Image

യെദിയൂരപ്പയുടെ ജാമ്യാപേക്ഷ മാറ്റി

Published on 29 May, 2012
യെദിയൂരപ്പയുടെ ജാമ്യാപേക്ഷ മാറ്റി
ബാംഗളൂര്‍: അനധികൃത ഖനന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുന്നതു കോടതി ജൂണ്‍ ഒന്നിലേക്കു മാറ്റി. ഇതു രണ്ടാം തവണയാണു ഹര്‍ജി മാറ്റിവയ്ക്കുന്നത്. പ്രത്യേക സിബിഐ കോടതിയുടേതാണു നടപടി.

യെദിയൂരപ്പയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സിബിഐ, കേസന്വേഷണം സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമാണെന്ന് വാദിച്ചു. ഓഗസ്റ്റിലാണു സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അതിനു മുന്‍പു യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക