Image

തിയോക്രസി- മതരാഷ്ട്രീയം അമേരിക്കയില്‍ (രണ്ടാം ഭാഗം: സി. ആന്‍ഡ്രൂസ്)

Published on 15 June, 2020
തിയോക്രസി- മതരാഷ്ട്രീയം അമേരിക്കയില്‍ (രണ്ടാം ഭാഗം: സി. ആന്‍ഡ്രൂസ്)
ഒന്നാം ഭാഗത്തുനിന്നും തുടർച്ച
      

പരിപൂർണ്ണ സ്വാതന്ത്രം എന്നത് ഒരു തിയറി മാത്രം ആണ്. പരിപൂർണ്ണ സ്വാതന്ത്രം അരാജകത്തം ആണ്. നിയമത്തിൽ കീഴിൽ ഉള്ള സ്വാതന്ത്രം മാത്രമേ നിലനിക്കയുള്ളു. അതിനാൽ മതവാദികൾ ആവശ്യപ്പെടുന്ന പരിപൂർണ്ണ സ്വാതന്ത്രം അനുവദിച്ചുകൂടാ. 1970 കളുടെ  തുടക്കത്തിൽ ഇവാൻജെലിക്കൽ ക്രിസ്ടിയൻസ് അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവമായി പങ്കു ചേർന്ന്  അമേരിക്കയുടെ ജനാധിപത്യ മുഖച്ഛായ അവർ മാറ്റിമറിച്ചു. പാപപൂർണ്ണമായ ലോകത്തു ന്യായം നടപ്പാക്കി നന്നാക്കുക എന്ന മനോഭാവമാണ് 1976 ൽ ജിമ്മികാർട്ടറുടെ പ്രചാരണത്തിൽ കാണുന്നത്. സ്ഥാനാർത്ഥിക്കും വോട്ടർമാർക്കും ഇത് പുതുമ ആയിരുന്നു. വീണ്ടും ജനിക്കുക എന്നവ്യക്തം അല്ലാത്ത വേദാന്തം രാഷ്ട്രീയവുമായി ചേർന്നപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിൽ തിയോക്രസിയുടെ ചാപിള്ളകൾ ജനിക്കാൻ തുടങ്ങി. 

 51%ൻ്റെ  നേരിയ ഭൂരിപക്ഷത്തിൽ കാർട്ടർ ജയിച്ചു. കാർട്ടറുടെ ലിബറൽ പോളിസികൾ അദ്ദേഹത്തിൻ്റെ ബാപ്റ്റിസ്റ്റ് മതത്തിൽ നിന്നും ഉയർന്നവ തന്നെ എങ്കിലും വെള്ളക്കാരുടെ ക്രിസ്തീയ വിഭാഗങ്ങൾ കാർട്ടറെ തഴഞ്ഞു. കാർട്ടറുടെ ഭരണകാലത്തു വെള്ളക്കാരുടെ ഇവാൻജെലിക്കൽ വിഭാഗങ്ങൾ  രാഷ്ട്രീയമായി സംഘടിച്ചു. സാമൂഹ്യ യാഥാസ്ഥികർ, കാർട്ടർക്കു എതിരായി നീങ്ങി, 1980 ൽ കാർട്ടർ, റിപ്പപ്ലിക്കൻ  റീഗനോട് തോറ്റു. 66% ഇവാൻജെലിക്കൽ വെള്ളക്കാർ റീഗന് വോട്ടു ചെയിതു. 2 പ്രാവശ്യം വിവാഹം കഴിച്ചു, കുട്ടികളുമായി അകൽച്ച, പള്ളിയിൽ പോകില്ല എന്നൊക്കെ റീഗന് എതിരായി ഉണ്ടായിരുന്നു എങ്കിലും,  കടുത്ത കമ്മ്യൂണിസ്റ്റ്‌ വിരോധവും, പൗരാവകാശങ്ങളിൽ  ഗവര്മെന്റിനു ഉള്ള കൺട്രോളിൽ കൂടുതൽ അയവും എന്ന റീഗൻ പോളിസി വെള്ള ഇവാൻജെലിക്കർക്കു വളരെ ഇഷ്ടമായി. റീഗന്റെ വീഴ്ചകളെ അവർ കണ്ടില്ല എന്ന് നടിച്ചു.
  
ഇതേ സമയം ടെലി ഇവാൻജെലിസ്റ്റ്  ജെറി ഫാൽവെൽ നേതിർത്തം കൊടുത്ത യാഥാസ്ഥികർ ശക്തി പ്രാപിച്ചു. അബോർഷൻ അവകാശം, സ്വവർഗ്ഗവിവാഹം എന്നിവയെ ഇവർ ശക്തമായി എതിർത്തു. റിപ്പപ്ലിക്കൻ പാർട്ടിയുമായി ഇവാൻജെലിസം കൂട്ടുചേർന്നു.  ശവക്കല്ലറകൾ പൊളിച്ചു പുറത്തുവന്ന ദുരാൽമ്മാക്കൾ  എന്നപോലെ  ഇവർ  ഇപ്പോൾ റിപ്പപ്ലിക്കൻ പാർട്ടിയുടെ പോളിസികൾ നിർണ്ണയിക്കുന്നു.
 
ട്രംപിനെ ജയിപ്പിച്ചവരും സപ്പോർട് ചെയുന്നവരും ഇവർ തന്നെ.  ട്രംപിന്റെ ക്രിസ്റ്റിയൻ ഭക്തി കപടം എങ്കിലും, വെള്ളക്കാരായ ഇവാൻജെലിക്കർ ഭരണത്തെ നിയന്ത്രിക്കുന്നതിനാൽ, ഇപ്പോളത്തെ ഭരണം തിയോക്രസി ആണ്.

   ഇവാൻജെലിക്കൽ  വിശ്വസങ്ങളും  ട്രംപും തമ്മിൽ വളരെ വിദൂരതയിൽ ആണ്.  എങ്കിലും എല്ലാ മാനദണ്ഡങ്ങളും  അവർ മറച്ചു വെച്ച് ട്രംപിനെ അന്ധമായി  സപ്പോർട്ട്  ചെയ്യുന്നു. ട്രംപ് എന്ന വ്യക്തിയുടെ സ്വഭാവം അവർ മനപൂർവം അവഗണിക്കുന്നു. കാരണം വളരെ വ്യക്തം, ട്രംപിനെയും രാജ്യത്തെയും ഭരിക്കാൻ ഉള്ള അവസരം ഇവാൻജെലിക്കർക്കു  ട്രംപ് ഉണ്ടാക്കിക്കൊടുത്തു. ഇതിൻ്റെ  പ്രയോചനം രണ്ടു കൂട്ടരും വാരിക്കോരി എടുക്കുന്നു.  2016 ൽ 80% വെള്ള ഇവാൻജെലിക്കർ ട്രംപിന് വോട്ട് ചെയിതു.  ദൈവം ആണ് ട്രംപിനെ പ്രസിഡണ്ട് ആക്കിയത് എന്നാണ് ബില്ലിഗ്രാം  പറഞ്ഞത്. വെള്ള ഇവാൻജെലിക്കരുടെ വോട്ടകൊണ്ടാണ് ട്രമ്പ് ജയിച്ചത്.  ദൈവം ആണ് ട്രംപിനെ പ്രസിഡണ്ട് ആക്കിയത് എന്ന് ഗ്രഹാം പറയുമ്പോൾ; വെള്ള ഇവാൻജെലിക്കർ  ദൈവങ്ങൾ ആണ് എന്ന് ഗ്രഹാം സ്ഥാപിക്കുന്നു. വെളുമ്പരുടെ ഇ മനോഭാവം ആണ് അമേരിക്കയിലെ വർണ്ണ വംശ വെറുപ്പിന് കാരണം. ഇന്ത്യയിലെ ബ്രാഹ്മണിസവും ഇതേ ചിന്താഗതിക്കാർ.  ഇ മനോഭാവം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മനുഷ വിഭാഗങ്ങളിലും കാണാം. 
  അമേരിക്കയിൽ ഇപ്പോൾ വെള്ള ഇവാൻജെലിക്കരുടെ  തിയോക്രസി ഭരണം ആണ്. തിമോത്തി കെല്ലർ എന്ന പെസ്ബിറ്റീരിയൻ പുരോഹിതൻ, ' ദ ന്യുയോർക്കർ' റിൽ ഇപ്രകരം എഴുതി, '  ഉയർന്ന ധാർമ്മികത ഉണ്ടായിരുന്ന ഒരു വിഭാഗം ആയിരുന്നു ഇവാൻജെലിക്കർ, എന്നാൽ ഇന്ന് അവർ കപടതയുടെ പര്യായം ആണ്'. ഇത് വളരെ ശരി എന്ന് നമുക്ക് വ്യക്തം. കപട ട്രംപ്, കപട ഇവാൻജെലിക്കർക്കുവേണ്ടി നടത്തുന്ന കപട ഭരണം.  

     തിമോത്തി കെല്ലറെപ്പോലെ ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് ഇവാൻജെലിക്കരുടെ ഇടയിൽ കൂടുന്നു. മൂല്യങ്ങൾ ചോർന്നുപോയ സഭയെ വീണ്ടെടുക്കാൻ ആണ് അവരുടെ ശ്രമം. റിപ്പപ്ലിക്കന്സിന്റെ ഇടയിലും ഇതേ ശ്രമം നടക്കുന്നു. ട്രംപിസം അവയെ നശിപ്പിച്ചു എന്നത് അവർ മനസ്സിൽ ആക്കി. പക്ഷേ കണ്ട്രോൾ അവരിൽ നിന്നും വിട്ടുപോയി എന്നും  പാർട്ടിയെയും സഭയെയും വീണ്ടെടുക്കാൻ താസിച്ചുപോയി എന്നും അവർക്ക് വെക്തമായി. എങ്കിലും ശ്രമം തുടരുന്നു.
  കാലചക്രം തിരിയുന്ന ക്രമത്തിന് മാറ്റങ്ങൾക്കു വിധേയം ആകാത്തവ നശിച്ചു മാറുന്നു എന്നത് ചരിത്ര സത്യം. കസേരക്ക് പാവാട കെട്ടുന്ന 14 ആം നൂറ്റാണ്ടിലെ മനോഭാവവും ആയി നിലനിക്കാൻ സാധിക്കില്ല എന്ന സത്യം ഇവാൻജെലിക്കരുടെ ഇടയിൽ വളരുന്നു. എക്കാലത്തേക്കും യാഥാസ്ഥിക പോളിസികളുമായി മുന്നോട്ടു പോകാൻ സാധിക്കില്ല എന്നത് വ്യക്തം ആണ്. മുസ്‌ലിം വിരോധം, അബോർഷൻ, ഒരെലിന്ഗ വിവാഹം. വർണ്ണ വിവേചനം, എല്ലാവർക്കും മെഡിക്കൽ ഇൻഷുറൻസ്- എന്നിങ്ങനെ അനേകം കാര്യങ്ങളിൽ പിടിവാശി ഉപേക്ഷിച്ചാൽ മാത്രമേ ഇവാൻജെലിസവും, അവർ സപ്പോർട് ചെയുന്ന റിപ്പപ്ലിക്കൻ പാർട്ടിയും ഒരു ന്യൂന പക്ഷം ആയി എങ്കിലും  മുന്നോട്ടു പോകു എന്ന് ഇവരിലെ യുവ തലമുറക്ക് അറിയാം; അതിനാൽ; കാലത്തിനു യോചിച്ച മാറ്റങ്ങൾ വേണം എന്ന് അവർ ആവശ്യപ്പെടുന്നു. എന്നാൽ തലമൂത്ത മൂരാച്ചികൾ വഴങ്ങുന്ന മട്ടും ഇല്ല. 2020 ഇലക്ഷൻ റിസൾട് വരുമ്പോൾ, അത് മാറ്റങ്ങളുടെ തുടക്കം ആയിരിക്കും. 
   
   ട്രംപിസം വിതച്ചു വളമിട്ട് വളർത്തിയ വംശ വർണ്ണ വെറുപ്പ് ഇന്നു അമേരിക്കയെ നശിപ്പിക്കുന്നു എന്ന് ഭൂരിപക്ഷവും മനസ്സിൽ ആക്കി തുടങ്ങി. കപ്പലിൽ  വന്നു പ്ലിമത് പാറയിൽ നങ്കൂരം ഇട്ട പ്യൂരിറ്റൻ വെളുമ്പരുടെ രാജ്യം അല്ല അമേരിക്ക ഇന്ന്.  വെളുമ്പർ അല്ലാത്തവരെ  അംഗീകരിച്ചാൽ മാത്രമേ ഇവർക്ക് നിലനിൽപ്പ് ഉള്ളു. വെളുമ്പരുടെ വംശത്തെ ഇല്ലാതെ ആക്കാൻ മറ്റുള്ളവർ സംയോജിതമായി ഗൂഢ നീക്കങ്ങൾ നടത്തുന്നു എന്ന കള്ള പ്രചാരണത്തിൽ ആണ് ഇവാൻജെലിക്കരും ട്രംപിസ്റ്റുകളും ഇന്നും നിലനിൽക്കുന്നത്. ഇവർ ഭൂരിഭാഗവും 55 വയസ്സിൽ കൂടിയവർ ആണ്. ഇവർ, വെളുമ്പർ അല്ലാത്ത മറ്റുള്ളവരുമായി വളരെ കുറച്ചേ ഇടപഴകിയിട്ടുള്ളു. മറ്റു ജാതിക്കാർ എന്താണ്, എങ്ങനെയുള്ളവർ ആണ് എന്ന് ഇവർക്ക് അറിവില്ല. ഇവരുടെ കുറഞ്ഞ വിദ്യാഭ്യാസവും അജ്ഞതയും ആണ് ഇവർ മറ്റുള്ളവരെ ഭയപ്പെടുന്നതിൻ്റെ കാരണം. പരാജപെട്ട ഒരു ആർമിയുടെ കോൺഫെഡറേറ്റ്  ഫ്ലാഗും, പാരാ മിലിട്ടറി യൂണിഫോം, തോക്ക് -എന്നിവ ഇവർ ധരിക്കുന്നതു റേഷ്യൽ ഭയത്തിൽ നിന്നും ആണ്. ഇവരുടെ ഇ ഭയത്തെയും അജ്ഞതയേയും മുതലെടുതാണ് റിപ്പപ്ലിക്കൻ ട്രംപിസ്റ്റുകളും, ഇവാൻജെലിക്കരും നിലനിൽക്കുന്നതു. സ്വന്തം എന്ന് കരുതുന്ന വംശം; നശിക്കുന്നു എന്ന തോന്നൽ ഉള്ളിൽനിന്നും ഉണ്ടാകുമ്പോൾ അവരിൽ വംശനാശത്തിൻ്റെ ജനിതക മാറ്റം വന്നുകഴിഞ്ഞു. നശിക്കുവാൻ സമയം ആയതു നശിക്കും, ആർക്കും തടയുവാൻ സാധിക്കില്ല. വംശ നാശത്തിന്റെ ഭയം നിമിത്തം മറ്റുള്ളവരെ വെറുക്കുവാനും വിവേചിക്കാനും തുടങ്ങിയാൽ, അവരുടെ നാശത്തിന്റെ സ്പീഡ് കൂടുകയേ ഉള്ളു, മായൻ പുരോഹിതർക്ക് പറ്റിയതുപോലെ.   എന്നാൽ ഇവരിലെ യുവ തലമുറക്കാർക്ക്  സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം ഉണ്ട്. അവർ മറ്റുള്ള വർഗ്ഗക്കാരുമായി ഇടപഴകി വളർന്നവർ ആണ്. യുവ തലമുറയിൽ റേഷ്യൽ വെറുപ്പും വിവേചനവും കുറഞ്ഞു വരുന്നു, ഇവർ മറ്റു വർഗ്ഗക്കാരുമായി ഇൻറ്റർ റേഷ്യൽ വിവാഹ ബന്ധങ്ങളും പുലർത്തുന്നു. അമേരിക്കക്കു; വർഗ്ഗ, വർണ്ണ രഹിതമായ നല്ല ഭാവി ഉണ്ട് എന്ന് ഇവർ  ശുഭ പ്രതീക്ഷകൾ തരുന്നു.
   
വെളുത്ത വർഗ്ഗക്കാർ കുടിയേറ്റക്കാർ തന്നെ എങ്കിലും; വെളുത്തവർ അല്ലാത്തവർ എല്ലാം നുഴഞ്ഞു കയറിയവർ ആണ് എന്നാണ് വെളുമ്പരിലെ തലമൂത്തവർ കരുതുന്നത്. മറ്റുള്ളവർ അമേരിക്കയെ ചൂഷണം ചെയ്യുവാൻ എത്തിയ  കൊള്ളക്കാർ തന്നെ എന്നവർ കരുതുന്നു. അടിമവേലക്ക് കറമ്പരെ ഇവിടെ കൊണ്ടുവന്നത് വെളുമ്പർ ആണ് എന്നത് അവർ മറക്കുന്നു. കറമ്പരും, സ്പാനിഷും, ഏഷ്യൻസും ഒക്കെ വെൽഫെയർ മോഷ്ടാക്കൾ എന്നാണ് ട്രമ്പരുടെ  വിശ്വസം. എന്നാൽ ഇവർക്ക് ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളിൽ ആണ്‌ കൂടുതൽ ദാരിദ്രവും വെൽഫെയറും എന്നത് അവർ അംഗീകരിക്കില്ല. ഇവരുടെ കൂടെ കുറെ പുതുപ്പണക്കാർ മലയാളികളും ഇന്ത്യൻസും   ഉണ്ട്. സ്വന്തം മാതാപിതാക്കളെ ഇവിടെ കൊണ്ടുവന്നു വെൽഫെയർ വാങ്ങി, ബെൻസും ബിഎംഡയുവിലും  ഒക്കെ ചെത്തിനടക്കുന്ന ട്രമ്പൻ മലയാളി.   ഇവർ ആണ് ട്രംപിസ്റ്റുകളെക്കാൾ നാറിയ വർഗീയർ. ഇവരിലെ   കപട ക്രിസ്തിയാനികൾ; അമേരിക്ക ക്രിസ്തിയൻ രാജ്യം ആണെന്നും, അതിനാൽ മറ്റുള്ളവർ പുറത്തുപോകണം എന്ന് വെളുമ്പനേക്കാൾ വെളുമ്പന്റെ പട്ടിക്ക് ശവുര്യം  എന്ന മട്ടിൽ പലതും പലയിടത്തും വിളിച്ചുകൂവുന്നു. അമേരിക്കൻ ഭരണഘടന ഒരിക്കൽ എങ്കിലും ഇവർ ഒന്ന് വായിച്ചിരുന്നു എങ്കിൽ! 
    
ഇവാൻജെലിക്കരിലെ  യാഥാസ്ഥികർ 55 വയസ്സിൽ കൂടുതൽ ഉള്ളവർ ആണ്, ഒരു വര്ഷം കൊണ്ട് അവരുടെ എണ്ണം 23 % നിന്നും 15 % ആയി കുറഞ്ഞു.  ഇവാൻജലിക്കരുടെ കൂടെ കറുത്തവരും, സ്പാനിഷ്‌കാരും ചേരുന്നത് ആണ് കാരണം എന്നാണ്  മത നിരീക്ഷകരുടെ അനുമാനം.  കറുത്തവരുടെയും,സ്പാനിഷ്‌കാരുടെയും  ഇ പുതിയ കൂട്ടായ്‌മ നിമിത്തം  യാഥാസ്ഥിതിക  ഇവാൻജെലിക്കർക്കു  പുതിയ മാറ്റങ്ങൾ അംഗീകരിക്കേണ്ട ഗതികേടിൽ ആണ്. കറുത്തവരിലേയും സ്പാനിഷ്‌കാരിലെയും യുവ തലമുറ വിദ്യാഭ്യാസം ഉള്ളവർ ആണ്.   ഇവർ അമേരിക്കയിലെ യുവ തലമുറയുടെ ഒപ്പം ഉള്ള ചിന്താഗതിക്കാർ ആണ്.  യാഥാസ്ഥിതികരുടെ; മറ്റുള്ളവരോടുള്ള  വെറുപ്പും ശത്രുതയും പുതിയ യുവ തലമുറക്ക്  വളരെ കുറവ് ആണ്.   സ്വവർഗ വിവാഹം, അബോർഷൻ, ട്രാൻസ് ജെൻഡർ അവകാശങ്ങൾ, എല്ലാവർക്കും ഹെൽത് ഇൻഷുറൻസ്  എന്നിവയെ ശാസ്ത്രീയമായും സഹാനുഭൂതിയോടും കൂടെ സഹകരിക്കാൻ അവർ തയ്യാർ ആണ്. അമേരിക്കയുടെ തെക്കൻ ബോർഡറിൽ   അസ്സിലം തേടി എത്തിയവരുടെ കുഞ്ഞുങ്ങളെ പിടിച്ചുപറിച്ചു കൂട്ടിൽ അടച്ചതിനെ ഇവർ എതിർത്തു.   ഇ പുതിയ കൂട്ടായ്‌മക്ക് മാത്രമേ ഇവാൻജെലിക്കരെയും റിപ്പപ്ലിക്കൻ പാർട്ടിയെയും പൂർണമായി അപ്രത്യഷം ആകുന്നതിൽ നിന്നും രക്ഷിക്കാൻ സാധിക്കു.
 
 അമേരിക്കയിലെ ഏറ്റവും തീവ്ര  പ്രൊട്ടസ്റ്റൻറ്റ് ഗ്രൂപ് ആണ് സതേൺ ബാപ്റ്റിസ്റ്റ്.  2018ലെ  14 .8 മില്യനിൽ നിന്നും 2019 ൽ 14 . 5 മില്യൻ ആയി കുറഞ്ഞു ; അതായത് 287000 കുറവ്.  കഴിഞ്ഞ 13 വർഷമായി തുടരെ ഇവരുടെ അംഗസംഖ്യ കുറയുന്നു. ഇതേ പ്രവണത മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളിലും കാണാം. യുവതലമുറ സഭകൾ വിട്ടുപോകുന്നു, മത രഹിതർ ആകുന്നു, പുതിയതായി ആരും ചേരുന്നില്ല എന്നത് ആണ് കാരണം.

രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മതത്തിന്റെ തുറുപ്പു അടിച്ചു കളിക്കുന്ന ഇവാൻജെലിക്കൽ തന്ത്രം  പുതിയത് അല്ല, അമേരിക്കൻ രാഷ്ട്രീയത്തിലെ പഴയ പ്രവണത ആണ്. കപട ക്രിസ്തീയ ഇവാൻജെലിക്കർ ട്രംപ് സപ്പോർട്ടേഴ്‌സ് ആയതിൽ വിസ്മയകരമായി ഒന്നുംതന്നെ ഇല്ല. രാഷ്ട്രീയ തത്വചിന്തയുടെ യുക്തിപ്രകാരം; ട്രംപിസ്റ്റുകൾ അധികം കാലം ഇവിടെ കാണില്ല. കോവിഡും, ജയിലും കൊണ്ടുപോകാത്തവർ, ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ അപ്രത്യഷം ആകും. മലയാളി ഇല്ലാത്ത പ്രസ്ഥാനം ഉണ്ടോ!; അതിലും കാണും കുറെ, മോട്ടൽ /ഗ്യാസ് സ്റ്റേഷൻ ട്രംപിസ്റ്റ്  മുതലാളി മലയാളികൾ.

 ട്രമ്പിൻ്റെ 2020  പ്രചാരണത്തിന്റെ  ആദ്യ സമ്മേളനം; ഫ്ലോറിഡയിലെ മയാമിക്ക് അടുത്തുള്ള  കിംഗ് ജിയിസസ് ഇന്റർനാഷണൽ മെഗാ ചർച്ചിൽ ആയിരുന്നു.  ഇവാൻജെലിക്കൽസ് ഫോർ ട്രംപ്  എന്ന ഗ്രൂപ് ആയിരുന്നു ഇത് സംഘടിപ്പിച്ചത്.  മത സ്വാതന്ത്രത്തിനു വേണ്ടി പോരാടും എന്ന് വീമ്പ് അടിച്ചത് കൂടാതെ, പോള മാത്രം പറയുന്ന കപട പ്രീച്ചർ പോള വൈറ്റിന്റെ മുന്നിൽ ട്രംപ് അനുഗ്രഹങ്ങൾക്കു വേണ്ടി തല കുനിച്ചുനിന്നു. അമേരിക്കയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഹീനമായ, അഴിമതികൾ കൊണ്ട് നിറഞ്ഞ ട്രംപ് ഭരണത്തെ പോളയും മറ്റു മതരാഷ്ട്രീയ നേതാക്കളും പ്രാർത്ഥിച്ചു അനുഗ്രഹിച്ചു. യേശു അവൾക്കു പ്രത്യക്ഷപെട്ടു എന്ന് ഈയിടെ അവർ അടിച്ചുവിട്ടു. ഇറാനിലെ തിയോക്രസിയും ട്രംപ് ഭരണവും തമ്മിൽ വെത്യാസം  ഉണ്ടോ?.

അമേരിക്കയിലെ ഇവാൻജെലിക്കരെ ഒരു ക്രിസ്റ്റീയ വിഭാഗമായി കരുതുന്നു എങ്കിലും, അവരിൽ ക്രിസ്‍തീയം ആയി ഒന്നും ഇല്ല. അമേരിക്കയിലെ ആദിവാസികളെ ക്രൂരമായി കൊന്നതും,ശേഷിച്ചവരെ ദരിദ്രത്തിലേക്കു ആട്ടിയോടിച്ചതും അമേരിക്കൻ ക്രിസ്തിയാനികൾ ആണ്. ധാർമ്മികമായി നല്ലവൻ അല്ല  ട്രംപ് ;  അയാളുടെ പോളിസികൾ എല്ലാം പൈശാചികം ആണ്, അയാളെ സപ്പോർട്ട് ചെയുന്ന ക്രിസ്ത്യൻ വിഭാഗങ്ങളും വിശ്വസികളും പൈശാചികർ തന്നെ. ദൈവങ്ങളുടെ കഥകളിൽ; വളരെ ഹീന, കിരാത ദൈവങ്ങൾ ഉണ്ടെങ്കിലും, അവ ഒന്നും ട്രമ്പിനേയും ഇവാൻജെലിക്കരെയും സഹായിക്കില്ല, അവർ പിന്നെ ഏത് ദൈവത്തെ ആണ് വിളിക്കുന്നത്. ഇവരേക്കാൾ ഹീനർ ആയ മറ്റു മനുഷർ പോലും കാണില്ല.  അമേരിക്കയിൽ മാത്രം അല്ല; ഏതുതരം ഹീനതക്കും ക്രൂരതക്കും ദൈവത്തെ കൂട്ട് പിടിക്കുന്ന രാഷ്ട്രീയ കുതന്ത്രം  പലയിടത്തും കാണാം. ഇതാണ് തിയോക്രസി  എന്ന തിയോ -ക്രേസി [ഭ്രാന്ത്].
Part-1
Join WhatsApp News
Shirley Mathews 2020-06-16 06:55:24
When the fear of being destroyed comes from within; the DNA has changed already-Vow amazing findings, a subject worth researches. പരാജപെട്ട ഒരു ആർമിയുടെ കോൺഫെഡറേറ്റ് ഫ്ലാഗും, പാരാ മിലിട്ടറി യൂണിഫോം, തോക്ക് -എന്നിവ ഇവർ ധരിക്കുന്നതു റേഷ്യൽ ഭയത്തിൽ നിന്നും ആണ്. ഇവരുടെ ഇ ഭയത്തെയും അജ്ഞതയേയും മുതലെടുതാണ് റിപ്പപ്ലിക്കൻ ട്രംപിസ്റ്റുകളും, ഇവാൻജെലിക്കരും നിലനിൽക്കുന്നതു. സ്വന്തം എന്ന് കരുതുന്ന വംശം; നശിക്കുന്നു എന്ന തോന്നൽ ഉള്ളിൽനിന്നും ഉണ്ടാകുമ്പോൾ അവരിൽ വംശനാശത്തിൻ്റെ ജനിതക മാറ്റം വന്നുകഴിഞ്ഞു. നശിക്കുവാൻ സമയം ആയതു നശിക്കും, ആർക്കും തടയുവാൻ സാധിക്കില്ല. വംശ നാശത്തിന്റെ ഭയം നിമിത്തം മറ്റുള്ളവരെ വെറുക്കുവാനും വിവേചിക്കാനും തുടങ്ങിയാൽ, അവരുടെ നാശത്തിന്റെ സ്പീഡ് കൂടുകയേ ഉള്ളു, മായൻ പുരോഹിതർക്ക് പറ്റിയതുപോലെ. I really like it
Saleem Abdhul Rahiman.NY 2020-06-16 07:00:59
വെളുത്ത വർഗ്ഗക്കാർ കുടിയേറ്റക്കാർ തന്നെ എങ്കിലും; വെളുത്തവർ അല്ലാത്തവർ എല്ലാം നുഴഞ്ഞു കയറിയവർ ആണ് എന്നാണ് വെളുമ്പരിലെ തലമൂത്തവർ കരുതുന്നത്. മറ്റുള്ളവർ അമേരിക്കയെ ചൂഷണം ചെയ്യുവാൻ എത്തിയ കൊള്ളക്കാർ തന്നെ എന്നവർ കരുതുന്നു. അടിമവേലക്ക് കറമ്പരെ ഇവിടെ കൊണ്ടുവന്നത് വെളുമ്പർ ആണ് എന്നത് അവർ മറക്കുന്നു. കറമ്പരും, സ്പാനിഷും, ഏഷ്യൻസും ഒക്കെ വെൽഫെയർ മോഷ്ടാക്കൾ എന്നാണ് ട്രമ്പരുടെ വിശ്വസം. എന്നാൽ ഇവർക്ക് ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളിൽ ആണ്‌ കൂടുതൽ ദാരിദ്രവും വെൽഫെയറും എന്നത് അവർ അംഗീകരിക്കില്ല. ഇവരുടെ കൂടെ കുറെ പുതുപ്പണക്കാർ മലയാളികളും ഇന്ത്യൻസും ഉണ്ട്. സ്വന്തം മാതാപിതാക്കളെ ഇവിടെ കൊണ്ടുവന്നു വെൽഫെയർ വാങ്ങി, ബെൻസും ബിഎംഡയുവിലും ഒക്കെ ചെത്തിനടക്കുന്ന ട്രമ്പൻ മലയാളി. ഇവർ ആണ് ട്രംപിസ്റ്റുകളെക്കാൾ നാറിയ വർഗീയർ. ഇവരിലെ കപട ക്രിസ്തിയാനികൾ; അമേരിക്ക ക്രിസ്തിയൻ രാജ്യം ആണെന്നും, അതിനാൽ മറ്റുള്ളവർ പുറത്തുപോകണം എന്ന് വെളുമ്പനേക്കാൾ വെളുമ്പന്റെ പട്ടിക്ക് ശവുര്യം എന്ന മട്ടിൽ പലതും പലയിടത്തും വിളിച്ചുകൂവുന്നു. അമേരിക്കൻ ഭരണഘടന ഒരിക്കൽ എങ്കിലും ഇവർ ഒന്ന് വായിച്ചിരുന്നു എങ്കിൽ! Ugran findings; Hatsup salute to the author.
Ramani from New Mexico 2020-06-16 07:05:52
ALBUQUERQUE, N.M. (AP) — A man was shot Monday night as protesters in New Mexico’s largest city tried to tear down a bronze statue of a Spanish conquistador outside the Albuquerque Museum, prompting the city to announce that the statue would be removed until officials determine the next steps. The man was taken to a hospital and was listed in critical but stable condition late Monday, said Albuquerque police spokesman Gilbert Gallegos. A confrontation erupted between protesters and a group of armed men who were trying to protect the statue of Juan de Oñate before protesters wrapped a chain around it and began tugging on it while chanting: “Tear it down.” One protester repeatedly swung a pickax at the base of the statue. Moments later, a few gunshots could be heard down the street and people started yelling that someone had been shot. White armed men are terrorists.
Rev.Dr.John Samuel 2020-06-16 07:16:41
Racism is EVIL. I am a Christian Pastor but I am strongly against Evangelical influence in America & Hindu influence in India. വ്യവസ്ഥകൾക്കനുസരിച്ചു മാത്രം എല്ലാക്കാരങ്ങൾക്കും, തീർപ്പു കല്പിക്കാനാകില്ല. മുൻഗണനാക്രമത്തി നുള്ളിൽ നിന്നു കൊണ്ടു മാത്രം, എല്ലാക്കാര്യങ്ങളും, ചെയ്യാനും കഴിയില്ല! ബുദ്ധിയുടെ പ്രതലത്തിൽ നിന്നു കൊണ്ടു മാത്രം, എല്ലാറ്റിനേയും വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോഴാണു് , അലിവും അർത്ഥവും നഷ്ടപ്പെടുന്നതു്. ഹൃദയത്താൽ പൊതിയപ്പെടാത്ത തലച്ചോറിൻ്റെ അടിസ്ഥാനഭാവം, കാർക്കശ്യവും കാഠിന്യവും ആയിരിക്കും! എഴുതപ്പെട്ട നിയമങ്ങൾക്കൊണ്ടു മാത്രം, ഒന്നിനേയും, നന്നാക്കിയെടുക്കാനാവില്ല. ആളുകളുടെ ഉൾബോധത്തിനും ഉൾക്കാഴ്ചയ്ക്കും ഉള്ളിലായിരിക്കണം, നിയമത്തിൻ്റെയും നീതിയുടെയും, അതിർ രേഖകൾ! വ്യവസ്ഥകൾ യുക്തിഭദ്രമാകുമ്പോഴാണു്, ഏതവസ്ഥയും സ്വീകാര്യവും, കാര്യക്ഷമവുമാകുന്നതു്! മനസ്സിനെ നിയന്ത്രിച്ചാൽ, വരുതിയ്ക്കുളളിലാക്കാവുന്നതാണു്, ഏതു സാഹചര്യവും: അത്, എത്ര കലുഷിതമാണെങ്കിലും! സമനില വിടുന്നതു കൊണ്ടു്, ആർക്കുമൊന്നും നേരേയാക്കാനാവില്ല. സമീപനങ്ങളിലെ സൗമ്യതയാണു്, ബന്ധങ്ങളുടെ നിലനില്പും ഊഷ്മളതയും, തീരുമാനിക്കുക. സർവ്വേശ്വരൻ തുണയ്ക്കട്ടെ. ഏല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം. You wrote a beautiful article.
John Mathew 2020-06-16 07:22:28
You exposed the hypocrisy of white rednecks & hillbillies & Malayalees. Be careful. Don't go to Malayalee meeting & church. they will attack you. malayalee associations and churches are controlled by people you exposed.
John Joseph 2020-06-16 07:32:24
Keep the religion & priests away from Governments.Why- here it is -കുമ്പസാരക്കൂട്ടിൽ വൈദികരുടെ ഏറ്റവും വലിയ പിടിവള്ളിയാണ് ലൈംഗിക പാപങ്ങൾ... പുരോഹിതനോട് ഏറ്റുപറഞ്ഞാൽ ആശ്വാസം കിട്ടുമെന്നതും, പാപമോചനം കിട്ടുമെന്നതും മാത്രമല്ല കുമ്പസാരത്തിലെ കാര്യങ്ങൾ പുരോഹിതർ കുമ്പസാരക്കൂട്ടിൽ തന്നെ ഉപേക്ഷിച്ചു പുറത്തുവരും എന്ന വിശ്വാസവും തുറന്നു പറച്ചിലിന് കാരണമാകുന്നത്..... പുരോഹിതരിൽ ഉള്ള അന്ധമായ വിശ്വാസവും, അവർ വെറും സാധാരണ മനുഷ്യർ ആണെന്ന തിരിച്ചറിവ് ഇല്ലായ്മയും വിശ്വാസികളെ ഇതിനു പ്രേരിപ്പിക്കുന്നു.....സുഖഭക്ഷണം കഴിച്ചു ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ചും, ആഡംബര കൊട്ടാരത്തിൽ ജീവിച്ചും സുഖലോലുപതയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ ആണ് പുരോഹിതരും എന്ന് അടിമകുഞ്ഞുങ്ങൾ തിരിച്ചറിയണം.... നിങ്ങളുടെ പാപങ്ങളും, പാപബോധവും ആണ് പുരോഹിതരുടെ വയറ്റിപ്പിഴപ്പെന്ന് മനസിലാക്കണം..... അതിനിടയിൽ ചൂഷണം ചെയ്യപ്പെട്ടേക്കാവുന്ന ലൈംഗികകാര്യങ്ങൾ ഈ പുരുഷന്മാരോട് പറഞ്ഞ് തല കക്ഷത്തിൽ വച്ചുകൊടുക്കാതെ സൂക്ക്ഷിച്ചാൽ നല്ലത്...അല്ലെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ അതെന്തു കുറ്റമാണെങ്കിലും അത്‌ ചെയ്തവരോട് തെറ്റ് പറ്റിപ്പോയി എന്ന് പറയുന്നതാണ് ഉത്തമം...അല്ലാതെ ഈ പുരോഹിതനോട് ഏറ്റുപറഞ്ഞു എന്നാ ഉണ്ടകിട്ടാനാ.... ഇവമ്മാരുടെ കൗണ്സിലിങ്ങിൽ ഒന്ന് പോയി നോക്കണം.... പ്രത്യേകിച്ചു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞാൽ പ്രാർത്ഥിക്കാം എന്ന് പറയും... പ്രാർത്ഥന കഴിഞ്ഞു സ്വയംഭോഗം ചെയ്യാറുണ്ടോ എന്ന് ചോദിക്കും....അവിടെ തുടങ്ങി വിശ്വാസിയുടെ വിഴിപ്പെല്ലാം അഴിപ്പിച്ചു അവമ്മാര് ആശ്വസിക്കും..........NB.... തെറ്റ് തിരുത്തേണ്ടത് അത്‌ ചെയ്തവരോടാണ്.. അതാണ് പരിഹാരവും..... ഇവമ്മാര് പഠിപ്പിച്ചു തരുന്നതല്ല തെറ്റുകൾ... തെറ്റെന്നു സ്വയം ബോധ്യപ്പെടുന്നതാണ് തെറ്റുകൾ...ആ ബോധം പുത്തകം വായിച്ചു പഠിച്ചാൽ കിട്ടില്ല... മാനവികത പഠിക്കണം.....ജോൺ ജോസഫ്
Sussan Thomas, 2020-06-16 10:08:15
ഇത് വായിച്ച ട്രമ്പൻ മലയാളികൾ തോണിയിൽ കയറിയ കഴുതയെപ്പോലെ !!!! ഇന്ന് രാവിലെ തന്നെ പള്ളിയിൽ വരുന്ന ഫിലിപ്പ് വിളിച്ചുണർത്തി എൻ്റെ ഹസിനോട് പറഞ്ഞു ' അവൻ ആണ്ടു പിന്നെയും എഴുതി.ന്യൂയോർക്കിൽ എവിടെയാണ് അവൻ താമസിക്കുന്നത് , ഫോൺ നമ്പർ കിട്ടിയാൽ രണ്ടു .........വിളിക്കാമായിരുന്നു.
J.Varghese 2020-06-16 10:23:57
I am a religious Catholic and follow the rules very strictly. I never liked Catholic church's involvement in Kerala Politics & Hinduism in India. Here in US we have the same. This article is a doctoral thesis for Political students. Here is my reason :- നമ്മുടേ കുറെ അധികം മെത്രാന്മാർ ഗുരുതര മനോരോഗികളാണ്. അത് പുറത്തറിഞ്ഞാൽ വിശ്വാസി സമൂഹത്തിനു ഇടർച്ച ഉണ്ടാകുമോയെന്ന സഭാ ആസ്ഥാനങ്ങളുടെ ഭയവും വൈക്ലബെവും മൂലം, വൈദീക സമൂഹത്തിന്റെയും ചില അല്മായ പൊട്ടന്മാരുടെയും, സഹായത്തോടെ കഴിഞ്ഞ കുറെ കാലമായി ഇതിനെ പുറം ലോകം അറിയാതെ തടഞ്ഞു നിറുത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, പുതിയ കാലത്തിന്റെ മാറ്റം അറിയാൻ തക്ക കെൽപ്പില്ലാത്ത ഉപ്പു തൂണുകളുടെ മാത്രം ബലത്തിൽ നില നിന്നുപോരുന്ന ഈ സംവിധാനം, പുതിയ ഡിജിറ്റൽ കാലവുമായി ഏറ്റുമുട്ടാൻ കഴിയാതെ പുറത്തേക്കു ചാടുന്നതിന്റെ ഭാഗമായി ഈ അരമന രഹസ്യങ്ങൾ, ശരവേഗത്തിൽ അങ്ങാടിപ്പാട്ടാകുന്ന കാഴ്ചയുടെ ശോഭയാർന്ന രംഗാവിഷ്കാരത്തിന്റെ, റിഹേഴ്സൽ മാത്രമാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൽ സഭയുടെ ധാർമിക പുനഃരുദ്ധാനം കാംഷിക്കുന്ന ആർക്കും യാതൊരു വേവലാതിയും ഇല്ല തന്നെ. ഇത് പൊട്ടിയൊലിച്ചു പുറത്തേക്കൊഴുകി തീരേണ്ട ലാവാ പ്രവാഹമാണ്, അതിൽ കുറെ ആസുര ജന്മങ്ങൾ അടിഞ്ഞു തീരുകയും പുതിയ ക്രൈസ്‌തവതയുടെ, ആർജവമാർന്ന പുതിയ കാലത്തിന്റെ പുതിയ സഭ ഉയിർകൊള്ളും എന്നതിൽ യാതൊരാൾക്കും സംശയം കാണില്ല എന്നു കരുതാം. കാലം കരുതി വച്ചിരിക്കുന്ന നീതിയുടെ തുലാസിൽ ഈ അധമ വേതാളങ്ങളെ പുറത്തേക്കു തള്ളിക്കളയും എന്നതിൽ നമുക്കാർക്കും സംശയിക്കേണ്ടതില്ല. ഉറച്ച ക്രൈസ്‌തവ ബോധ്യങ്ങളുടെയും, സാമൂഹ്യ വിചാരങ്ങളുടെയും ഭൂമികയിൽ, ഉദയം പ്രാപിച്ചു വരുന്നു പുതിയ സഭയുടെ പേറ്റുനോവാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ശരിയായതും ജാഗ്രവത്തായതുമായ അല്മായ വൈദീക കൂട്ടു കെട്ടുകൾ സുദൃഢമാക്കി കൊണ്ടു നാം ഈ പുതിയ കാലത്തേ വരവേൽക്കാൻ തയ്യാറാവുകയാണ് വേണ്ടത്. ചാപ്പിള്ളകളുടെ ജന്മങ്ങളും ഇതിനിടയിൽ സംഭവിക്കാം എന്നു നാം കരുതിയിരിക്കുക. പാംപ്ലാനി മുതൽ ഇനിയങ്ങോട്ട് അനാവരണത്തിനായി കാത്തു നിൽക്കുന്ന മറ്റു നിരവധി ശ്രേഷ്ഠന്മാരുടെയും പാണകഥകൾ വരും ദിവസങ്ങളിൽ നമ്മുടേ ചിന്തകളെ അലോസരപ്പെടുത്തിയേക്കാം. അങ്ങേയറ്റത്തെ സമചിത്തതയോടെ, പക്വമായി അതിനെയെല്ലാം പുറത്തേക്കു കൊണ്ടുവന്നു അലക്കി വെളുപ്പിക്കുക എന്നതാണ് ഇന്നത്തെ പ്രവാചക ധർമം. അതിനായി നാം തയ്യാറാകേണ്ടിയിരിക്കുന്നു. മെത്രാസന മന്ദിരങ്ങൾക്കു തീ പിടിപ്പിക്കുന്ന പുതിയ കാലത്തിന്റെ ചിന്തകൾ ഉയർന്നു വരട്ടെ, അങ്ങിനെ കൂട്ടിക്കൊടുപ്പുകാരുടെയും, അൽപ ലാഭ മോഹികളുടെയും, കാട്ടാള പരിഷകളെ നമുക്ക് വിജയകരമായി പ്രധിരിധിക്കാം! കാലിടറി വീണു പോകുന്നവരെ അവിടെ തന്നെ ഉപേക്ഷിക്കുക!. JVarghese
Franklin Graham on LGBTQ 2020-06-16 10:41:05
ഫ്രാങ്ക്ലിൻ ഗ്രഹാം:- സുപ്രീം കോർട്ട്, എൻ്റെ മൗലിക അവകാശങ്ങളെ മറികടക്കുന്നു. എൽജിബിടിക്യു ആളുകളെ പിരിച്ചുവിടുവാനുള്ള എന്റെ അവകാശങ്ങൾ ‘നമ്മുടെ രാഷ്ട്രം സ്ഥാപിച്ച സ്വാതന്ത്ര്യമാണ്.’- “ബൈബിൾ വിശ്വസിക്കുന്ന യേശുക്രിസ്തുവിന്റെ അനുയായിയെന്ന നിലയിൽ, എന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം,” സ്കോട്ടസ് തീരുമാനത്തെക്കുറിച്ച് ഫേസ്ബുക്കിൽ ഗ്രഹാം എഴുതുന്നു. “എന്റെ ആത്മാർത്ഥമായ മതവിശ്വാസങ്ങൾ ന്യൂനപക്ഷമായിരിക്കാമെങ്കിലും, അവ നിലനിർത്താൻ എനിക്ക് ഇപ്പോഴും അവകാശമുണ്ട്. ഒരു ക്രിസ്തീയ സംഘടനയുടെ കാര്യത്തിലും ഇത് ബാധകമാണ്. നമ്മുടെ രാഷ്ട്രം സ്ഥാപിച്ച സ്വാതന്ത്ര്യമാണിത്. ” “ഈ തീരുമാനം ഈ രാജ്യത്തുടനീളമുള്ള മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പ്രസംഗകൻ തുടർന്നു. “ജീവിതത്തിന്റെ അടിത്തറയായി ദൈവവചനത്തിൽ നിലകൊള്ളുന്ന ആത്മാർത്ഥ വിശ്വാസമുള്ള ആളുകൾ അവരുടെ മതവിശ്വാസങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും സർക്കാരിനെ നിർബന്ധിക്കരുത്.” “ബൈബിൾ വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത ആളുകളെ നിയമിക്കാൻ ക്രിസ്ത്യൻ സംഘടനകളെ ഒരിക്കലും നിർബന്ധിക്കരുത്, ജീവിതശൈലിയും വിശ്വാസങ്ങളും ശുശ്രൂഷയുടെ ലക്ഷ്യത്തെയും ലക്ഷ്യങ്ങളെയും ദുർബലപ്പെടുത്തുന്ന ഒരു വ്യക്തിയെ പിരിച്ചുവിടുന്നത് കോടതി തടയരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു. - This is my translation of what he posted in FB- Aswathy Hanna.
Sr.Mercey Grace 2020-06-16 11:05:50
രാജ്യമെമ്പാടും നടക്കുന്ന -ബ്ലാക് ലൈവ്സ് മാറ്റർ - പ്രഷോഭകരെ ട്രംപ് വെറുക്കുന്നു. വാഷിങ്ടൺ ഗവർണ്ണർ ആവശ്യപ്പെട്ടാൽ ഉടൻ നാഷണൽ ഗാർഡിനെ അയക്കാൻ തയ്യാർ ആണ് എന്ന് ട്രംപ്. ട്രംപ് വർണ്ണ വിവേചകൻ അല്ല എന്ന് കരുതുന്ന ട്രമ്പ് മലയാളികൾ അറിയുവാൻ വേണ്ടിയാണു ഇത് എഴുതുന്നത്. ഈയിടെ 9 കറുത്ത പെൺകുട്ടികൾ കുലചെയ്യപ്പെട്ടു. ഇവരുടെ ഘാതകർ ഫ്രീ ആയി നടക്കുന്നു. ഒരുകൂട്ടം വെളുമ്പരുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുവാൻ ഒരു കറുമ്പൻ പോലീസിനെ വിളിച്ചു, പോലീസ് വന്നപ്പോൾ നേരെ കറമ്പനെ അറസ്‌റ്റുംചെയ്തു. ഇത്തരം അനേകം അക്രമങ്ങൾ ആണ് ഇവിടെ നടക്കുന്നത്. കറുമ്പർ അല്ലാത്തവർ എല്ലാം ഇവിടെ വന്നു രക്ഷപെട്ടു , കറുമ്പർ മാത്രം നന്നാവുന്നില്ല, അവർ മടിയർ ആണ് എന്നൊക്കെ ഇ മലയാളിയിൽ പലരും എഴുതുന്നു. മറ്റുള്ളവർ അടിമകൾ ആയിട്ട് അല്ല വന്നത് എന്നത് അവർ മറക്കുന്നു. അടിമത്തം ഉണ്ടാക്കുന്ന ഭീകരത അനുഭവിച്ചിട്ടുള്ളവർക്കേ അത് അറിയൂ. സാരി തുമ്പിൽ തൂങ്ങി വന്ന ഇവർ വർണ വിവേചകർ ആണ്. കേരളത്തിലെ പറയർ, പുലയർ എന്നിവരെ ഇന്നും മനുഷർ ആയി കാണാൻ സാധിക്കാത്ത മലയാളികൾ ഇവിടെ വന്നു വർണ്ണ വിവേച്ചനം കാണിക്കുന്നു.
I married a Blackman. 2020-06-16 11:33:09
I am born to Malayalee Parents, I know Malayalam. I like this article. I married my co-worker, a Blackman. I stand with -BLACK LIVES MATTER- here I have copied this - "We must demand justice for each and every single black life that was taken away by a racist system. Our condolences go out to all the families of the victims. We will remember them. We will get justice."9 Black Women Murdered By Violent Police Officers, What Happened To Their Killers?-Black Lives Matter. Black Lives Matter. Black Lives Matter. This is the phrase that will continue to be shouted until it becomes a reality. Systemic racism exists, it is a real issue at hand. Many black lives have been stolen way too soon because police officers decided that those lives didn’t matter. While many black lives have been lost after officers decided their time was up, we wanted to focus on the lives of nine women. These nine women – Kendra James, LaTanya Haggerty, Shelly Frey, Tyisha Miller, Bettie Jones, Shereese Francis, Rekia Boyd, Charleena Lyles, and Yvette Smith – lost their lives because police officers killed them. I see the RACIST comments & articles by malayaalees. Shame on you all. YOUR CHILDREN WON'T FORGIVE YOU. I used to go to my parents church, but not any more. They are racists, they even told my friends not to talk to me anymore.
G. Puthenkurish 2020-06-16 12:05:08
Andrews Cherian The people who realized the truth and fought for the freedom of humanity were alone and gave the ultimate price for it. They were not looking for support from outside but they were drawing energy from within. You started this fight before I knew you. I am glad to see people like you Showing up in Facebook and other medias. There are lots people out there refuse to think independantly. The more ‘likes’ they get, the happier they are. It is like the preachers asking the audienc “ How many people accept Jesus as savior and Lord” .The preacher count the numbers and be satisfied with it . I know you are not like that. You are making people to think and asking them to come out of the ‘Bunker’. May the spirit in you guide and strengthen you.
Krishnankutty Nair 2020-06-16 13:27:08
The Bunker chief has made the WH a tiny man square.
The Christian Post- reports 2020-06-16 16:32:44
ദി സ്പിരിച്വൽ ടെയിൻജർ ഓഫ് ഡൊണാൾഡ് ട്രംപ് എന്ന പേരിൽ; 30 ലേഖനങ്ങൾ ഉള്ള പുസ്തകം ഇവാൻജെലിക്കൽ നേതാക്കൾ പ്രസിദ്ധികരിച്ചു. 'ദി ക്രിസ്റ്റിയൻ പോസ്റ്റ് ' ആണ് ഇ വാർത്ത അറിയിച്ചത്. ട്രംപിന് വെള്ളക്കാരായ ഇവാൻജെലിക്കർ കൊടുക്കുന്ന പിന്തുണ പ്യൂൺ പരിശോധന ചെയ്യുവാൻ ഇവർ ആഹ്വാനം ചെയുന്നു. ട്രംപിനെ പിന്തുണക്കുന്നത് നിമിത്തം തെറ്റായ മെസ്സേജ് ആണ് ഇവാൻജെലിക്കർ നൽകുന്നത്. ട്രംപ് ക്രിസ്റ്റിയൻ / ബൈബിൾ അനുസരിച്ചു ജീവിക്കുന്നവൻ ആണോ എന്നത് നിങ്ങൾ ഒന്നുകൂടി നോക്കണം എന്ന് ഇ പുസ്തകത്തിലെ എഴുത്തുകാർ ഇവാൻജെലിക്കരോട് ആവശ്യപ്പെടുന്നു. പുസ്തക എഡിറ്റർ റോൺ സൈഡർ, ക്രിസ്റ്റിയൻ പോസ്റ്റിനോട് ഇപ്രകാരം പറഞ്ഞു. ' ഇ പുസ്തകത്തിന്റെ തലക്കെട്ട് നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും എന്ന് തോന്നിയാലും, നിങ്ങൾ ഇ പുസ്തകം വായിക്കണം. നിങ്ങൾ എന്ത് ചെയ്യണം എന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷെ പ്രാർത്ഥനയോടുകൂടെ ചിന്തിക്കുക. ഇ പുസ്തകത്തിൽ പറയുന്ന സത്യങ്ങൾ മനസ്സിൽ ആക്കി തീരുമാനങ്ങൾ എടുക്കുക. എങ്ങനെ വോട്ട് ചെയ്യണം എന്ന് പുസ്തകം പറയുന്നില്ല. നിങ്ങൾ ബൈബിളിനെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പിനെയും, സ്ഥാനാർത്ഥിയെയും വിലയിരുത്തണം. ട്രംപിന്റെ പോളിസികളും പ്രവർത്തനങ്ങളും ബൈബിൾ അനുസരിച്ചാണോ എന്ന് നിങ്ങൾ ചിന്തിക്കുക.
No RACISM in this Country? 2020-06-16 17:44:05
People who say there is no Racism in this country are Blind. Just because Obama got elected doesn't mean there is no Racism. 23% of white Americans are racists. KKK- do you know what it is. Those who write in e Malayalee saying there is no racism are racists. Your BLACK HATRED is written all over it. Noose Found in Harlem’s Marcus Garvey Park Sparks NYPD Hate Crimes Probe. Someone hung a noose inside Marcus Garvey Park — and now the NYPD is trying to figure out who put up the symbol of hate in the heart of the Harlem oasis. 5 Young black men were hung, the media reported it as suicide. A black man is shot first, but the criminal is a white he is given a massage. Learn and study what is happening around you. Don't be an ignorant RACIST Malayalee. -Pastor John Davis.
ഇന്നത്തെ ചിന്താവിഷയം 2020-06-16 20:32:07
ഇന്നത്തെ ചിന്താവിഷയം Why a Police Officer shoot down the suspect. If the Officer can get close to put a chokehold; instead they can use several other methods to subdue the suspect. Even if they are shooting with a gun, the officer can shoot the suspect below the knee. Isn't that is done in other countries?- ചാണക്യന്‍ this is bad as it is. A black person cannot even call for Police help. A chokehold is attempted murder. Stop it.
Sharun M. Abraham 2020-06-18 06:03:32
Bolton's Book is coming, Mary Trump's book is coming. Bloomberg is back with 100 Million to support Biden. Conservative Republicans are running adv. not to vote for trump. All possibilities Bar & trump can go to Jail. Interesting politics.
Rev.Abraham Mathew T 2020-06-16 22:10:57
വെളിച്ചമേകുന്ന സൗഹൃദമാകട്ടെ നമ്മുടേതു് .................................. ഒരു ഞണ്ടു് കടൽത്തീരത്തുകൂടി ഓടിക്കളിയ്ക്കുകയായിരുന്നു. മണലിൽ പതി യുന്ന തൻ്റെ കാൽപ്പാദങ്ങളുടെ ഭംഗി, അതിനെ വല്ലാതെ രസിപ്പിച്ചു! പെട്ടെന്നാണു്, വലിയൊരു തിര വന്നു്, ഞണ്ടിൻ്റെ കാലടികൾ മുഴുവൻ മായിച്ചു കളഞ്ഞതു്! ഞണ്ടു് വിഷമത്തോടെ, തിരയോടു ചോദിച്ചു: "ഞാൻ നിന്നെ ആത്മ സുഹൃത്തായാണു്, കരുതിയിരുന്നതു്. എന്നിട്ട്, നീയെന്താണീ ചെയ്തതു്?'' തിര പറഞ്ഞു: " ഒരു മീൻപിടുത്തക്കാരൻ, നിൻ്റെ കാൽപ്പാടുകളെ പിന്തുടരന്നുണ്ടായിരുന്നു. അതു കൊണ്ടാണു്, ഞാനവയെ മായിച്ചു കളഞ്ഞത് !" ഇടപെടലുകളാണു്, ബന്ധങ്ങളുടെ ഊട്ടുപുര . അപകടമോ, ആകസ്മീകതയോ വരുമ്പോൾ, കൂടെ ആരുണ്ടാകും എന്നതാണു്, യഥാർത്ഥ ബന്ധത്തിൻ്റെ അളവുകോൽ! അഘോഷങ്ങൾക്കിയിലെ ആൾക്കൂട്ടം, അത്യാഹിത വേളകളിൽ കൂടെ ഉണ്ടാകണമെന്നില്ല. അപകട വേളകളിൽ കാണിക്കുന്ന അപരിചിതത്വമാണു്, ഒരു സ്നേഹിതനു കാട്ടാനാകുന്ന ഏറ്റവും വലിയ കാപട്യം! തീർച്ചയായും കൂടെയുണ്ടാകുമെന്നു കരുതിയിരുന്നവർ, പെട്ടന്ന പ്രത്യക്ഷമാകുമ്പോൾ, ആരുടേയും ആത്മവിശ്വാസം നഷ്ടമാകും! നിഴലാകുന്ന ചങ്ങാത്തങ്ങളേക്കാൾ, വെളിച്ചമാകുന്ന സൗഹൃദങ്ങളേയാണു, ബഹുമാനിക്കേണ്ടതു്. നിഴൽ അകമ്പടി സേവിക്കുകയേയുള്ളു. എന്നാൽ, വെളിച്ചം മുമ്പും പിമ്പും പ്രകാശ പൂരിതമാക്കും! സഹായകനും സംരക്ഷകനുമായ സഹചാരിയെ മാത്രമേ, പൂർണ്ണമായി വിശ്വസിക്കാനാകൂ; വിശ്വസിക്കാവൂ! സർവ്വേശ്വരൻ സഹായിക്കട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.- Rev. Abraham Mathew Tharakan
Be above the Ignorance 2020-06-17 10:58:06
ഈ ഭൂമിക്കു അതിരുകൾ നിശ്ചയിച്ചത് ആരാണ്. തൊലിയുടെ നിറം മുതൽ ദൈവങ്ങളുടെയും വിശ്വാസത്തിന്റെയും പിന്നെ അതിന്റെ ഉള്ളിലെ വൃണങ്ങളായ ജാതിയുടെയും ഒക്കെ അടിസ്ഥാനത്തിൽ പുതിയ വേലിക്കല്ലുകൾ ഇന്ന്പ്രബലപ്പെട്ടുകൊണ്ടേയിരിക്കുന്നു . എന്നാൽപ്പോലും നാഗരിക മനുഷ്യരുടെ ഇടയിൽ നിസ്സഹായമെങ്കിലും വലിയ തിരിച്ചറിവുകളും പുരോഗമന ചിന്താഗതികളും ഉണ്ടായി വരുന്നു എന്ന സൂചനകൾ കിട്ടുന്നുണ്ട് പണ്ട് ഒരു യുദ്ധത്തിന്റെ സാഹചര്യമുണ്ടാകുമ്പോളുള്ള അന്ധമായ യുദ്ധക്കൊതിയും ആവേശവും ഇന്ന് കുറെയെങ്കിലും നീങ്ങി പോയിരിക്കുന്നു എന്നതു വലിയ വെള്ളി വെളിച്ചങ്ങൾ തന്നെയാണ് . അതിനു സോഷ്യൽ മീഡിയ വഹിക്കുന്ന പങ്കു വളരെ വലുതാണ്. മനുഷ്യൻ രാജ്യങ്ങളുടെ അതിരുകളിൽ തളച്ചിടേണ്ടവനല്ല എന്നും ഈ ലോകം തെന്നെ അവനു ഒരു അതിർത്തിയെ അല്ല എന്നും ഉള്ള വലിയ പ്രതീക്ഷകളുടെ വാൾ പോസ്റ്ററുകൾ നമുക്ക് മുന്നിൽ ചിലർ ഉയർത്തുന്നത് അതുകൊണ്ടാണ് . ലോക മാനവികത എന്ന വലിയ പ്രതീക്ഷക്കു അത് നൽകുന്ന ഊർജം വളരെ വലുതാണ് വളരുവാനുണ്ട് നാം ഇനിയും അതിരുകൾക്കപ്പുറത്തേക്കു അതിരുകൾ ഇല്ലാതെ.. -------------------- ലിനോ എ തരകൻ
Rohith Sarma 2020-06-17 19:11:57
SAD SAD Following a motion filed by Alabama’s attorney general, a judge dismissed state misdemeanour assault charges against a Madison police officer Eric Parker who body-slammed the Indian grand-father Sureshbhai Patel partially paralyzing him. Sad to say still there are several Indians Malayalees looking for a chance to kiss the ....of white haters. They feel proud to be trump supporters. SHAME & SAD
Korason 2020-06-21 09:15:03
കാര്യമായ വിലയിരുത്തൽ ശ്രീ ആൻഡ്രൂസ് . കാലത്തിന്റെ ഏടുകളിലൂടെ കടന്നുചെന്നു വിലയിരുത്താൻ കഴിഞ്ഞത്, അതിനു ഉപോൽബലകമായി വസ്തുതകൾ നിരത്താൻ കഴിഞ്ഞത് നന്നായി. തിയോക്രസി നല്ല ഒരു വിഷയമാണ്. നെഗറ്റീവ് എനർജി എന്നും ഉണ്ടാവും അത് സൃഷ്ടിയുടെ ഘടനാപരമായ ഒരു ആവശ്യവും ആണ്. അത് ബാലൻസ് ചെയ്യുക ചെയ്യിക്കുക എന്നതാണ് കാലത്തിന്റെ ധർമ്മം. തുടരട്ടെ !! കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക