Image

പി. ജയരാജന്റെ ജയില്‍ സന്ദര്‍ശനത്തെച്ചൊല്ലി വിവാദം

Published on 29 May, 2012
പി. ജയരാജന്റെ ജയില്‍ സന്ദര്‍ശനത്തെച്ചൊല്ലി വിവാദം
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും നേതാക്കളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയതിനെച്ചൊല്ലി വിവാദം. ചന്ദ്രശേഖരന്‍ വധക്കേസില്‍ സംശയിക്കപ്പെടുന്ന അന്ത്യേരി സുരയെ കണ്ടെന്ന ചാനല്‍ വാര്‍ത്തയെത്തുടര്‍ന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയില്‍ എഡിജിപി വഴി ജയിലറോടു വിശദീകരണം ചോദിച്ചു. 

എന്നാല്‍, വയനാട്ടില്‍നിന്ന് അറസ്റ്റു ചെയ്യപ്പെട്ട ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരെ കാണാന്‍ ഉച്ചയോടെ എത്തിയ  ഇവര്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കളായ പനോളി വല്‍സനെയും ജബ്ബാര്‍ വധക്കേസ് പ്രതി സുധാകരനെയും കണ്ടിരുന്നതായും അന്ത്യേരി സുരയെ കണ്ടില്ലെന്നും ജയിലര്‍ വിശദീകരണം നല്‍കി. സുരയെ കണ്ട കാര്യം വാര്‍ത്താ സമ്മേളനം നടത്തി ജയരാജനും നിഷേധിച്ചു. പി. ജയരാജനൊപ്പം എം.വി. ജയരാജന്‍, കെ.പി. സഹേദവന്‍ എന്നീ സംസ്ഥാന കമ്മിറ്റിയംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക