Image

ഇന്ത്യൻ മത ന്യൂനപക്ഷങ്ങളുടെ ഭാവിയിയിൽ ആശങ്കയറിയിച്ച് സാം ബ്രൗൺ ബാക്ക്

പി.പി.ചെറിയാൻ Published on 13 June, 2020
ഇന്ത്യൻ മത ന്യൂനപക്ഷങ്ങളുടെ ഭാവിയിയിൽ ആശങ്കയറിയിച്ച് സാം ബ്രൗൺ ബാക്ക്

ന്യൂയോർക്ക്:- ഇന്ത്യൻ മതന്യൂനപക്ഷ സമുദായങ്ങളോട് ഇന്ത്യ ഗവൺമെൻറിന്റെ സമീപനത്തിൽ ആശങ്കയറിയിച്ച് യു.എസ് സ്റേററ്റ് ഡിപ്പാർട്മെന്റ് വീണ്ടും രംഗത്ത്.
ഇന്ത്യയിൽ മതസ്വാതന്ത്രൃ ത്തിനു നേർക്കുള്ള ഭീഷണി തങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് ജൂൺ 10-ന് സ്‌റ്റേറ്റ് ഡിപ്പാർട്മെൻറ് ഫോർ റിലീജിയസ് ഫ്രീഡം അംബാസിഡർ സാംബ്രൗൺ ബാക്ക് പറഞ്ഞു.
സാമുദായിക കലാപങ്ങളും ന്യൂനപക്ഷ സമുദായങ്ങൾക്കു നേർക്കുള്ള അക്രമണങ്ങളും ദൈനം ദിനം വർദ്ധിച്ചു വരുന്നതായി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സാം ബ്രൗൺ ബാക്ക് ചൂണ്ടിക്കാട്ടി.
വ്യത്യസ്ത മത വിഭാഗങ്ങളുമായി അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യൻ ഭരണാധികാരികൾ ചർച്ചക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 മഹാമാരിയെ തുടർന്ന് യു.എസിൽ പോലും മതന്യൂനപക്ഷങ്ങൾക്കു നേരെ ചിലർ വിരൽ ചൂണ്ടുമ്പോൾ, ഇന്ത്യയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ പേരിൽ അവിടുത്തെ ന്യൂനപക്ഷങ്ങളെപഴി  ചാരരുതെന്നും ഇതിനൊന്നും അവരല്ല ഉത്തരവാദികൾ എന്നും  ബ്രൗൺബാക്ക് പറഞ്ഞു.
രോഗംമൂലം ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമായ ചികിൽസയും മരുന്നും ഭക്ഷണവും ലഭ്യമാക്കുക എന്നതാണ് ഇന്ത്യയിൽ ഇപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹിന്ദു ഭൂരിപക്ഷ പാർട്ടികൾ പ്രത്യേകിച്ച് ഭാരതീയ ജനതാ പാർട്ടി, മത വികാരം വ്രണപ്പെടുത്തുന്ന അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക വക്കുന്നതു വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും  ബ്രൗൺ ബാക്ക് പറഞ്ഞു.
ഇന്ത്യൻ മത ന്യൂനപക്ഷങ്ങളുടെ ഭാവിയിയിൽ ആശങ്കയറിയിച്ച് സാം ബ്രൗൺ ബാക്ക്
Join WhatsApp News
Dhanarajan 2020-06-13 02:03:08
That is very true under the regime of BJP in India. Especially this Kovid time also the mionority is suffering from the oppressive rule of BJP. In many cases jusice is not given to the minority community. It is laraming and dangarous for democracy. US findings are absolutely correct
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക