Image

അണ്ണാ സംഘത്തിന് പ്രധാനമന്ത്രിയുടെ വെല്ലുവിളി

Published on 29 May, 2012
അണ്ണാ സംഘത്തിന് പ്രധാനമന്ത്രിയുടെ വെല്ലുവിളി
ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘത്തിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തെത്തി. താന്‍ അഴിമതിക്കാരനാണെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മന്‍മോഹന്‍ സിങ് പ്രസ്താവിച്ചു. 

അണ്ണാ സംഘത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. അത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി ഉള്‍പ്പടെ കേന്ദ്രമന്ത്രിസഭയിലെ 15 പേര്‍ അഴിമതിക്കാരാണെന്ന അണ്ണാ സംഘത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രൂപയുടെ മൂല്യം ഇടിഞ്ഞതില്‍ ആശങ്കയുണ്ട്. എങ്കിലും 1991 ലേതിന് സമാനമായി സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക