Image

അടിയന്തര സാഹചര്യങ്ങളില്‍ മൃതദേഹം വീട്ടുവളപ്പില്‍ ദഹിപ്പിയ്ക്കാമെന്ന് തൃശൂര്‍ അതിരൂപത

Published on 16 June, 2020
അടിയന്തര സാഹചര്യങ്ങളില്‍ മൃതദേഹം വീട്ടുവളപ്പില്‍ ദഹിപ്പിയ്ക്കാമെന്ന് തൃശൂര്‍ അതിരൂപത
തൃശ്ശൂര്‍: കോവിഡ് മരണത്തെ തുടര്‍ന്ന് പ്രത്യേക സാഹചര്യം വന്നാല്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കാവുന്നതാണെന്ന് തൃശ്ശൂര്‍ അതിരൂപത. ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ച് ബന്ധുക്കളുടെ സമ്മതത്തോടെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മൃതദേഹം ദഹിപ്പിക്കുന്നതിനും അനുവദിക്കാമെന്നും മെത്രാപ്പൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഇങ്ങനെ ദഹിപ്പിക്കുന്ന മൃതദേഹങ്ങളുടെ ഭൗതികാവശിഷ്ടം(ഭസ്മം) പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാവുന്നതാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ശവസംസ്കാരത്തെക്കുറിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സെമിത്തേരിയില്‍ സ്ഥലം ഉണ്ടെങ്കില്‍ അവിടെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കുഴിയെടുത്ത് സംസ്കരിക്കാം.

സ്ഥലം ഇല്ലെങ്കില്‍ ഇടവക പള്ളിയിലെ പറമ്പില്‍ സൗകര്യമുള്ള സ്ഥലത്ത് സംസ്കരിക്കാം. ഇങ്ങനെ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ ഭൗതികാവശിഷ്ടങ്ങള്‍ നിശ്ചിതകാലത്തിനുശേഷം(ഉദാ: രണ്ടു വര്‍ഷം)  സെമിത്തേരിയില്‍ സ്ഥിരം കല്ലറകളുണ്ടെങ്കില്‍ അതിലേക്കോ അല്ലെങ്കില്‍ പൊതുവെ ചെയ്യുന്ന രീതിയിലോ അടക്കം ചെയ്യാം. 

ഈ നിബന്ധനകള്‍ പ്രകാരം സംസ്കരിക്കാന്‍ സാധിക്കാതെവന്നാലാണ് വീട്ടുവളപ്പില്‍ സംസ്കരിക്കാനോ ദഹിപ്പിക്കാനോ അനുവാദം നല്‍കിയിരിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക