Image

പാവം പ്രവാസികള്‍ (കവിത: ശങ്കര്‍, ഒറ്റപ്പാലം)

Published on 12 June, 2020
പാവം പ്രവാസികള്‍ (കവിത: ശങ്കര്‍, ഒറ്റപ്പാലം)
പാമ്പു പിടുത്തക്കാരല്ലാത്ത ജനങ്ങളെല്ലാരുമേ
പാരില്‍ പാമ്പിനെ ഭയക്കും കൂട്ടത്തിലാണധികവും
എങ്കിലും ഗരുഡന്‍ തന്‍ നിഴല്‍ കണ്ടാല്‍ പാഞ്ഞൊളിയ്ക്കും പാമ്പുകള്‍
ഗരുഢന്‍ പ്രവാസി, ഇന്നു ഭയക്കേണ്ടതുണ്ടോ ഈ സര്‍പ്പവൃന്ദത്തെ?
ഭഗവാന്‍ കഴുത്തില്‍ കിടക്കും പാമ്പിനു ധാര്‍ഷ്ട്യങ്ങളേറെയുണ്ടാകാം
പരമശിവന്‍ കഴുത്തില്‍ കിടക്കും പാമ്പു ശ്രേഷ്ഠന്‍ ചോദിച്ചു
എന്നാ …..ഗരുഢാ നിനക്കു നിതാന്ത സൗഖ്യമോ നാട്ടില്‍?
മുഖ്യസ്ഥാനത്തു നീയിരിക്കുമ്പോള്‍ വണങ്ങുന്നു നിന്നെയെന്നു ഗരുഢനും           
പൊള്ള വാഗ്ദാനങ്ങളെന്നും രാഷ്ട്രീയക്കാര്‍ക്കലങ്കാരമാണെന്നും
കല്ലായിക്കാരോടു ചൊല്ലുന്നു….ങ്ങ്‌ടെ പാലം പൊന്നു പൂശിതരാം..
പാടത്തുതോട്ടിന്‍കരയില്‍ ജംമ്പോ വിമാനമിറക്കി തരാം
പാവം പ്രവാസികള്‍ക്കെന്നും കൊടുക്കുന്നതു പ്രലോഭനം മാത്രം
ങ്ങള്…തൊഴില്‍ പോയി നാട്ടില്‍ വന്നാലുറുപ്പിക ആറായിരം തരും മാസം
ഒ്യവസായം തുടങ്ങാം, കച്ചോടം തുടങ്ങാം…പല ജാലകമടയ്ക്കും
നിങ്ങള്‍ക്കായൊരു പുത്തന്‍ “ഏകജാലകം” തുറക്കുമെന്നും ദൃഷ്ടാന്തം
ഇതുകേട്ടെത്തിയ പ്രവാസികളൊടുവില്‍ ഒരു മുഴം കയറില്‍ തൂങ്ങിയാടി
പിന്നെ ചരമഗീതം പാടി നാടും, നാടുവാഴിക്കൂട്ടങ്ങളും
ഇന്നു മഹാമാരിയില്‍ മുങ്ങി പ്രകമ്പനം കൊള്ളുന്നു ലോകമെങ്ങും
രോഗം ഗ്രസിക്കുന്നു ധനിക, ദരിദ്ര, പണ്ഡിത, പാമരഭേദമില്ലാതെ
പരമ പരിഭ്രാന്തിയിലാണിന്നു ലോകമെങ്ങും പ്രവാസികള്‍
ഉള്‍ക്കടമാം ത്വര ഉള്ളിലൊതുക്കി വെമ്പുകയാണവര്‍ നാടണയാന്‍
നാടിനെ നട്ടുനനച്ചു വളര്‍ത്തിയ പ്രവാസികളിന്നവര്‍ ഭീകരരായ്
മഹാമാരി പരത്തും രാജ്യദ്രോഹികളാണിന്നവരെന്നായ്!
ഇന്നിതു കേട്ടത  ഞെട്ടിവിറച്ചും തേങ്ങലൊതുക്കി പ്രവാസികള്‍
ഇത്തരുണത്തില്‍ ഞാനോര്‍ത്തുപോകുന്നിതാ കദനഭാരത്തോടെ
നമ്മുടെ കുഞ്ഞന്‍ കവിയുടെ പഴയ കവിതാശകലങ്ങള്‍
“ഓര്‍ക്കേണ്ടതു മറക്കരുത്”
“മറക്കേണ്ടത് ഓര്‍ക്കരുത്”

ശങ്കര്‍, ഒറ്റപ്പാലം
ksnottapalam@gmail.com



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക