Image

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെ യുടെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് അപേക്ഷ ജൂണ്‍ 15 നുശേഷം പരിഗണിക്കും

Published on 12 June, 2020
യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെ യുടെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് അപേക്ഷ ജൂണ്‍ 15 നുശേഷം പരിഗണിക്കും

ലണ്ടന്‍: യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെ ലോക്ക് ഡൗണ്‍ മൂലം യു കെയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നേരിട്ട് നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് അപേക്ഷ ജൂണ്‍ 15-നുശേഷം പരിഗണിക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ യുഎംഒ- യുകെ ഭാരവാഹികളെ അറിയിച്ചു. യുഎംഒ ഹെല്‍പ്പ്‌ലൈനില്‍ വന്ന നിരവധി മലയാളികളുടെ അപേക്ഷയെ തുടര്‍ന്നു മേയ് 31-നു പ്രധാന മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും ജൂണ്‍ ഒന്നിനു ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ആദ്യ ദിവസം തന്നെ 586 അന്വഷണങ്ങള്‍ യുഎംഒ- യുകെ ക്ക് ലഭിക്കുകയുണ്ടായി. അവയെ ഇന്ത്യാ ഗവണ്‍മെന്റിന്റേയും കേരള സംസ്ഥാന സര്‍ക്കാരിന്റേയും മുന്‍ഗണനാ ക്രമമനുസരിച്ച് തരം തിരിച്ച് ബന്ധപ്പെട്ടവര്‍ക്കെല്ലാം മറുപടികള്‍ അയച്ചു. അപേക്ഷകരുടെ വ്യക്തിവിവരങ്ങളുടെ രഹസ്യത സൂക്ഷിക്കേണ്ടതുകൊണ്ട് പരിമിതമായ വോളന്റിയേഴ്സിനെ പങ്കെടുപ്പിച്ചതുകൊണ്ടും പ്രഫഷണല്‍ രീതിയില്‍ മുന്‍ഗണനാക്രമം ചാര്‍ട്ട് രീതിയില്‍ സമര്‍പ്പിച്ചതുകൊണ്ടും മൂന്നു ദിവസത്തെ കാലതാമസമെടുത്താണ് ഇത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഇതിനോടകം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ മൂന്നില്‍ കൂടുതല്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അപേക്ഷകള്‍ വ്യക്തികളും വാട്ട്‌സാപ്പ് ഗ്രൂപ്പുകളും ആയി നല്‍കുകയും വ്യക്തികളുടെയോ ഗ്രൂപ്പിന്റേയോ പേരില്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിന് പണം മുടക്കുന്നത് വ്യക്തികളുടെ പൂര്‍ണ ഉത്തരവാദിത്തത്തിലായിരിക്കും എന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല എന്ന നിലയില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

വിവിധ ഫ്‌ലൈറ്റ് ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട് 'വന്ദേഭാരത് മിഷന്‍' ഫ്‌ലൈറ്റുകള്‍ക്ക് തത്തുല്യമായ തുകക്ക് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിന് 302 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനം ബുക്ക് ചെയ്ത വിവരവും കേന്ദ്ര ഗവണ്‍മെന്റ് അനുശാസിച്ച പ്രകാരം ഉള്ള മുന്‍കരുതലുകള്‍ ആര് എപ്രകാരം ചെയ്യുമെന്നുള്ള വിശദീകരണങ്ങളുമായി അപേക്ഷ സമര്‍പ്പിച്ചിട്ടും ഇന്ത്യന്‍ ഹൈക്കമ്മീഷനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അലംഭാവം കാട്ടിയപ്പോഴാണ് സ്വന്തം മകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്ന ഒരു പിതാവ് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും കേരള ഹൈക്കോടതി യുഎംഒ യുടെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അപേക്ഷയുടെ സ്ഥിതി അടിയന്തരമായി കോടതിയെ അറിയിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഉത്തരവിടുകയും ചെയ്യുന്നത്.

ഈ അവസരത്തില്‍, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ യുഎംഒ യുകെ ഭാരവാഹികളെ ബന്ധപ്പെട്ട് മുന്‍കൂട്ടി പ്രഖ്യാപിച്ച കേരളത്തിലേക്കുള്ള ഏക വിമാനം റദ്ദു ചെയ്തു എന്നും പകരം ജൂണ്‍ മാസം തന്നെ മൂന്നു വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെടുവിക്കുന്നതാണെന്നും അവയ്ക്കുള്ള ബുക്കിംഗുകള്‍ ജൂണ്‍ 10-ന് സ്വീകരിക്കുമെന്നും അതുകൊണ്ട് വീണ്ടും അവസരം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കില്‍ ജൂണ്‍ 15-നു ശേഷം യുഎംഒ യുടെ അപേക്ഷ പരിഗണിക്കാം എന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്ത പലര്‍ക്കും കണ്‍ഫര്‍മേഷന്‍ ആയില്ല എന്നു കാണിച്ച് അറിയിപ്പ് വന്നപ്പോള്‍, നേരിട്ട് കൊച്ചിയില്‍ എത്താന്‍ സഹായിക്കണം എന്ന ആവശ്യം ശക്തമായപ്പോള്‍, വീണ്ടും ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ദിനം പ്രതി ഇന്ത്യയിലേക്ക് രണ്ട് ഫ്‌ലൈറ്റുകള്‍ വീതം പോകുന്നുണ്ടെന്നും അവയില്‍ നൂറില്‍ അധികം സീറ്റുകള്‍ ഒഴിവുണ്ടെന്നും മലയാളികളെ അവയില്‍ ഡല്‍ഹിയിലോ മുംബൈ യിലോ എത്തിച്ച് അവിടെ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ഒരുക്കിയാല്‍ കോറന്റൈന്‍ ഒഴിവാക്കി നാട്ടിലെത്തിക്കാം എന്ന ഉപദേശമാണ് ഹൈക്കമ്മീഷന്റെ വക്താവ് വാട്‌സാപ്പ് സന്ദേശത്തില്‍ അറിയിച്ചത്.

ഇതിനോടകം, യുഎംഒ- യുകെയുടെ ശ്രമങ്ങളെ അറിഞ്ഞ, കേരളത്തില്‍ അകപ്പെട്ടുപോയ യുകെ മലയാളികളും, ജോബ് വീസക്കാരുമായ ഒരുപറ്റം പേര്‍ ബന്ധപ്പെടുകയും, അവര്‍ക്ക് യുകെയിലെത്തുവാന്‍ ഉള്ള സാഹചര്യത്തിനുള്ള ശ്രമമായി, ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ യുകെ പൗരന്മാരുടെയും വീസ കാലാവധി ഉള്ളവരുടെയും സ്വതന്ത്ര യാത്രക്ക് സ്വാതന്ത്ര്യം നല്‍കണം എന്ന നിര്‍ദ്ദേശം ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കുകയും ഉണ്ടായി. മുന്‍ ബ്രാഡ്ലിസ്റ്റോക്ക് മേയര്‍ ടോം ആദിത്യ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേലുമായി ബന്ധപ്പെട്ട് നേടിയ ഈ ശിപാര്‍ശ, യൂ എം ഓ- യുകെയുടെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിന് തിരികെ വരുമ്പോഴും യാത്രികരെ ലഭിക്കുന്നതിനാല്‍, യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും കേരളത്തില്‍ അകപ്പെട്ടുപോയ യുകെ നിവാസികള്‍ക്കും ജോബ് വീസക്കാര്‍ക്കും കുടുംബത്തോട് ഒത്തുചേരുന്നതിനും, ജോലിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാര്‍ഗമാകുമായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ 15-നുശേഷം യൂ എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ മാത്രമേ, ആശങ്കാകുലരായ മലയാളികള്‍ക്ക് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയില്‍ മറുപടി നല്‍കാന്‍ കഴിയുകയുള്ളൂ. എങ്കിലും, യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍-യുകെ യുടെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അപേക്ഷ ജൂണ്‍ 15 ന് ശേഷം പരിഗണിക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ലണ്ടന്‍
യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍-യുകെ ലോക്ക് ഡൗണ്‍ മൂലം യു കെയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നേരിട്ട് കൊച്ചി വിമാനത്താവളത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സമര്‍പ്പിച്ച ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അപേക്ഷ ജൂണ്‍ 15-നു ശേഷം പരിഗണിക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ യുഎംഒ- യുകെ ഭാരവാഹികളെ അറിയിച്ചു. യു എംഒ ഹെല്‍പ്പ്‌ലൈനില്‍ വന്ന നിരവധി മലയാളികളുടെ അപേക്ഷയെ തുടര്‍ന്നു മേയ് 31-നു പ്രധാന മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും ജൂണ്‍ ഒന്നിനു ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ആദ്യ ദിവസം തന്നെ 586 അന്വഷണങ്ങള്‍ യുഎംഒ- യുകെ ക്ക് ലഭിക്കുകയുണ്ടായി. അവയെ ഇന്ത്യാ ഗവണ്‍മെന്റിന്റേയും കേരളാ സംസ്ഥാന സര്‍ക്കാരിന്റേയും മുന്‍ഗണനാ ക്രമമനുസരിച്ച് തരം തിരിച്ച് ബന്ധപ്പെട്ടവര്‍ക്കെല്ലാം മറുപടികള്‍ അയച്ചു. അപേക്ഷകരുടെ വ്യക്തിവിവരങ്ങളുടെ രഹസ്യത സൂക്ഷിക്കേണ്ടതുകൊണ്ട് പരിമിതമായ വോളന്റിയേഴ്സിനെ പങ്കെടുപ്പിച്ചതുകൊണ്ടും പ്രഫഷണല്‍ രീതിയില്‍ മുന്‍ഗണനാക്രമം ചാര്‍ട്ട് രീതിയില്‍ സമര്‍പ്പിച്ചതുകൊണ്ടും മൂന്നു ദിവസത്തെ കാലതാമസമെടുത്താണ് ഇത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഇതിനോടകം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ മൂന്നില്‍ കൂടുതല്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അപേക്ഷകള്‍ വ്യക്തികളും, വാട്ട്‌സാപ്പ് ഗ്രൂപ്പുകളും ആയി നല്‍കുകയും, വ്യക്തികളുടെയോ ഗ്രൂപ്പിന്റേയോ പേരില്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിന് പണം മുടക്കുന്നത് വ്യക്തികളുടെ പൂര്‍ണ ഉത്തരവാദിത്തത്തിലായിരിക്കും എന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല എന്ന നിലയില്‍ ട്വീറ്റ് ചെയ്യുകയും ഉണ്ടായി.

യുഎംഒയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചവരുടെ ആവശ്യത്തിനായി പരിശ്രമം തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനും കേന്ദ്ര വിദേശ മന്ത്രാലയവും ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരുന്നപ്പോള്‍ കേരളാ ഗവണ്‍മെന്റിന്റേയും നോര്‍ക്കയുടെയും അനുമതി കൂടി വേണമെന്നുള്ളത് ശ്രദ്ധയില്‍ പെട്ടു. ഇതിനോടകം ലോകകേരളാ സഭ യുകെ ഇപ്രകാരം ഒരനുമതി വാങ്ങി കൈവശം വച്ചിരുന്നു എങ്കിലും, വ്യക്തമായി കാരണങ്ങള്‍ നിരത്തി യുഎംഒ നല്‍കിയ അപേക്ഷയില്‍ ഉടനടി തീരുമാനമുണ്ടാക്കി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുവാനുള്ള ഏതൊരു ചെറിയ ശ്രമത്തിനും ഊര്‍ജ്ജം പകരുന്ന കേരളാ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

വിവിധ ഫ്‌ലൈറ്റ് ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട് 'വന്ദേഭാരത് മിഷന്‍' ഫ്‌ലൈറ്റുകള്‍ക്ക് തത്തുല്യമായ തുകക്ക് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിന് 302 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനം ബുക്ക് ചെയ്ത വിവരവും, കേന്ദ്ര ഗവണ്മെന്റ് അനുശാസിച്ച പ്രകാരം ഉള്ള മുന്‍കരുതലുകള്‍ ആര് എപ്രകാരം ചെയ്യുമെന്നുള്ള വിശദീകരണങ്ങളുമായി അപേക്ഷ സമര്‍പ്പിച്ചിട്ടും ഇന്ത്യന്‍ ഹൈക്കമ്മീഷനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അലംഭാവം കാട്ടിയപ്പോളാണ് സ്വന്തം മകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്ന ഒരു പിതാവ് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും, കേരളാ ഹൈക്കോടതി യൂ എം ഓ- യുകെ യുടെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അപേക്ഷയുടെ സ്ഥിതി അടിയന്തിരമായി കോടതിയെ അറിയിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഉത്തരവിടുകയും ചെയ്യുന്നത്.

ഈ അവസരത്തില്‍, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ യൂ എം ഓ- യുകെ ഭാരവാഹികളെ ബന്ധപ്പെട്ട് മുന്‍കൂട്ടി പ്രഖ്യാപിച്ച കേരളത്തിലേക്കുള്ള ഏക വിമാനം റദ്ദു ചെയ്തു എന്നും, പകരം ജൂണ്‍ മാസം തന്നെ മൂന്ന് വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെടുവിക്കുന്നതാണെന്നും, അവക്കുള്ള ബുക്കിങ്ങുകള്‍ ജൂണ്‍ 10-ന് സ്വീകരിക്കുമെന്നും, അതുകൊണ്ട് വീണ്ടും അവസരം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കില്‍ ജൂണ്‍ 15-ന് ശേഷം യൂ എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കാം എന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്ത പലര്‍ക്കും കണ്‍ഫര്‍മേഷന്‍ ആയില്ല എന്നു കാണിച്ച് അറിയിപ്പ് വന്നപ്പോള്‍, നേരിട്ട് കൊച്ചിയില്‍ എത്താന്‍ സഹായിക്കണം എന്ന ആവശ്യം ശക്തമായപ്പോള്‍, വീണ്ടും ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ദിനം പ്രതി ഇന്ത്യയിലേക്ക് രണ്ട് ഫ്‌ലൈറ്റുകള്‍ വീതം പോകുന്നുണ്ട് എന്നും, അവയില്‍ നൂറില്‍ അധികം സീറ്റുകള്‍ ബാക്കിയാണ് എന്നും, മലയാളികളെ അവയില്‍ ഡെല്‍ഹിയിലോ മുംബൈ യിലോ എത്തിച്ച് അവിടെ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ഒരുക്കിയാല്‍ കോറന്റൈന്‍ ഒഴിവാക്കി നാട്ടിലെത്തിക്കാം എന്ന ഉപദേശമാണ് ഹൈക്കമ്മീഷന്റെ വക്താവ് വാട്‌സാപ്പ് സന്ദേശത്തിലൂടെ നല്‍കിയത്. ഇക്കാര്യത്തിലുള്ള യൂ എം ഓ- യുകെയുടെ നിലപാട് ആവശ്യക്കാരുടെ ബാഹുല്യം അനുസരിച്ച് കേരളത്തിലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒത്തുവരുന്നതനുസരിച്ച് അറിയിക്കുന്നതാണ്.

ഇതിനോടകം, യൂ എം ഓ- യുകെയുടെ ശ്രമങ്ങളെ അറിഞ്ഞ, കേരളത്തില്‍ അകപ്പെട്ടുപോയ യുകെ മലയാളികളും, ജോലി വിസക്കാരുമായ ഒരുപറ്റം പേര്‍ ബന്ധപ്പെടുകയും, അവര്‍ക്ക് യുകെയിലെത്തുവാന്‍ ഉള്ള സാഹചര്യത്തിനുള്ള ശ്രമമായി, ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ യുകെ പൗരന്മാരുടെയും, വിസ ഉള്ളവരുടെയും സ്വതന്ത്ര യാത്രക്ക് സ്വാതന്ത്ര്യം നല്‍കണം എന്ന നിര്‍ദ്ദേശം ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കുകയും ഉണ്ടായി. മുന്‍ ബ്രാഡ്ലിസ്റ്റോക്ക് മേയര്‍ ടോം ആദിത്യ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേലുമായി ബന്ധപ്പെട്ട് നേടിയ ഈ ശുപാര്‍ശ, യൂ എം ഓ- യുകെയുടെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിന് തിരികെ വരുമ്പോഴും യാത്രികരെ ലഭിക്കുന്നതിനാല്‍, യാത്രക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും, കേരളത്തില്‍ അകപ്പെട്ടുപോയ യുകെ നിവാസികള്‍ക്കും ജോലി വിസക്കാര്‍ക്കും കുടുംബത്തോട് ഒത്തുചേരുന്നതിനും, ജോലിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാര്‍ഗ്ഗമാകുമായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ 15-ന് ശേഷം യൂ എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ മാത്രമേ, ആശങ്കാകുലരായ മലയാളികള്‍ക്ക് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനാ എന്ന നിലയില്‍ മറുപടി നല്‍കാന്‍ കഴിയുകയുള്ളൂ. എങ്കിലും, യൂ എം ഓ- യുകെയുടെ സമര്‍ത്ഥമായ ഇടപെടല്‍ മൂലമാണ് മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ ശ്രമഫലമായി കേരളത്തിലേക്ക് ജൂണില്‍ മൂന്നു ഫ്ളൈറ്റുകള്‍ ലണ്ടനില്‍ നിന്നും അനുവദിച്ചു കിട്ടിയത്.

യൂ എം ഓ- യുകെയുടെ ഈ ഉദ്യമത്തില്‍ പൂര്‍ണസഹകരണവും സഹായവുമായിരുന്ന മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജമാണിക്യം ഐഎഎസ്, വേണുസാര്‍ ഐഎഎസ്, ഇളങ്കോവന്‍ ഐഎഎസ്, റോഹന്‍ സാവന്ത് ഐപിഎസ്, ശശി തരൂര്‍ എംപി എന്നിവരോടും ഈ ഉദ്യമത്തെ പൂര്‍ണതയില്‍ എത്തിക്കുന്നതിനു സഹായിച്ച റോജിമോന്‍ വറുഗീസ്, ബാലസജീവ് കുമാര്‍, ബിന്‍സു ജോണ്‍, റോസ്ബിന്‍ രാജന്‍, സാന്ദ്ര, അനന്തു, കിരണ്‍ സോളമന്‍, ബിനു ജോര്‍ജ്, ജോമോന്‍ കുന്നേല്‍ എന്നിവര്‍ക്കും സ്‌കൂള്‍ അവധിയിലും ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഇമെയിലുകള്‍ ചെക്കുചെയ്ത് രേഖപ്പെടുത്തിയ സന്ദര്‍ലാന്‍ഡിലെ റോഷ്നിമോള്‍ക്കും യുഎംഒ പ്രത്യേക അഭിനന്ദനം അറിയിച്ചു.

എന്നും ചോരാത്ത സേവനമനോഭാവമുമായി, പരസ്പരസഹായസംരംഭം എന്ന ആശയവുമായി രൂപീകൃതമായ യുഎംഒ യുകെ ഇന്നും ഇന്നും ഹെല്‍പ്പ്‌ലൈനും യുകെയില്‍ എവിടെയും അരമണിക്കൂറിനുള്ളില്‍ സഹായമെത്തിക്കുവാന്‍ തയാറുള്ള സന്നദ്ധസേവകനിരയുമായി രംഗത്തുണ്ട്. ജാതി-മത-രാഷ്ട്രീയ പ്രായ-ലിംഗ ഭേദമെന്യേ, ഏതൊരാവശ്യത്തിനും വിളിക്കുക 02070626688

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക