Image

ഫോമാ ഗ്രേറ്റ് ലേക്സിന്റെ 'അകലെയാണെങ്കിലും' (വീഡിയോകൾ)

അലന്‍ ചെന്നിത്തല Published on 16 June, 2020
ഫോമാ ഗ്രേറ്റ് ലേക്സിന്റെ 'അകലെയാണെങ്കിലും' (വീഡിയോകൾ)

മിഷിഗണ്‍: കോവിഡ് കാലത്ത് മനസ്സുകള്‍ക്ക് സാന്ത്വനവുമായി ഫോമാ ഗ്രേറ്റ് ലേക്സിന്റെ ആഭിമുഖ്യത്തില്‍ കേരള ക്ലബ്ബ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍, മിന്നസോട്ട മലയാളി അസ്സോസിയേഷന്‍, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ എന്നീ സംഘടനകളുടെ സഹകരണത്തോടെ അകലെയാണെങ്കിലും എന്ന സംഗീത പരുപാടി സൂം സംവിധാനത്തിലൂടെ നടത്തി. മൂന്ന് എപ്പിസോഡുകളിലായി നടത്തപ്പെട്ട ഈ പരുപാടിയില്‍ അമ്മമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും അവശ്യ ജീവനക്കാരെയും ആദരിച്ചു. നര്‍ത്തകിയും സിനിമ താരവുമായ ആശാ സുബ്രമണ്യം അമ്മമാരേ ആദരിക്കുന്ന എപ്പിസോഡിന് നേത്രത്വം നല്‍കി.

ആരോഗ്യ പ്രവര്‍ത്തകരെയും അവശ്യ ജീവനക്കാരെയും ആദരിച്ചുകൊണ്ട് ബിന്ദു പണിക്കര്‍ രചിച്ച കവിതയ്ക്ക് സതീഷ് മടമ്പത് സംഗീതം നല്‍കി നന്ദിത മടമ്പത് ആലപിച്ചു വിജയിയായി.

തികച്ചും സംഗീത സാന്ദ്രമായ ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍സ് ആയി ബിനി പണിക്കര്‍, സുബാഷ് രാമചന്ദ്രന്‍, പ്രിമസ് ജോണ്‍, രാജേഷ് നായര്‍, സുനില്‍ പൈങ്ങോള്‍, അജയ് അലക്‌സ്, അശ്വതി മട്ടാശ്ശേരില്‍, രാജേഷ്‌കുട്ടി എന്നിവര്‍ പ്രവര്‍ത്തിച്ചു. ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണല്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ അരുണ്‍ ദാസ്, പോള്‍ കുര്യാക്കോസ്, ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മാത്യൂസ് ചെരുവില്‍, ഫോമാ ജോയിന്റ് ട്രെഷററും ടാസ്‌ക് ഫോഴ്‌സ് റീജിയണല്‍ കോര്‍ഡിനേറ്ററുമായ ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരാണ് ഈ വ്യത്യസ്തമായ സംഗീത പരുപാടി സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്.


 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക