Image

പ്രവാസിക്കു മധുരം പകരുന്ന 'ദൈവിക ഫലം' പെഴ്‌സിമൊന്‍

ഗോകുല്‍. എസ് Published on 14 June, 2020
പ്രവാസിക്കു മധുരം പകരുന്ന 'ദൈവിക ഫലം' പെഴ്‌സിമൊന്‍

ഫിലഡല്ഫിയ: ജന്മം കൊണ്ട് ഏഷ്യനെങ്കിലും 'പെര്‍സിമൊന്‍' മരവും ഫലവും അമേരിക്കയിലും ജനപ്രീതി നേടുന്നു. മലയാളികള്‍ ധാരാളമായി ഇത് വച്ചു പിടിപ്പിക്കുന്നു.

ഫിലഡല്ഫിയയിലുള്ള വിന്‍സെന്റ് ഇമ്മാനുവലും ഭാര്യ ബ്രിജിത് വിന്‍സെന്റും, ഏഷ്യന്‍ വന്‍കരയില്‍ മാത്രം അധികമായി കണ്ടുവരുന്ന 'പെര്‍സിമൊന്‍' ഫല വൃക്ഷം വിജയകരമായ് വിളയിച്ച് വിതരണം ചെയ്യുന്നു. അമേരിക്കയൊട്ടാകെ അവര്‍ പെഴ്‌സിമൊന്‍ ചെടികള്‍ വിതരണം ചെയ്യുന്നു.

ഒറ്റനോട്ടത്തില്‍ തക്കാളിയോട് സാമ്യമുണ്ട് മധുരമേറിയ പെര്‍സിമൊന്‍ ഫലത്തിന്. ഡയോസ് പൈറോസ് എന്ന ജനുസില്‍പെട്ടതാണ് പെര്‍സിമോന്‍ . 'ദൈവീകഫലം' എന്നാണ് ഈ വാക്കിനര്‍ത്ഥം. എന്ന് പറയുമ്പോള്‍ തന്നെ പോഷകമൂല്യവും, ഗുണനിലവാരവും ദൈവം അറിഞ്ഞ് അതില്‍ നിറച്ചു വച്ചിട്ടുണ്ടെന്നു പറയണം.

ശാസ്ത്രനാമം ഡയോസ്‌പൈറോസ് കാക്കി എന്നാണ്. ആപ്പിള്‍ മരത്തിനോട് സമാനമായ പെര്‍സിമൊന്‍ വൃക്ഷം പരമാവധി ഒമ്പത് മീറ്റര്‍ വരെ ഉയരം വെക്കും. മിതോഷ്ണ കാലാവസ്ഥ മുതല്‍ തണുത്ത കാലാവസ്ഥ വരെയാണ് പെര്‍സിമൊന്‍ വൃക്ഷത്തിന് വളരാന്‍ അനുയോജ്യം.

പോഷകസമൃദ്ധമായ പെര്‍സിമോന്‍ ഫലത്തില്‍ ഉയര്‍ന്ന തോതില്‍ പ്രോവിറ്റാമിന്‍ എയുടെ സാന്നിധ്യം അടങ്ങിയിരിക്കുന്നു.

ജന്മം കൊണ്ടത് ജപ്പാന്‍, ചൈന, ഹിമാലയ സാനുക്കള്‍ എന്നിവിടങ്ങളിലാണ് . യൂറോപ്യന്‍ കുടിയേറ്റക്കാരാണ് ഈ ഫല വൃക്ഷം ഇന്ത്യയില്‍ എത്തിച്ചതെന്ന് പറയപ്പെടുന്നു. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പെര്‍സിമോന്‍ സുലഭമാണ് . ചൈനയിലും ജപ്പാനിലുമായി പെര്‍സിമൊന്‍ ഫലത്തിന്റെ വിവിധ ഇനങ്ങള്‍ പ്രചാരത്തിലുണ്ട്

ബന്ധപ്പെടുക:
വിന്‍സെന്റ് ഇമ്മാനുവല്‍
ഫോണ്‍ നമ്പര്‍ : 215-880-3341

Join WhatsApp News
Antony Thekkek 2020-06-15 08:48:48
We have the same tree but the season is different here .
here 2020-06-15 20:29:25
where is here and here is where? here and there is somewhere, no?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക