Image

ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപകടത്തിലേക്കാണ് പോകുന്നതെന്ന് ഡോ. ആന്റണി ഫൗചി

Published on 14 June, 2020
 ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപകടത്തിലേക്കാണ് പോകുന്നതെന്ന് ഡോ. ആന്റണി ഫൗചി

വാഷിംഗ്ടണ്‍: കൊറോണ കാലഘട്ടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍  അപകടത്തിലേക്കാണ് പോകുന്നതെന്ന്   വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോക്ടര്‍ ആന്റണി ഫൗചിയുടെ മുന്നറിയിപ്പ്. 


ബ്ലാക്ക് ലൈവ്സ് മാറ്ററിനും ട്രംപ് വിരുദ്ധ പ്രക്ഷോഭകര്‍ക്കും അദ്ദേഹം ഈ ഉപദേശം നല്‍കുന്നു.


ജനത്തിരക്കും കൂട്ടം കൂടുന്നതും അപകടകരമാണെന്ന് ഡോ. ആന്റണി ഫൗചി പറഞ്ഞു. റാലിയില്‍ പങ്കെടുക്കുന്ന എല്ലാവരോടും മാസ്ക് ധരിക്കാനും കൈകള്‍ വൃത്തിയാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രകടനം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രകടനം നടത്തുന്നവര്‍ക്കും ഒരുപോലെ അപകടകരമാണ് കൊവിഡ്-19. അത് നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല എന്നും അദ്ദേഹം പറഞ്ഞു.


അടിമത്തത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന അമേരിക്കയിലെ 'ജൂണെടീന്‍‌ത്' എന്നറിയപ്പെടുന്ന ജൂണ്‍ 19 ന്  ട്രംപ് തിരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഡോ. ഫൗചിയുടെ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.


 'ഞാന്‍ അന്ന് ഒരു റാലി നടത്തും, നിങ്ങള്‍ ശരിക്കും പോസിറ്റീവായിരിക്കാനും ഉത്സവത്തെക്കുറിച്ച്‌ ചിന്തിക്കാനുമാണ്' ട്രം‌പ് തന്റെ പ്രസ്താവനയില്‍ പറഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം റാലി ഒരു ആഘോഷമാണെന്നും ജൂണ്‍ 19 അതിന് അനുയോജ്യമായ ദിവസമാണെന്നും ട്രം‌പ് പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക