Image

കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)

Published on 13 June, 2020
കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)
കൊറോണ വന്നു രണ്ടരമാസം പിന്നിടുമ്പോൾ മരണം ഇരൂപതിൽ താഴെ പിടിച്ചു നിറുത്താൻ കഴിഞ്ഞ കേരളത്തിന് മനക്കരുത്തേകാൻ മരണം 22ൽ അവസാനിപ്പിച്ച് നൃത്തം ചെയ്ത ന്യൂസിലാൻഡിൽ നിന്ന് അഭിവാദനം. മലപ്പുറത്തു പൊന്നാനിയിലെ അമാനക്കും കോട്ടക്കലെ പ്രമോദിനുമാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജാസിൻഡ ആർഡേനിന്റെ "കിയ ഓറ" സന്ദേശം എത്തിയത്.

രണ്ടുവർഷം മുമ്പ് മുപ്പത്തേഴാം വയസിൽ പ്രധാനമന്ത്രിയാകുമ്പോൾ  ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ ഭരണകർത്താവായി  ജാസിൻഡ. 1863ൽ  ലോകത്ത് വനിതകൾക്ക് ആദ്യമായി വോട്ടവകാശം ലഭിച്ച നാടാണ് ന്യൂസിലാൻഡ്.

കഴിഞ്ഞ ജൂലൈയിൽ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിൽ 51 പേരെ  ഭീകരൻ വെടിവച്ചുകൊന്നപ്പോൾ മുസ്ലിം ശിരോകവചം ധരിച്ച് അനുശോചനം അറിയിക്കാൻ ഓടിയെത്തിയ ജാസിൻഡയുടെ   വിശാലമനസ്കതയാണ് അന്ന് സ്‌കൂൾ ഫൈനലിനു പഠിച്ചിരുന്ന അമാനയുടെ ആദരം പിടിച്ചു  പറ്റിയത്."ഓണറബിൾ  പ്രൈം മിനിസ്റ്റർ"ക്കു അഭിവാദനവും അഭിനന്ദനവും നേർന്നു കൊണ്ട്  അമാന സ്വന്തം കയ്യക്ഷരത്തിൽ  ഒരു പേജ് നിറഞ്ഞ കത്ത് എഴുതി പോസ്റ്റ് ചെയ്തു.

 അധികം താമസിയാതെ  പ്രധാനമന്ത്രിയുടെ കയ്യൊപ്പുമായി മറുപടി പോസ്റ്മാൻ എത്തിച്ചപ്പോൾ  അവൾ അമ്പരന്നു പോയി. അമാനയുടെ സന്മനസിനും കരുതലിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. സമാനതകൾ ഇല്ലാതെ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ പ്രസവിച്ച മകൾ നെവെയെപ്പോലൊരു ഓമനയാണ് അമനായെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്‌ഡൗണും ടെസ്റ്റിംഗും ക്വാറന്റൈനും മാസ്കിങ്ങും സോഷ്യൽ ഡിസ്റ്റൻസിങ്ങും കർശനമായി നടപ്പാക്കി അണു ഭീകരനെ രാജ്യത്തുനിന്ന് നിഷ്കാസനം ചെയ്തശേഷം  ആനന്ദ നൃത്തം ചെയ്‌ത  ജാസിൻഡയെ ലോകമാസകലം ടിവിയിലും സോഷ്യൽ മീഡിയയിലൂം കണ്ടു.

എല്ലാദിവസവും മാധ്യമങ്ങളിലൂടെ കോവിഡ് നിരാകരണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ജനങ്ങളുമായി പങ്കു വച്ചു. മൊബൈലിലും വിവരങ്ങൾ എത്തിച്ചു. ആരും രാഷ്ട്രീയം  കളിച്ചില്ല. എല്ലാവരും ഒന്നിച്ചു നിന്നു. ഭാഗ്യത്തിന് പസഫിക് കടലിനു നടുവിൽ കിടക്കുന്ന കൊച്ചു  രാജ്യമാണ് ന്യൂസിലാൻഡ്. വിദേശത്തു നിന്നുള്ള  ഫ്ലൈറ്റുകൾ നിർത്തിവച്ചു. ഇനിയും തുറന്നിട്ടില്ല. 

ജാസിൻഡയെ ഒരിക്കൽ കൂടി അഭിനന്ദിച്ചുകൊണ്ടു മറ്റൊരു കത്ത് എഴുതുന്ന തിരക്കിലാണ് പെ രുമ്പിമ്പിലാവ് അൻസാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വണ്ണിന് ചേരാൻ ഒരുങ്ങുന്ന അമാന.

പൊന്നാനിയിൽ ബിസിനസ് ചെയ്യുന്ന ടികെ അഷറഫിന്റെ മകളാണ് അമാന. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം. റിയാദിൽ ബിസിനസ് ചെയ്തിരുന്ന  കാലത്തും പൊതുക്കാര്യങ്ങളിൽ ഇടപെടുമായിരുന്നു. പാർലമെൻറ് അംഗം   ശശി തരുർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരുടെ  അഭിനന്ദനം അമാന നേടിക്കഴിഞ്ഞു.

മലപ്പുറത്ത് തന്നെയുള്ള കാലിക്കറ്റ് സർവകലാശാലയുടെ ജോയിന്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ആയി  റിട്ടയർ ചെയ്ത എംകെ പ്രമോദ് ആണ് ന്യൂസീലാൻഡ് പ്രധാനമന്ത്രിയുടെ സുഹൃദ് വലയത്തിലുള്ള മറ്റൊരാൾ. "ഞങ്ങൾ മുക്തി നേടി. അലെർട് ലെവൽ രണ്ടിൽ നിന്ന് ഞങ്ങൾ അലെർട് ലെവൽ ഒന്നിലേക്ക് മാറിയിരിക്കുന്നു. താങ്കളുടെ അന്വേഷണങ്ങൾക്കും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി," പ്രമോദിന് അയച്ച പേർസണൽ ഈമെയിലിൽ ജാസിൻഡ പറഞ്ഞു.

ന്യൂസിലാൻഡിലെ പ്രമുഖ ആദിവാസി വിഭാഗമായ മാവോരികളുടെ  ഭാഷയിൽ "അസലാമു അലൈക്കും" (സമാധാനം കൈവരട്ടെ) എന്നർത്ഥമുള്ള "കിയാ ഓറ'' എന്നാണ് പ്രധാനമന്ത്രി പ്രമോദിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. 

പ്രമോദിന് പ്രധാനമന്ത്രിയോടുള്ള ആദരം പരമോന്നത പീഠത്തിൽ എത്തി നിൽക്കുന്നു. കോട്ടക്കൽ ചാണക്യ സിവിൽ സർവീസ് അക്കാദമിയുടെ പ്രിൻസിപ്പൽ  ആയി സേവനം ചെയ്യുന്ന അദ്ദേഹത്തിനു ഒരാഗ്രഹം ബാക്കി നിൽക്കുന്നു. ന്യൂസിലാൻഡ് തലസ്ഥാനമായ വെല്ലിങ്ങ്ടനിൽ പോയി പ്രധാന മന്ത്രിയോട് നേരിട്ട് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുക. കോവിഡ്  അവസാനിക്കാൻ നോക്കിപ്പാർത്തിരിക്കുന്നു അദ്ദേഹം.

അമാനയോടും പ്രമോദിനോടുമുള്ള സന്ദേശങ്ങളിൽ ജാസിൻഡ   ആർഡേൻ കേരളം പോലെ മനോഹരമായ ഒരു ദേശത്ത് തനിക്കു സുഹൃത്തുക്കൾ ഉണ്ടെന്നതിൽ അഭിമാനം കൊള്ളുന്നതായി എടുത്തു പറയുന്നു. "ഒരു ദിവസം ഞാൻ കേരളം കാണാൻ വരുന്നുണ്ട്‌," അവർ അമാനയെ അറിയിച്ചു.    

കേരളവുമായി  ആൽമബന്ധം ഉള്ള മറ്റൊരു മലയാളി വിഐപി കൂടി ന്യൂസിലാൻഡിൽ ഉണ്ട്. പാർലമെന്റ് അംഗവും വംശീയ വിഭാഗ വകുപ്പിൽ ഉപമന്ത്രിയുമായ പ്രിയങ്ക രാധാകൃഷ്‌ണൻ.  ചെന്നൈയിൽ ജനിച്ച മലയാളിയാണ്. മുതുമുത്തച്ഛൻ ട്രേഡ്‌യൂണിയൻ പ്രവർത്തകനായിരുന്നു. കേരള സംസ്ഥാന രൂപവൽക്കരണത്തിൽ പ്രമുഖ പങ്കു വഹിച്ചു. കഴിഞ്ഞ വർഷം  ന്യൂസിലാൻഡിലെ മലയാളികളുടെ ഓണാഘോഷത്തിനു ആശംസകൾ അർപ്പിച്ച കൂട്ടത്തിൽ പ്രധാനമന്ത്രിയോടൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു.

സിംഗപൂരിലായിരുന്നു സ്‌കൂളിങ്. അവിടെ നിന്ന് വെല്ലിംഗ്ടണിലേക്കു കുടിയേറി. വെല്ലിംഗ്ടൺ യൂണിവേ ഴ്സിറ്റിയിൽ നിന്ന് ഡവലപ്മെന്റ് ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സ് എടുത്തു. ഓക് ലാൻഡിൽ നിന്ന്  ലേബർ പാർട്ടി ടിക്കറ്റിൽ  പാർലമെന്റിൽ പ്രവേശിച്ചു. ആദ്യം പ്രധാന മന്ത്രി
യുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്നു. 

ന്യൂസിലാൻഡിൽ നിന്ന് 2200 കിമീ. അകലെ ഓസ്‌ട്രേലിയയിൽ സിഡ്‌നിക്കടുത്തു വോളങ്കോങ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്‍സി നഴ്‌സിങ് പാസായ ഷാരോൺ വർഗീസ് എന്ന കോട്ടയംകാരിക്ക്  പ്രശസ്ത ക്രിക്കറ്റർ ആദം ഗിൽക്രൈസ്റ്റിൽ നിന്ന് അഭിനന്ദനവും ആദരവും എത്തിയെന്നതാണ് കേരളത്തിന് അഭിമാനം നൽകിയ മറ്റൊരു കാര്യം.

കുവൈറ്റിൽ സേവനം ചെയ്യുന്ന കുറുപ്പുംതറ  മല്ലശ്ശേരി  ലാലിച്ചന്റെയും ആൻസിയുടെയും മകളാണ് ഷാരോൺ. ഡിഗ്രി കിട്ടി നഴ്സിങ്ങിൽ മാസ്റ്റേഴ്സ് ചെയ്യാൻ ആഗ്രഹിച്ച ഷാരോണിന് അവിടത്തെ ഗ്രീൻ ഹിൽ മാനർ എയ്‌ജഡ് കെയർ ഹോമിൽ ജോലിക്കു ചേരാമോ എന്ന അന്വേഷണം വന്നു. മറ്റൊന്നും ആലോചിക്കാതെ  സമ്മതമാണെന്ന മറുപടിനൽകിയതാണ് ഗിൽക്രൈസ്റ്റിനെ ആകർഷിച്ചത്. ‌

വോളങ്കോങ്ങിലെ മലയാളികളിക്കിടയിൽ ഒരു താരമാണ് ഷാരോൺ. 'പാട്ടു പെട്ടി' എന്ന മലയാളം റേഡിയോ പരിപാടിയുടെ അറിയപ്പെടുന്ന ജോക്കിയാണ്. കൊറോണക്കാലത്ത് വൃദ്ധജനങ്ങളെ പരിപാലിക്കുന്ന ഒരു സ്ഥാപനത്തിൽ സേവനം ചെയ്യുകയെന്ന ചാലഞ്ചു സധൈര്യം ഏറ്റെടുത്തത് ഷാരോണിനെ വേറിട്ട വ്യക്തിയാക്കുന്നു.

കേരളത്തെ ആശ്വസിപ്പിക്കുന്ന ഒരു സംഭവം കൂടി. കൊറോണമൂലം പരിസര മലിനീകരണം കുറഞ്ഞതിനാൽ കേരളത്തിലാകെ അന്തരീക്ഷം സംശുദ്ധമായി. മാസങ്ങളായി നിലച്ച മൽസ്യബന്ധനം കാലവർഷം ആയതോടെ പൂർണമായി നിരോധിച്ചിരിക്കയാണ്.

അതുകൊണ്ടൊക്കെയാവണം ഫോർട്ട് കൊച്ചിയിലെ കപ്പൽച്ചാലിൽ കഴിഞ്ഞ ദിവസം ഡോൾഫിനുകൾ പറന്നുയരുന്നതു കണ്ടു.  മീൻ പിടിക്കുകയാവും ലക്ഷ്യം. പ്രകൃതിയുടെ ഈ അപൂർവ ദൃശ്യം കേരളീയരുടെ മനം കുളിർപ്പിരിക്കയാണ്.   

കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)കേരളത്തിന് കരുത്തേകി അമാനക്കും പ്രമോദിനും കടലിനക്കരെ നിന്ന് 'കിയാ ഓറ' (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക