Image

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "അമ്മ അറിയാതെ'

Published on 14 June, 2020
ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "അമ്മ അറിയാതെ'
അലീനയെന്ന പെണ്‍കുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന " 'അമ്മ അറിയാതെ " യെന്ന  പുതിയ പരമ്പര ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

'അമ്മമകള്‍ ബന്ധത്തിന്ന്‌റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാന്‍ കഴിയും. ഒറ്റപ്പെടലിന്റെ വേദനയും പ്രതികാരവും ദേഷ്യവും സ്‌നേഹത്തിനു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഒരുപിടി കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്തുന്നു.

പ്രദീപ് പണിക്കര്‍ തിരക്കഥയെഴുതി പ്രവീണ്‍ കടയ്ക്കാവൂര്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ പരമ്പര തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 നു ജൂണ്‍ 22 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക