Image

പാസ്റ്റര്‍ വര്‍ക്കി ജോര്‍ജ് (80) മെരിലാന്‍ഡില്‍ നിര്യാതനായി

Published on 16 June, 2020
പാസ്റ്റര്‍ വര്‍ക്കി ജോര്‍ജ് (80)  മെരിലാന്‍ഡില്‍ നിര്യാതനായി
ബോവി, മെരിലാന്‍ഡ്: പാസ്റ്റര്‍ വര്‍ക്കി ജോര്‍ജ് (80) ഹ്രുദയാഘാദത്തെത്തുടര്‍ന്ന് ജോണ്‍ 6-നു മെരിലാന്‍ഡില്‍ നിര്യാതനായി.

മാമ്മൂട് കൊച്ചുപറമ്പില്‍ പരേതരായ വര്‍ക്കിയുടെയും മറിയാമ്മയുടെയും പുത്രനാണ്. 1974-ല്‍ അമേരിക്കയിലെത്തി.ന്യു യോര്‍ക്കില്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു.

1978-ല്‍ ബാപ്ടിസം സ്വീകരിച്ചു. 2011-ല്‍ പാസ്റ്ററായി അഭിഷിക്തനായി. ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കു മിഷന്‍ പര്യടനങ്ങള്‍ നടത്തി. ഹോപ്പ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് മെരിലാന്‍ഡിലെ സജീവാംഗവും ബൈബിള്‍ അധ്യാപകനും ആയിരുന്നു.

ഭാര്യ അന്നമ്മ ജോര്‍ജ് പയ്യപ്പാടി ചീരമ്കുളത്ത് കുടുംബാംഗം. മക്കള്‍: ഷാജി, ഷിബു, മറിന വര്‍ക്കി. മരുമക്കള്‍: മെഴ്‌സി, റാണ. കൊച്ചുമക്കള്‍: എലിസബത്ത്, ഡൈലന്‍, ആരന്‍, സെയിന്‍, റൈഡര്‍.

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 17 ബുധനാഴ്ച ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കെടുക്കാം

വിവരങ്ങള്‍ക്ക്: ഇവാഞ്ചലിസ്റ്റ് തോമസ് കുറ്റിപ്പുറത്ത് 914-939-5806 
Join WhatsApp News
ജോണ്‍ വേറ്റം 2020-06-16 12:37:34
ആഴമേറിയ സ്നേഹത്തിന്‍റെയും നിസ്വാര്‍ത്ഥമായസേവനത്തിന്‍റെയും ലോകത്ത്‌ സത്യവിശ്വാസത്തിന്‍റെ സക്‍കീര്‍ത്തനം പാടിയ സു ഹൃത്തേ, ആദരവോടെ സ്വര്‍ഗ്ഗസ്ഥമാം നിത്യശാന്തി നേരുന്നു. പ്രീയപ്പെട്ട കുടുംബത്തെ ദുക്കത്തോടെ അനുശോചനം അറിയിക്കുന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക