Image

അഫ്ഗാനില്‍ മുതിര്‍ന്ന അല്‍ക്വയ്ദ ഭീകരനെ വധിച്ചു

Published on 29 May, 2012
അഫ്ഗാനില്‍ മുതിര്‍ന്ന അല്‍ക്വയ്ദ ഭീകരനെ വധിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അല്‍ക്വയ്ദയുടെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ നേതാവിനെ യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സംഖ്യസേന വധിച്ചു. കിഴക്കന്‍ മേഖലയിലെ കുനാര്‍ പ്രവിശ്യയില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. മുഷ്താഖ് എന്ന പേരില്‍ അറിയപ്പെടുന്ന സാക്ഹര്‍ അല്‍-തായിഫി അല്‍ക്വയ്ദ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു. കുനാറിലെ വാത്പുര്‍ ജില്ലയില്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് അല്‍-തായിഫി ഉള്‍പ്പടെ രണ്ടു ഭീകരരെ വധിച്ചതെന്ന് നാറ്റോ സേന അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക