Image

മന്ത്രി വി മുരളീധരൻ ഇടപെട്ടു: കേരളത്തിലേക്ക് നേരിട്ട് രണ്ട് വിമാനങ്ങൾ കൂടി

(ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം) Published on 14 June, 2020
മന്ത്രി വി മുരളീധരൻ ഇടപെട്ടു: കേരളത്തിലേക്ക് നേരിട്ട് രണ്ട് വിമാനങ്ങൾ കൂടി

സാൻ ഫ്രാൻസിസ്കോ , ചിക്കാഗോ എന്നിവിടങ്ങളിൽ നിന്ന്  നേരിട്ട് കൊച്ചിയിലേക്ക് രണ്ട് വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചു.

ഫോമാ കേന്ദ്ര മന്ത്രി വി മുരളീധരനുമായി നടത്തിയ വെബിനാറിൽ കേരളത്തിലേക്ക് അടിയന്തിരമായി യാത്ര ചെയ്യേണ്ട രോഗികളും ഗർഭിണി കളും കുട്ടികളുമായി നിരവധി യാത്രക്കാരുണ്ടെന്നും അവരുടെ പരിതാപകരമായ അവസ്ഥയും മന്ത്രിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മെയ് 23 നു അടിയന്തിരമായി ഒരു വിമാനം അനുവദിച്ചിരുന്നത് . എങ്കിലും ഇതിന്റെ അപര്യാപ്തത ഫോമാ  നേതൃത്വം മന്ത്രിയെ വീണ്ടും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രത്യേക ഇടപെടൽ മൂലം കൂടുതൽ വിമാനങ്ങൾ അനുവദിച്ചത്. ഫോമായ്ക്കുവേണ്ടി ചർച്ചകൾക്ക് നേതൃത്വം നൽകിയത് ടി. ഉണ്ണികൃഷ്ണൻ ആയിരുന്നു. ഇന്ത്യയിലെ മറ്റുപല നഗരങ്ങളിലേക്കും നേരിട്ടുള്ള വിമാനസർവീസുകൾ നിലവിൽ വരാത്ത സാഹചര്യത്തിൽ കേരളത്തിലേക്ക് നേരിട്ട് ഇതുവരെ മൂന്നു വിമാനങ്ങൾ അനുവദിച്ചതിൽ  ഫോമാ എക്സിക്യൂട്ടീവ് മന്ത്രിയ്ക്ക് പ്രത്യേകം നന്ദി അറിയിച്ചു.

മറ്റു സാധാരണ യാത്രാ വിമാന സർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് മന്ത്രി സഭാ തലത്തിൽ ഇതുവരെ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു . വിദേശ കാര്യ സഹമന്ത്രി എന്ന നിലയിൽ  അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ  ഫോമാവഴി അറിയുവാനും പരിഹരിക്കുവാനും കഴിയുന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . അമേരിക്കയിൽ നിന്നും അടിയന്തിര സാഹചര്യത്തിൽ നാട്ടിലേക്ക് പോകേണ്ടവരുടെ ശരിയായ വിവരങ്ങൾ അറിയുന്നതിനായി ഫോമാ നിരവധി കോൺഫറൻസു കൾ  സംഘടിപ്പിച്ചു. കൊറോണാ വ്യാപനം മൂലം വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന അമേരിക്കൻ മലയാളികൾക്ക് വേണ്ടി ഫോമാ ചെയ്യുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രത്യേകം പ്രശംസിച്ചു..

കോവിഡ്  19 - ഫോമാ കമ്മ്യൂണിറ്റി ടാസ്‌ക്   ഫോഴ്‌സ് നാഷണൽ കോർഡിനേറ്റർ  ജിബി തോമസ് , ജോസ് മണക്കാട് , ബൈജു വർഗ്ഗീസ് , ഉണ്ണികൃഷ്ണൻ , ആഞ്ചെല സുരേഷ്,  എന്നിവരും ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി യും മന്ത്രിയുടെ മനുഷ്യത്വപരമായ ഈ നീക്കത്തെ നന്ദിപൂർവ്വം അഭിനന്ദിച്ചു. സലിം മുഹമ്മദ് , ഫസൽ, രാഹുൽ തുടങ്ങിയവർ യാത്ര ചെയ്യേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ വളരെ യധികം സഹായിച്ചു.

Join WhatsApp News
Palakkaran 2020-06-15 21:36:17
അപ്പോൾ ഇവരൊക്കെ പ്രത്യേകം താല്പര്യപ്പെട്ടാലെ കാര്യങ്ങൾ നടക്കത്തുള്ളൊ? അല്ലാതെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ എവന്മാർക്കൊന്നും അറിയില്ലെ? കഷ്ടം!
ലീലാമ്മ 2020-06-15 21:39:12
ഫോമ പ്രത്യേകം താല്പര്യം എടുത്ത് പെട്രോൾ വില വർദ്ധന ഒഴിവാക്കിത്തരുവാൻ താഴ്മയായി അപേക്ഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക