Image

ഇടവഴിയിലെ യാത്രികർ (കവിത: ഉമ പട്ടേരി)

Published on 13 June, 2020
ഇടവഴിയിലെ യാത്രികർ (കവിത: ഉമ പട്ടേരി)
എന്നു കാണും നമ്മൾ...
ഇനിയെങ്ങനെ കാണും നമ്മൾ....
അകലങ്ങളിൽ നിന്നകലങ്ങളിലേക്കു
പോകുമായിടവഴിയിലെ
യാത്രികർ നമ്മൾ
ഒന്നായിരുന്നെന്ന് നിനച്ചൊരു നാൾ
അറിഞ്ഞതില്ല നീയെന്നെ...
കണ്ടതില്ലൊട്ടുതാനും...
തിരിച്ചറിവിന്നായൊരുനാൾ
വരുമായിരിക്കാമെങ്കിലും
മണ്മറഞ്ഞു പോകുമാ സ്വപ്നങ്ങളൊക്കെയും
കത്തിയമർന്നൊരു പിടി
ചാരമായി കാണുമപ്പോൾ ...
പൂന്തേൻ നുകരാൻ
കരിവണ്ടുകളുണ്ട് ചുറ്റും...
ഭയത്താൽ പിന്തിരിഞ്ഞോടാൻ
ആവതില്ലെനിക്കെങ്കിലും
ചിന്തകളാൽ ഞാനൊരുക്കും
തടവറയിൽ കാളിമയിൽ തീർത്തൊരു
ശില പോലുണ്ടാവും ഞാനെന്നും....
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി
വിസ്മരിച്ചില്ല മനുസ്മൃതിയെങ്കിലും
നീയെനിക്കു നൽകിയത് തമസ്സല്ലോ....
അതുതന്നെയെനിക്കേറെ പ്രിയങ്കരവും
Join WhatsApp News
Rekha 2020-06-16 14:13:54
മനോഹരമായ കവിത. അഭിനന്ദനങ്ങൾ!!!
ഉമ പട്ടേരി 2020-06-20 05:49:40
താങ്ക് യൂ രേഖ ജി...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക