Image

ഫഞ്ച് ഓപ്പണ്‍: ഷറപ്പോവയ്ക്ക് അനായാസ ജയം

Published on 29 May, 2012
ഫഞ്ച് ഓപ്പണ്‍: ഷറപ്പോവയ്ക്ക് അനായാസ ജയം
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ടോപ്പ് സീഡ് റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ആദ്യ റൗണ്ടില്‍ അനായാസ ജയം. റുമേനിയയുടെ അലക്‌സാണ്ഡ്ര ചാന്ധുവിനെയാണ് ഷറപ്പോവ തകര്‍ത്തത്. രണ്ടു സെറ്റ് നീണ്ട മത്സരത്തില്‍ എതിരാളിക്ക് ഒരു ഗെയിം പോലും നല്‍കാതെയായിരുന്നു ഷറപ്പോവയുടെ വിജയം. സ്‌കോര്‍: 6-0, 6-0. 

മറ്റൊരു മത്സരത്തില്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ പെട്രോ ക്വിറ്റോവ ആദ്യ റൗണ്ട് മത്സരം ജയിച്ചു. ജൂനിയര്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍റ്റിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്വിറ്റോവ രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍: 6-1, 6-2. 16-കാരിയായ ബാര്‍റ്റി മത്സരത്തിലെ ആദ്യം ഗെയിം നേടിയാണ് തുടങ്ങിയതെങ്കിലും പിന്നീട് തുടര്‍ച്ചയായി ആറ് ഗെയിം നേടി ക്വിറ്റോവ ആദ്യ സെറ്റ് സ്വന്തമാക്കി. 
മറ്റൊരു മത്സരത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കൂടിയ താരമായ ജപ്പാന്റെ കിമികോ ഡേറ്റ്-ക്യൂം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. 2010-ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ഫ്രാന്‍സിസ്‌കോ ഷിയാവോണിയാണ് 41-കാരിയായ ജപ്പാന്‍ താരത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-1.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക