Image

ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസിൽ ഒരു ഡെപ്യൂട്ടി കൂടി കോവിഡ് ബാധിച്ച് മരിച്ചു

പി.പി.ചെറിയാൻ Published on 14 June, 2020
ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസിൽ ഒരു ഡെപ്യൂട്ടി കൂടി കോവിഡ്  ബാധിച്ച് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) :-14 വർഷമായി ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസിൽ ജോലി ചെയ്യുന്ന ഡെപ്യൂട്ടി മാൻ, വാൻ ചക്ക (70) കോവിഡ് 19- നെ തുടർന്ന് ജൂൺ 13 ശനിയാഴ്ച അന്തരിച്ചു.സെൻറ്.ലൂക് ആശുപത്രിയിലായിരുന്നു അന്ത്യം.
ഒരു മാസത്തോളം കൊറോണ വൈറസിനോട് പടപൊരുതിയെങ്കിലും രക്ഷപെടാൻ കഴിഞ്ഞില്ല.ഹാരിസ് കൗണ്ടിയിൽ കോവിഡ് 19 മൂലം മരിക്കുന്ന മൂന്നാമത്തെ ഷെരീഫാണ് വാൻ.
ഭാര്യയും ഏഴ് മക്കളും അടങ്ങുന്നതാണ് വാന്റെ കുടുംബം.
ടെക്സസിൽ കൊറോണ വൈറസ് കേസുകൾ നിയന്ത്രണാധീനമായിട്ടില്ല. ദിനംപ്രതി രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
ഹാരിസ് കൗണ്ടി ഷെറീഫ് ഓഫീസിൽ മാത്രം 332 പേർക്കാണ് ഇതു വരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് മരണവും സംഭവിച്ചു. സെർജൻറ് റെയ്മണ്ട് സ്കാവിൻസ്കി മെയ് മാസം അന്തരിച്ചു.
ഡിപ്പാർട്മെന്റിന് 2 പേരെ നഷ്ടമായത് ദു:ഖകരമാണെന്നും കുടുതൽ മരണം നടക്കാതിരിക്കുന്നതിന് ആവശ്യമായ മുൻകരുതലകൾ സ്വീകരിച്ചിട്ടുണ്ടെന്ന കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു
ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസിൽ ഒരു ഡെപ്യൂട്ടി കൂടി കോവിഡ്  ബാധിച്ച് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക