Image

മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും പരാതികള്‍ നല്‍കി

Published on 12 June, 2020
 മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും പരാതികള്‍ നല്‍കി


കുവൈറ്റ്: പ്രവാസിയായ കൊടുങ്ങല്ലൂര്‍ സ്വദേശിയായ ശിഹാബിന്റെ വീട് സാമൂഹ്യ വിരുദ്ധര്‍ ആക്രമിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ തൃശൂര്‍ക്കാരുടെ പ്രവാസി സംഘടനയായ തൃശൂര്‍ അസോസിയേഷന്‍ കുവൈറ്റ് കേരള മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും പരാതികള്‍ നല്‍കി.

കുവൈറ്റില്‍ നിന്ന് ലഭിച്ച കോവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യിലുള്ള ഒരു വ്യക്തിയായിരുന്നു ശിഹാബ്.എന്നിട്ടുപോലും രോഗിയായ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മാനസികമായി തളര്‍ത്തി വീടാക്രമണത്തിനു തുനിഞ്ഞ സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും. ഇനിയൊരു പ്രവാസിക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ കേരള പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ബാബു പാറയിലും ജനറല്‍ സെക്രട്ടറി പ്രതിഭ ഷിബുവും അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക