Image

വാഗണ്‍ ഫാക്ടറി വാഗണ്‍ ട്രാജഡിയായെന്ന് പിണറായി

Published on 29 May, 2012
വാഗണ്‍ ഫാക്ടറി വാഗണ്‍ ട്രാജഡിയായെന്ന് പിണറായി
തിരുവനന്തപുരം: കേരളത്തില്‍ വാഗണ്‍ ഫാക്ടറി പദ്ധതി വാഗണ്‍ ട്രാജഡി ആയി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്ന് നിരവധി കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പിണറായി കുറ്റപ്പെടുത്തി. 

കേരളത്തില്‍ മാറാട് ആവര്‍ത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോക്കസ് സാമുദായിക ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും പിണറായി വിജയന്‍ ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക