Image

നോര്‍ക്ക പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല : ഡീന്‍ കുര്യാക്കോസ് എം പി.

ജോസഫ് ഇടിക്കുള Published on 17 June, 2020
നോര്‍ക്ക പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല : ഡീന്‍ കുര്യാക്കോസ് എം പി.
ഇടുക്കിപാര്‍ലമെന്റ് മെമ്പര്‍ ഡീന്‍ കുര്യാക്കോസ് കേരള പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും കാനഡയിലെ മലയാളികളുമായി സൂമില്‍ കൂടിക്കാഴ്ച നടത്തി. അനാവശ്യമായി 2 കോടിയിലധികം തുക നോര്‍ക്ക ഓഫീസ് മോടിപിടിപ്പിക്കുവാന്‍ വേണ്ടി  ചെലവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഡീന്‍ കുര്യക്കോസ് ഇക്കാര്യം പറഞ്ഞത്. 

കാനഡയിലെ കോവിഡ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം പ്രവാസികളുടെ എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകും എന്ന് ഉറപ്പ് നല്‍കി. പെട്രോള്‍, ഗ്യാസ് വിലവര്‍ദ്ധനവും, അക്രമ രാഷ്ട്രീയവും ഓണ്‍ലൈന്‍ വിദ്യഭ്യാസവും, കര്‍ഷക മേഖലയുടെ സ്വയം പര്യാപ്തത ലക്ഷ്യംവച്ചും യുവകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി MP's യൂത്ത് അഗ്രേമിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിചെല്ലാം അദ്ദേഹം വിശദീകരിച്ചു.  

റിനില്‍ മക്കോരം വീട്ടില്‍  കോര്‍ഡിനേറ്റര്‍ ആയ യോഗത്തില്‍ സാബുമോന്‍ സ്വാഗതവും അനീഷ് കുര്യന്‍ നന്ദിയും പറഞ്ഞു. സോണി എം.നിധിരി, ജുബിന്‍ വര്‍ഗീസ്,  നിധീഷ്, ഷെറിന്‍, ജോജു അഗസ്റ്റിന്‍, ബേബി ലൂക്കോസ് കോട്ടൂര്‍, സന്തോഷ്, ബേസില്‍ പോള്‍, ജോണ്‍സന്‍, വിജേഷ് ജെയിംസ്, എബി, ഡെന്നിസ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്ത : ജോസഫ് ഇടിക്കുള.

നോര്‍ക്ക പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല : ഡീന്‍ കുര്യാക്കോസ് എം പി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക