Image

എല്‍.ജി.ബി.ടി. സമൂഹത്തിനു ജോലി സ്ഥലത്ത് തുല്യാവകാശം; സുപ്രീം കോടതിയുടെ ചരിത്ര വിധി (അജു വാരിക്കാട്)

Published on 16 June, 2020
എല്‍.ജി.ബി.ടി. സമൂഹത്തിനു ജോലി സ്ഥലത്ത് തുല്യാവകാശം; സുപ്രീം കോടതിയുടെ ചരിത്ര വിധി (അജു വാരിക്കാട്)

വാഷിംഗ്ടണ്‍: സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളില്‍ (എല്‍.ജി.ബി.ടി അഥവ ലെസ്ബിയന്‍, ഗെയ്, ബൈസെക്‌സ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) പെട്ടവര്‍ക്കും ജോലിക്കാര്യത്തില്‍ തുല്യാവകാശമുണ്ടെന്നു യു.എസ്. സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി.

1964ലെ സിവില്‍ റൈറ്റ്‌സ് നിയമം അവരെകൂടി സംരക്ഷിക്കുന്നതാണെന്നു കോടതി വ്യക്തമാക്കി.

മൂന്നിനെതിരെ ആറ് അംഗ ഭൂരിപക്ഷത്തിലാണ് ജസ്റ്റിസ് നീല്‍ ഗോര്‍സുച്ച് ഭൂരിപക്ഷ വിധി പ്രഖ്യാപിച്ചത്. വലതു പക്ഷത്തുള്ള മൂന്ന് ജസ്റ്റീസുമാര്‍ ഈ വിധിയെ അനുകൂലിച്ചു എന്നത് എല്ലാവരെയും അമ്പരപ്പിച്ചു. ചീഫ് ജസ്റ്റീസ് ജോണ്‍ റൊബര്‍ട്ട്‌സ്, ജസ്റ്റീസ്മാരായ സ്റ്റീഫന്‍ ബ്രെയര്‍, റൂത്ത് ബേഡര്‍ ജിന്‍സ്ബര്‍ഗ്, എലെന കാഗന്‍, സോനിയ സോട്ടൊമയര്‍ എന്നിവരാനു വിധി അനുകൂലിച്ചത്. ജസ്റ്റീസ്മാരായ സാമുവല്‍ അലിറ്റോ, ക്ലാരന്‍സ് തോമസ്, ബ്രെറ്റ് കവന എന്നിവര്‍ എതിര്‍ത്തു.

ജോലിക്കാര്യത്തില്‍ ലിംഗവ്യത്യാസം കണക്കിലെടുക്കരുത് എന്നാനു 1964-ലെ സിവില്‍ റൈറ്റ്‌സ് നിയമത്തിലെ ടൈറ്റില്‍ ഏഴ് പറയുന്നത്. അത് ഈ വിഭാഗത്തിനും ബാധാമാണെന്നു കോടതി കണ്ടെത്തി.

ചില ക്രൈസ്തവ സ്ഥാപനനഗ്ലില്‍ ഇവര്‍ക്ക് ജോലിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചില ഹോസ്പിറ്റലൗകളിലും നിയന്ത്രണം വച്ചു.

1964 ലെ സിവില്‍ റൈറ്റ്‌സ് ആക്റ്റ് ലിംഗം, വംശം, നിറം, ദേശഉത്ഭവം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരോട് വിവേചനം കാണിക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ വിലക്കുന്നു.

യുഎസിലെ ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ എല്‍ജിബിടി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നുവെങ്കിലും പല സംസ്ഥാനങ്ങളിലും ഇത് പാലിച്ചിരുന്നില്ല.

'ആളുകള്‍ തങ്ങളുടെ ലൈംഗികതയെ ജോലിസ്ഥലത്ത് മറച്ചുവെക്കുന്നതിനു അവസാനമായെന്നു' പറഞ്ഞാണ് എല്‍ജിബിടി അഭിഭാഷകര്‍ ഈ തീരുമാനത്തെ പ്രശംസിച്ചത്.

ട്രമ്പ് ഭരണകൂടത്തിന്റെ നിലപാടിനു വിരുദ്ധമാണു വിധി. ചില ക്രൈസ്തവ സംഘടനകള്‍ വിധിയെ എതിര്‍ക്കുന്നുണ്ട്

റെസ്റ്റ് റൂം, ലോക്കര്‍ റൂം തുടങ്ങിയവയുടെ ഉപയോഗം സംബന്ധിച് ഒരു തീരുമാനവും കോടതി എടുത്തിട്ടില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

24 അവര്‍ ഫിറ്റ്‌നസ് ബാങ്ക്രപ്‌സി ഫയല്‍ ചെയ്തു. 130 ജിമ്മുകള്‍ സ്ഥിരമായി അടച്ചുപൂട്ടലിലേക്ക്.

കോവിഡ് -19 മഹാമാരി മൂലം പല മാസങ്ങള്‍ അടച്ചിടേണ്ടി വന്നതിനാല്‍ 24 ഔവര്‍ ഫിറ്റ്‌നസ് ശൃംഖല ബാങ്ക്രപ്‌സി അപേക്ഷ നല്‍കി. 1985 ല്‍ ആരംഭിച്ച 24 അവര്‍ ഫിറ്റ്‌നസിനു അമേരിക്കയില്‍ മാത്രം 450 ല്‍ അധികം ജിമ്മുകള്‍ ഉണ്ട്. 300 ഓളം ജിമ്മുകള്‍ വീണ്ടും ജൂണ്‍ അവസാനത്തോടെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോവിഡ് -19 പാന്‍ഡെമിക്കിന്റെ പ്രത്യാഘാതങ്ങള്‍ ആണ് ഞങ്ങളെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് അത് ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ചാപ്റ്റര്‍ 11 ഫയല്‍ ചെയ്യേണ്ടി വരില്ലായിരുന്നു --സിഇഒ ടോണി ഉബെര്‍ പറഞ്ഞു. 14 സംസ്ഥാനങ്ങളില്‍ മാത്രം 100 ജിമ്മുകളാണ് സ്ഥിരമായി അടക്കുന്നത്.

24 അവര്‍ ഫിറ്റ്‌നസ്സിന് സമാനമായ ഗോള്‍ഡ്‌സ് ജിം മെയ് ആദ്യവാരം ബാങ്ക്രപ്‌സി അപേക്ഷ നല്‍കി 30-ഓളം സ്ഥാപനങ്ങള്‍ സ്ഥിരമായി അടക്കയുണ്ടായി.

ഹ്യുസ്റ്റണ്‍ പ്രതിക്ഷേധക്കാരില്‍ വൈറസ് വ്യാപനം

രണ്ടാഴ്ച മുന്‍പ് ഹ്യുസ്റ്റണില്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തില്‍ പ്രതിക്ഷേധിച്ചു ഡിസ്‌കവറി ഗ്രീനില്‍ നിന്ന് ഹ്യൂസ്റ്റണിലെ സിറ്റി ഹാളിലേക്ക് നടത്തിയ മാര്‍ച്ചില്‍ 60,000 പേര്‍ പങ്കെടുത്തിരുന്നു.

മാര്‍ച്ചില്‍ പങ്കെടുത്ത ഒട്ടേറേ പേരില്‍ കോവിഡ് -19 പോസിറ്റീവ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിങ്ങള്‍ പ്രതിക്ഷേധത്തിന്റെ ഭാഗമായി ഒത്തുചേര്‍ന്നെങ്കില്‍ കോവിഡ് ടെസ്റ്റിംഗ് നടത്തണം - ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ അറിയിച്ചു.

ഹാരിസ് കൗണ്ടിയില്‍ തിങ്കളാഴ്ച മാത്രം 500 ലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണവും വര്‍ധിച്ചു. ഹ്യുസ്റ്റണ്‍ അടുത്ത ഹോട്ട്‌സ്‌പോട്ട് ആകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍.

മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണറും ഹ്യൂസ്റ്റണില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ച താന്‍ നടത്തിയ കോവിഡ് -19 ടെസ്റ്റിംഗ് ഫലം നെഗറ്റീവ് ആയിരുന്നെന്ന് മേയര്‍ അറിയിച്ചു. അതോടൊപ്പം എല്ലാവരും മാസ്‌ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവു എന്ന് മേയര്‍ നിദ്ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക