Image

ഹൈദരാബാദില്‍ കോണ്‍ഗ്രസ് എംപിയുടെ റിസോര്‍ട്ടില്‍ സ്‌ഫോടനം

Published on 29 May, 2012
ഹൈദരാബാദില്‍ കോണ്‍ഗ്രസ് എംപിയുടെ റിസോര്‍ട്ടില്‍ സ്‌ഫോടനം
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് എംപിയുടെ റിസോര്‍ട്ടില്‍ സ്‌ഫോടനം. വിജയവാഡ എംപി എല്‍. രാജഗോപാലിന്റെ മധപുരിയിലുള്ള റിസോര്‍ട്ടിലായിരുന്നു സ്‌ഫോടനം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവം പുറത്തറിയുന്നത് ചൊവ്വാഴ്ചയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

സ്‌ഫോടനത്തിന് പിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനുയായികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം ആദ്യ ഭാര്യയെ വധിക്കാന്‍ രാജഗോപാല്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് സ്‌ഫോടനമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

സ്‌ഫോടനത്തെക്കുറിച്ച് മൂന്നു ദിവസത്തിന് ശേഷം വാര്‍ത്ത പുറത്തു ഇതുകൊണ്ടാണെന്നും വൈഎസ്ആര്‍ നേതാക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക