്രിസ്റ്റി തിരുനാള്‍ സമ്പേശം നല്‍കും. മുത്തുക്കുടകളുടേയും,
ചെണ്ടമേളത്തിന്റേയും, തിരുനാള്‍കൊടികളുടെയും അകമ്പടിയോടെയുള്ള തിരുനാള്‍ പ്രദക്ഷിണത്തെ തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌.

തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയും പരിസരങ്ങളും കമനീയമായി അലങ്കരിക്കും. 20 കൂടുംബങ്ങള്‍ ഉള്‍പ്പെടുന്ന സെ. തോമസ്‌ വാര്‍ഡ്‌ ആണു ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തുനടത്തുന്നത്‌. ഇതിനായി ഇടവക വികാരി റവ. ഫാ.ജോണ്‍ മേലേപ്പുറത്തിന്റെ മേല്‍നോട്ടത്തിലും, പ്രോല്‍സാഹനത്തിലും സെ. തോമസ്‌ വാര്‍ഡ്‌ പ്രസിഡന്റ്‌ ടെസി മാത്യൂസ്‌, സെക്രട്ടറി ലിസി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കുന്നു. ട്രസ്റ്റിമാരായ ജോസ്‌ പാലത്തിങ്കല്‍, ജോര്‍ജ്‌ തറക്കുന്നേല്‍, ജയ്‌സണ്‍ പൂവത്തിങ്കല്‍, ടോമി അഗസ്റ്റിന്‍, സെക്രട്ടറി ടോം പാറ്റാനി, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാപ്രതിനിധികള്‍ എന്നിവരും തിരുനാള്‍ ഭംഗിയാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.

വിശദവിവരങ്ങള്‍ക്ക്‌: റവ. ഫാ. ജോണ്‍ മേലേപ്പുറം 215 808 4052
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 6, 7, 8 തീയതികളില്‍ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 6, 7, 8 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക