Image

തിയോക്രസി -മത രാഷ്ട്രീയം അമേരിക്കയില്‍ -1 (സി. ആന്‍ഡ്രൂസ്)

Published on 12 June, 2020
തിയോക്രസി -മത രാഷ്ട്രീയം അമേരിക്കയില്‍ -1 (സി. ആന്‍ഡ്രൂസ്)
രാഷ്ട്രീയ അധികാരം ദൈവത്തില്‍ നിന്നും ലഭിച്ചു എന്ന പൊള്ള അവകാശവാദം ആണ് തിയോക്രസി. ഇവര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്തമോ വിധേയത്തമോ ഇല്ല. കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ദൈവം; ഇവര്‍ക്ക് കൊടുത്ത നിയോഗം അനുസരിച്ചു ഇവര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കള്ളം പറഞ്ഞു, ഇവര്‍ സ്വന്ത താല്പര്യ പ്രകാരം ഭരിക്കുന്നു. ദൈവം അവരോടു ചോദിക്കാന്‍ വരില്ല എന്ന് അവര്‍ക്കു നല്ലവണ്ണം അറിയാം. പൊതുജനത്തിന് ഇവരെ ചോദ്യം ചെയ്യുവാന്‍ അധികാരവും ഇല്ല. എന്ത് തോന്ന്യാസവും ഇവര്‍ക്ക് പ്രവര്‍ത്തിക്കാം എന്ന് വ്യക്ത്യം.

ഭരണാധികാരിക്ക് മത, ദൈവ വിശ്വസം ആകാം, അവരുടെ വിശ്വസം അനുസരിച്ചു പൊതുവായി ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കാം എന്നാല്‍ അത് തിയോക്രസി അല്ല എന്ന് തിയോക്രസിക്കാര്‍ വാദിക്കുന്നു. പക്ഷെ അ വാദത്തെ അംഗീകരിക്കാന്‍ സാധിക്കില്ല. ഭരണാധികാരം ദൈവത്തില്‍ നിന്ന് ലഭിച്ചു എന്ന അവകാശം പോലെ തന്നെ അപകടം ആണ് വിശ്വസം അനുസരിച്ചുള്ള തീരുമാനങ്ങളും.

'ഞാന്‍ ദൈവത്തിന്റെ പ്രധിനിധി ആണ്, എന്റെ തീരുമാനങ്ങള്‍ ദൈവത്തിന്റെ ആണ് എന്ന വിശ്വസം; ജനാധിപത്യത്തിന്റെ കശാപ്പ് തന്നെ. വത്തിക്കാന്‍, ഇറാന്‍ -ഇവിടങ്ങളില്‍ തിയോക്രസി ആണ് നിലവില്‍. തിയോക്രസിയുടെ നേതാവ്; വേണ്ടിവന്നാല്‍ താന്‍ ദൈവം ആണ് എന്നും പ്രഖ്യാപിക്കും.- റോമന്‍ ചക്രവര്‍ത്തികള്‍ ദൈവം ആണ് എന്ന് അവകാശപ്പെടുകയും അവരെ ആരാധിക്കുന്നത് നിയമം ആക്കുകയും ചെയ്തു. അവരുടെ തുടര്‍ച്ചയാണ് വത്തിക്കാന്‍ പോപ്പ്.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍, ജനങ്ങള്‍ക്കുവേണ്ടി ഭരണം നടത്തുന്ന രാഷ്ട്രീയ അവസ്ഥയാണ് ജനാധിപത്യം എന്നൊക്കെയാണ് രാഷ്ട്ട്രീയ തത്വചിന്തയുടെ പുസ്തകങ്ങളില്‍ കാണുന്നത്, എന്നാല്‍ യാഥാര്‍ഥ്യം വേറെ എന്നത് സത്യം. പൗരന്റെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരി അധികാരം കിട്ടിയാല്‍ ഉടന്‍ രാജ്യവും ശക്തിയും മഹത്വവും ഉള്ള തിയോക്രാറ്റ് ആയി മാറുന്നു എന്നത് ആണ് എവിടെയും കണ്ടുവരുന്ന സത്യം. ഡെമോക്രസിക്ക് അതിന്റെ നൂനതകള്‍ ഉണ്ട് എങ്കിലും തിയോക്രസിയെക്കാള്‍ വളരെ മെച്ചം തന്നെ.

ടെക്‌സസ് ലെഫ്നന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് റേസിസത്തെ പറ്റി ഇപ്രകാരം പറഞ്ഞു. 'അമേരിക്കന്‍ ജനത യേശുവിനെ സ്വീകരിക്കു ംവരെ റേസിസം അവസാനിക്കില്ല. ഇടതുപക്ഷക്കാരുടെ വിശ്വസരാഹിത്യം ആണ് റേഷ്യല്‍ പ്രശ്‌നങ്ങള്‍ക്കു കാരണം. ദൈവത്തെ സ്‌നേഹിക്കാത്തവര്‍ക്കു സഹമനുഷരെ സ്‌നേഹിക്കാന്‍ സാധിക്കില്ല. ദൈവത്തെ തൊഴിച്ചു പുറത്താക്കാന്‍ ഇടതുപക്ഷം തീവ്രശ്രമം നടത്തുന്നു. യേശുവിനും, ദൈവത്തിനും മാത്രമേ റേസിസ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കു, നിയമങ്ങള്‍ കൊണ്ട് റേഷ്യല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല.'

വസ്തുത നേരെ മറിച്ചാണ്. ഡാന്‍ പാട്രിക്കിന്റെ ദൈവവും, യേശുവും, പാര്‍ട്ടിയും ആണ് അമേരിക്കയില്‍ റേസിസം വിതക്കുകയും വളര്‍ത്തുകയും ചെയ്തത്. വളരെ ശക്തമായ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍കൂടി മാത്രമേ നീതി വളരുകയുള്ളു.

കെന്റ്റക്കിയിലെ റോവന്‍ കൗണ്ടി ക്ലര്‍ക് കിം ഡേവിസിനെ ഓര്‍ക്കുന്നുവോ? സ്വവര്‍ഗ ദമ്പതികളുടെ വിവാഹ സെര്‍ട്ടിഫിക്കറ്റ് ഇവര്‍ നിഷേധിച്ചു. ഇവര്‍ക്ക് ഇതിനുള്ള അധികാരം ഉണ്ടോ? ഇല്ല, അവരുടെ വിശ്വസത്തിനു എതിരായി ഉള്ള ജോലി അവര്‍ ചെയ്യരുത്. കൗണ്ടി ക്ലര്‍ക്കിന്റെ ജോലി എന്ത് ആണ് എന്ന് ഇവര്‍ക്ക് അറിവില്ല എങ്കില്‍ ആ ജോലിക്കുള്ള യോഗ്യത അവര്‍ക്കു ഇല്ല. ദൈവത്തെ കൂട്ടുപിടിച്ചു അവര്‍ ദുശാഠ്യം കാട്ടി പൊരുതി എങ്കിലും വിജയിച്ചില്ല.

മുന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് വല്ലാത്ത വിഷമം അനുഭവിച്ച സംഭവം ആണ് കുടിയേറ്റക്കാരുടെ/ആശ്രയം തേടി എത്തിയവരുടെ കുഞ്ഞുങ്ങളെ ട്രമ്പ് ഭരണം മാതാ പിതാക്കളില്‍ നിന്നും വേര്‍പെടുത്തിയതിനെ ന്യായികരിക്കാന്‍. റോമര്‍ 13:1-2 ഉദ്ധരിച്ച് ചെയ്തത് നിമിത്തം. 13:1 ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. 2 ആകയാല്‍ അധികാരത്തോടു മറുക്കുന്നവന്‍ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.

പ ബൈബിളിലെ ഇതേ വാക്യങ്ങള്‍ തന്നെയാണ്, പതിമൂന്നാമതു ഭരണഘടന ഭേദഗതി നിയമത്തിലൂടെ നിയമ വിരുദ്ധം ആക്കിയ അടിമത്തത്തെ ന്യായികരിക്കാന്‍ അടിമ മുതലാളിമാര്‍ ഉപയോഗിച്ചത്. കൂടാതെ പൗലോസിന്റെ പേരില്‍ കാണുന്ന 'ഫിലോമോന്ന് എഴുതിയ ലേഖനവും അവര്‍ ഉപയോഗിച്ചു. 1865 ല്‍ നിയമ പുസ്തകത്തില്‍ അവസാനിച്ചു എങ്കിലും കറുത്ത വര്‍ഗക്കാര്‍ ഇന്നും മോചിതര്‍ അല്ല. കറുത്തവരോടുള്ള വെറുപ്പും കുറവില്ലാതെ തുടരുന്നു.

അമേരിക്കയുടെ ഭരണഘടന സംരക്ഷിക്കാന്‍ പ്രതിജ്ഞ എടുത്ത അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് ആണ്, ഭരണഘടന ലംഘിച്ചു ട്രംപിനെ ന്യായികരിച്ചതു. ജനാധിപത്യ ഭരണ വ്യവസ്ഥയുടെ ഭരണഘടനയെ അവഗണിച്ചു ബൈബിളിലൂടെ അനീതിയെ ന്യായികരിക്കുന്നതു ആണ് തിയോക്രസി. അതായത് ഞങ്ങള്‍ എടുത്ത് തീരുമാനം ദൈവനിയോഗം ആണ് അതിനാല്‍ നിങ്ങള്‍ക്ക് അതിനെ ചോദ്യം ചെയ്യാന്‍ അവകാശ/അധികാരങ്ങള്‍ ഇല്ല. എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്ത് തോന്ന്യവാസവും പ്രവര്‍ത്തിക്കും; നിങ്ങള്‍ ആരാ ചോദിയ്ക്കാന്‍!

ലിബറലിസത്തിന്റെ തലതൊട്ടപ്പന്‍; ജോണ്‍ ലോക്കിന്റെ രാഷ്ട്രീയ തത്വചിന്തയുടെ മൂലക്കല്ല് ആണ് പൗരസ്വാതന്ത്രം. ഭരണകര്‍ത്താക്കളെ ചോദ്യം ചെയ്യുവാനും, വേണ്ടിവന്നാല്‍ വിപ്ലവത്തിലൂടെ അവരെ പുറത്താക്കുവാനുള്ള അവകാശം. പൗരന്റെ ഇ അവകാശം നിയമനിഷേധം അല്ല പ്രസ്തുത നിയമത്തെ ലംഘിക്കുന്ന ഭരണാധികാരികളെ പുറത്താക്കനുള്ള അവകാശം. അമേരിക്കയിലെ പൗര വിപ്ലവങ്ങളുടെ ചരിത്ര്യവും ഇത് തന്നെ വ്യക്തം ആക്കുന്നു.

കൂടുതല്‍ വോട്ട് ചെയ്യപ്പെടുമ്പോള്‍ വര്‍ണ്ണ വംശ വെറുപ്പുകാരുടെ കോട്ടകള്‍ തകരും; അതുകൊണ്ടാണ് കഴിവതും പേരെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടയുവാന്‍ ഇവര്‍ ശ്രമിക്കുന്നത്.

യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ പതിനാലാമത്തെ അഡ്മിനിസ്‌ട്രേറ്ററായും പ്രസിഡന്റ് ട്രംപിന്റെ കാബിനറ്റ് അംഗമായും സ്‌കോട്ട് പ്രൈറ്റ് സേവനമനുഷ്ഠിച്ചു. ഇയാളുടെ ഭരണകാലത്തു പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നില്‍ക്കക്കള്ളി ഇല്ലാതെ ഇയാള്‍ രാജിവെച്ചു. രാജിക്കത്തിലെ വാക്കുകള്‍ വളരെ ശ്രദ്ദേയം ആണ്. ' ദൈവഹിതം നിമിത്തം നിങ്ങള്‍ ഇന്ന് പ്രസിഡന്റായി സേവനം ചെയ്യുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതേ പ്രൊവിഡന്‍സ് എന്നെ നിങ്ങളുടെ സേവനത്തിലേക്ക് കൊണ്ടുവന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു'' .-- ഒരു സാദാരണ വിശ്വവാസിക്ക് ഇ വാക്കുകള്‍ തേന്‍ തുള്ളികള്‍ എങ്കിലും സാദാരണ പൊതുജനത്തിന്റെ പൗരാവകാശത്തിന്റെ തൂക്കുകയര്‍ ആണ് ഇ പ്രവണത. . ഇത് തിയോക്രസി തന്നെ. -

ഒരു ഭരണാധികാരിയുടെ ദൈവ/മത വിശ്വസം എന്തുമാകാം. അത് വെക്തി സ്വാതന്ത്രം. പക്ഷെ ദൈവ/മത വിശ്വസം അയാളുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനം ചെയ്യുമ്പോള്‍ അത് തിയോക്രസി ആണ്. കോടതി ജഡ്ജി അയാളുടെ വിശ്വാസം അനുസരിച്ചു അല്ല വിധിക്കേണ്ടത്, രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചു ആയിരിക്കണം എന്ന് വ്യക്തം.

ജിമ്മി കാര്‍ട്ടറും, ജോര്‍ജ് ബുഷും വലിയ ദൈവ വിശ്വാസികള്‍ ആയിട്ടാണ് പൊതുജനം കാണുന്നത്. അവരുടെ വിശ്വസം അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കാനേ ഭരണഘടന അനുവദിക്കുന്നുള്ളു. പക്ഷെ അവര്‍ രണ്ടുപേരും ഭരണഘടനയുടെ ശുദ്ധസ്ഥലത്തു ഓടിക്കയറി അശുദ്ധം ആക്കി. അമേരിക്കയില്‍ നല്ല ഭൂരിപക്ഷം വിശ്വാസികള്‍ ഉണ്ടെങ്കിലും ഒരു ന്യൂന പക്ഷം മാത്രമേ ദൈവ വിശ്വസം അനുസരിച്ചു ഭരണം നടത്തണം എന്ന് മര്‍ക്കടമുഷ്ടി കാണിക്കുന്നുള്ളു. ഇത്തരക്കാര്‍ 23 % ല്‍ നിന്നും 15 % ആയി കുറഞ്ഞു എന്നാണ് അനുമാനം. അതായത്, അമേരിക്കയുടെ ജനാധിപത്യ വ്യവസ്ഥ നിലനിന്നു കാണണം എന്ന് 85% ആള്‍ക്കാര്‍ ആഗ്രഹിക്കുന്നു. കിം ഡേവിസ്, ജെഫ് സെഷന്‍സ്, സ്‌കോട്ട് പ്രൈറ്റ് -ഒക്കെ തിയോക്രസിയുടെ മിന്നാമിനുങ്ങുകള്‍ മാത്രം, അവര്‍ക്കു തീ കൊളുത്തുവാന്‍ സാധിക്കില്ല.

ഒരു സമൂഹത്തിന്റെ ഭൂരിപക്ഷം; ഒന്നോ ഒന്നില്‍ അധികം നേതാക്കള്‍ക്ക് യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ, നിങ്ങള്‍ ഞങ്ങളെ ഭരിക്കുക എന്ന് ഏതെങ്കിലും ഇസത്തിന്റെ പേരില്‍ കീഴടങ്ങിയാല്‍ മാത്രമേ തിയോക്രസി ഉണ്ടാവുകയുള്ളു. എന്നാല്‍ ഇന്നേവരെ അതല്ല യാഥാര്‍ഥ്യം. രാഷ്ട്രീയത്തിലൂടെയോ മിലിട്ടറി സഹായത്തോടെയോ ഭരണം കൈക്കല്‍ ആക്കിയ ശേഷം; നേതാക്കള്‍ സ്ഥിരം നിലനില്പിനുവേണ്ടി തന്ത്ര പൂര്‍വം ഭരണത്തെ തിയോക്രസി ആക്കി മറ്റും. അതാണ് ട്രമ്പന്‍മ്മാര്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ സകല സ്വതന്ത്രവും നിങ്ങള്‍ക്ക് അടിയറ വെക്കുന്നു, നിങ്ങള്‍ ഞങ്ങളെ അടക്കി ഭരിക്കുക എന്ന് എന്തെകിലും വിവരം ഉള്ളവര്‍ സമ്മതിക്കുമോ; എന്നാല്‍ അതുതന്നെയാണ് ട്രംപിസത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ട്രമ്പന്‍ മലയാളികള്‍ ഇപ്പോള്‍ കാട്ടുന്ന പമ്പര പാപ്പരത്തം.

അമേരിക്ക ഒരിക്കലും ഒരു പ്രതേക വിശ്വസത്തിന്റെ അടിമ ആയിരുന്നില്ല. ഓരോ മണിക്കൂര്‍ തോറും ജനിക്കുന്ന പുതിയ വിശ്വസങ്ങളുടെ ശവപ്പറമ്പ് ആണ് അമേരിക്ക. കൂള്‍എയ്ഡ് തൊട്ടു കഞ്ചാവില്‍ സ്വര്‍ഗം പണിയുന്ന ഒരു സ്പെഷ്യല്‍ ജനം. ആയിരക്കണക്കിന് വിശ്വസങ്ങള്‍ ജനിക്കുന്നു, മരിക്കുന്നു, ആരും തിരിഞ്ഞു നോക്കാത്ത ഗാര്‍ബേജ് കുപ്പയില്‍ ചീഞ്ഞു നാറി കിടക്കുന്നു ഇ വിശ്വസ വിഷ ജീവികള്‍. അനേകായിര പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ കൂടെ, ക്രിസ്റ്റിയന്‍, ജ്യൂയിഷ്, എന്നിങ്ങനെ അനേകായിരം, 100,000 ല്‍ കൂടുതല്‍ ആണ് ഇ മത ദുര്‍ഭൂതങ്ങള്‍. ഇത്തരം വിശ്വസങ്ങളുടെ ദുര്‍ഭൂതങ്ങള്‍ ആണ് ഗന്നസേരത്തില്‍ മുങ്ങി മരിച്ചത്, പക്ഷെ അവ ഒക്കെ അനേകായിരങ്ങളുടെ ശക്തി ആര്‍ജ്ജിച്ചു ഡ്രാക്കുളയെ പോലെ ജീവിക്കുന്നു പാലും തേനും ഒഴുകുന്ന അമേരിക്കന്‍ കനാനില്‍.

മത വിശ്വസങ്ങള്‍ പലതവണ, നിരന്തരം അമേരിക്കന്‍ ഭരണഘടന കന്യകയെ ബലാത്സംഗം ചെയിതു എങ്കിലും കന്യകത്യം ഇന്നും ഇന്‍ ടാക്ട് എന്നാണ് രാഷ്ട്രീയ യാഥാസ്ഥികര്‍ കരുതുന്നത്. അമേരിക്കന്‍ കന്യക പല തവണ ചാപിള്ളകളെയും കൗടല്യരെയും പ്രസവിച്ചു. അവ ഒക്കെ പല രൂപത്തില്‍ ഇന്നും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇഴഞ്ഞു നടക്കുന്നു. ടീ പാര്‍ട്ടി, മെഗാ ചര്‍ച്ചുകള്‍, ടെലി ഇവാന്‍ജെലിസം, ഇങ്ങനെ അനേകം ജാര സന്താനങ്ങള്‍ക്ക് മുലയൂട്ടി കുഴഞ്ഞു വീഴുന്നു അമേരിക്കന്‍ കനാന്‍ കന്യക. -

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആദ്യമായി കുടിയേറിയവര്‍ സമാധാന പ്രിയര്‍ ആയിരുന്നു എന്ന് കരുതരുത്. രാഷ്ട്രീയം, മതം, വിശ്വസം; എന്നീ മേഖലകളില്‍; അരാജകത്ത തിയോക്രസിയാല്‍ അടിച്ചു അമര്‍ത്തപ്പെട്ട ജനം ആയിരുന്നു അവര്‍. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ കുടിയേറിയ ഇ യൂറോപ്യന്‍ ജനതക്ക് പരസ്പരം സമാധാനപരമായി സഹവസിക്കാനുള്ള ഒരു പൊതു വേദി ഉണ്ടായിരുന്നില്ല. പൂര്‍ണ്ണ സ്വാതന്ത്രം തേടി എത്തിയ ഇവരെ ആര് നിയന്ത്രിക്കാന്‍! മൂക്ക് കയര്‍ പൊട്ടിയ മെരുക്കാത്ത പുതു കാളയെപ്പോലെ അവര്‍ ഇ പുതുമണ്ണില്‍ കുതിച്ചോടി. കുടിയേറിയ വിവിധ ക്രിസ്റ്റിയന്‍ വിഭാഗങ്ങള്‍ തമ്മി തല്ലി. ഒരു പ്രതേക മത വിഭാഗത്തിനും യാതൊരു സ്പെഷ്യല്‍ പരിഗണനകളും ഇല്ലാതെയുള്ള ഒരു ഭരണഘടന ഉണ്ടാകുവാന്‍ കാരണവും ഇ മത വിഭാഗങ്ങളുടെ ചേരിപ്പോര് തന്നെ. ഒരു വെക്തിക് അവനവനു ഇഷ്ടം ഉള്ള വിശ്വസങ്ങള്‍ പുലര്‍ത്തുവാന്‍ അവകാശം ഉണ്ടായിരിക്കണം എന്നും; മതവും രാഷ്ട്ട്രീയവും വേറിട്ട് നില്‍ക്കണം എന്നും അവര്‍ വാദിച്ചു. തിയോക്രസിയില്‍നിന്നും മോചനം നേടി; സമാധാനമായി, മത സൗഹാര്‍ത്ഥത്തില്‍ സഹവര്‍ത്തിക്കുന്ന ഒരു പുതിയ ആകാശവും ഭൂമിയും ആണ് അമേരിക്കയില്‍ ഭരണഘടനയുടെ പിതാക്കള്‍ ആഗ്രഹിച്ചത്.

1791, ഡിസംബര്‍ 15 ന് അമേരിക്കന്‍ ഭരണഘടനയില്‍ ചേര്‍ത്ത ഒന്നാം ഭേദഗതി അമേരിക്കയിലെ മതസ്വാതന്ത്ര്യം, സംസാരിക്കാനുള്ള സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, ഒത്തുചേരാനുള്ള അവകാശം, സര്‍ക്കാരിനോട് അപേക്ഷിക്കാനുള്ള അവകാശം എന്നിവയുള്‍പ്പെടെ നിരവധി അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്നു. എന്നാല്‍ പല മത ഭ്രാന്തരും വര്‍ണ്ണ വിവേചകരും അരാജക വാദികളും അവകാശപ്പെടുന്നതുപോലെ എന്തും പ്രവര്‍ത്തിക്കാനുള്ള ഫ്രീ ലയിസെന്‍സ് അല്ല ഒന്നാം അമെന്‍ഡ്‌മെന്റ്. ഫ്രീഡം അണ്ടര്‍ ലോ, നിയമത്തിനു കീഴില്‍ ഉള്ള സ്വാതന്ത്രം എന്ന് സാരം. നങ്ങ്ള്‍ക്ക് ഏതുതരം മതത്തിന്റെ യും അനുയായിആകാം, നിങ്ങളുടെ മതം എത്ര ശ്രെഷ്ടം എന്ന് നിങ്ങള്‍ക്ക് തോന്നിയാലും, അത് രാഷ്ട്രീയത്തിലോ രാജ്യഭരണത്തിലോ ഇടപെടാന്‍ പാടില്ല. എന്നാല്‍ കുതന്ത്രങ്ങളിലൂടെ ഭരണം പിടിച്ചെടുത്ത ഇവാന്‍ജെലിക്കല്‍ വിഭാഗക്കാര്‍ ഇന്ന് അമേരിക്കയില്‍ തോനന്യവാസ ഭരണം നടത്തുന്നു. ഇതിനെ തിയോക്രസി അല്ല എന്ന് പറയാന്‍ പറ്റില്ല. മതവും രാഷ്ട്രീയവും; മനുഷ ജീവിതത്തിലെ അഭിഭാജ്യ ഘടകങ്ങള്‍ ആയിരിക്കുന്ന ഒരു സമൂഹത്തില്‍ , ഇവ രണ്ടും തമ്മില്‍ ഇണചേരാതെ, മറ്റൊന്നിനെ ഭരിക്കാതെ മുന്നോട്ടു പോകണം. എന്നാല്‍ മതം ഒരിക്കലും ഭരണഘടനക്കു ഉപരി അല്ല.
Join WhatsApp News
Tom Abraham 2020-06-12 13:14:37
Theophobes should remember the beginnings of 13 colonies founded by pilgrim Fathers. Theo was in their thoughts and action. They were protestors too, theophobe protestor of today !
Boby Varghese 2020-06-12 13:29:26
God is Love. Where there is no God or no Love, that's where Evil exists. The Atheists want to throw God out of our nation and out of our heart, so that Evil can flourish.
ഫ്ലോയിട് പോയി, കൊറോണ പോയില്ല. 2020-06-12 13:59:36
ഫ്ലോയിഡ് വന്നപ്പോൾ കൊറോണ പോയോ?- ഫ്ലോയിഡ് കൊല്ലപ്പെട്ടു, അദ്ദേഹത്തിന്റെ അൽമാവ് ഇപ്പോൾ എവിടെ ആയിരിക്കും ? അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ ഫ്ലോയിഡിനെ വെളുമ്പൻമാരുടെ കൂടെ ഇരുത്തുമോ, വെളുമ്പൻമ്മാർ അദ്ദേഹത്തിന്റെ കഴുത്തിൽ മുട്ട് കുത്തുകയില്ലേ. കൊറോണ പോയിട്ടില്ല എന്നത് മറക്കരുത്. ഉടൻ എങ്ങും പോകുകയും ഇല്ല. 110000 ൽ കൂടി കോവിഡ് മരണം. -Sr.Vimala manamel. i support BLACK LIVES MATTER
God is Love-by Samuel Johnson 2020-06-12 14:13:58
GOD is Love. But some people are full of Hatred. Check yourself today before you go to sleep. make a list of what you hate truthfully. You will be surprised. Lament & apologize to God. Who knows, where you will be?. Dear Malayalee Brothers, I see lots of hatred here. Repent and pray to God to forgive you for hating God's creation. Blacks are God's children too. So-BLACK LIVES MATTER to GOD
Anthappan 2020-06-12 16:23:51
Why you are complaining now? I thought you found your God in Trump. And he is challenging everyone by asking, “ who among you will be able to find blemishes in me”. He is the chosen one brother follow him and let leave us alone.
മലയാളികളെ ചെവിതരിക! 2020-06-12 16:39:08
ട്രംപ് അനുകൂലികളെല്ലാം വിഡ്ഢികൾ ആണെന്നാണ് ലിബറലുകൾ കരുതുന്നത് എന്നാണ് ട്രമ്പിസ്റ്റുകളുടെ പരാതി. എന്നാൽ ലിബറലുകൾ മാത്രം അല്ല, അമേരിക്കൻ മാത്രം അല്ല; ലോകത്തിലെ ഭൂരിഭാഗം ജനങ്ങൾ അങ്ങനെ കരുതുന്നു എന്തുകൊണ്ട്?:- ഉത്തരങ്ങൾ ഗുരുതരം തന്നെ. -ട്രംപ് അനുകൂല വോട്ടർമാരിൽ ഭൂരിപക്ഷവും ട്രംപ് അനുകൂലികളെക്കുറിച്ച് സത്യസന്ധമായി തോന്നുന്നത് ഇതാ. നല്ല ചൂട് വട പോലെ നുണഞ്ഞു ആസ്വദിക്കുക. - *2016 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപ് പറഞ്ഞു; വിദ്യരഹിതരും, വിദ്യഭ്യാസം കുറഞ്ഞവരും ഞാൻ എന്ത് കാണിച്ചാലും മറക്കും, എനിക്ക് വോട്ട് ചെയ്യുകയും ചെയ്യും.- എന്നിട്ടും അവർ തന്നെ ട്രംപിന് വോട്ട് ചെയിതു. *പാവപ്പെട്ടവരെ കബളിപ്പിച്ചു, അവരുടെ പണവും പിടുങ്ങി, വ്യജ സെർട്ടിഫിക്കറ്റും കൊടുത്ത ഒരു വ്യാജ സർവകലാശാലയുടെ ഉടമസ്ഥനെ അമേരിക്കയുടെ പ്രസിഡണ്ട് അക്കാൻകൊള്ളാം എന്ന് നിങ്ങൾ തീരുമാനിച്ചു. * കടക്കാരെ കഠിനമായി പറ്റിച്ചു, കോൺട്രാക്ടേഴ്സിനെക്കൊണ്ട് പണി എടുപ്പിച്ചു, കാശ് കൊടുത്തില്ല. നിങ്ങൾക്ക് അത് പ്രശ്‍നം അല്ല. * താൻ ചെയ്ത ലൈംഗിക പീഡനത്തിന്റെ സ്വന്തം ചരിത്രത്തെക്കുറിച്ച് അദ്ദേഹം അഭിമാനത്തോടെ വീമ്പിളക്കുന്നത് നിങ്ങൾ കേട്ടപ്പോൾ, “കുഴപ്പമില്ല” എന്ന് നിങ്ങൾ പറഞ്ഞു. ആണുങ്ങൾ ആയാൽ അങ്ങനെയൊക്കയാണ് എന്ന് ഭാര്യ കേൾക്കാതെ നിങ്ങൾ സപ്പോർട്ടും ചെയ്തു. * വേൾഡ് ട്രേഡ് സെന്ററിന്റെ നാശത്തെ ആഹ്ലാദിപ്പിക്കുന്ന ആയിരക്കണക്കിന് മുസ്‌ലിം-അമേരിക്കക്കാരെ കണ്ടതിനെക്കുറിച്ചുള്ള കള്ള കഥകൾ പ്രചരിപ്പിച്ചപ്പോൾ; നിങ്ങളിലെ മുസ്‌ലിം വിരോധം അത് ഏറ്റുപാടി. *ഫിഫ്ത്ത് അവന്യൂവിൽ ഒരു മനുഷ്യനെ വെടിവച്ചുകൊല്ലാമെന്ന് ട്രംപ് വീമ്പിളക്കി. നിങ്ങൾ അത് ശ്രദ്ധിക്കില്ലെന്നും ട്രംപ് പറഞ്ഞത് നിങ്ങളും സമ്മതിച്ചു. സത്യം കാണാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ല എന്നാണ് ട്രംപ് സ്ഥാപിച്ചത്. * തന്റെ കൺട്രി ക്ലബ്ബിൽ, ഒരു 80 വയസ്സുകാരൻ, ഒരു വേദിയിൽ നിന്ന് വീണു തലയിൽ അടിച്ചു വീണു; വെളുത്ത മാർബിൾ മുഴുവൻ രക്തം വീണു ചുവപ്പ് ആയി എന്ന് ട്രംപിന്റെ വിവരണം ഓർ നല്ല കേട്ടപോലെ നിങ്ങൾ രസിച്ചു. * ട്രംപ് വികലാംഗരെ പരിഹസിക്കുന്നത് നിങ്ങൾ കണ്ടപ്പോൾ, നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രസകരമായ കാര്യമാണിതെന്ന് നിങ്ങൾ കരുതി. * ട്രംപ് പുസ്തകങ്ങൾ വായിക്കുന്നില്ലെന്ന് വീമ്പിളക്കുന്നത് നിങ്ങൾ കേട്ടപ്പോൾ, “ശരി, ആർക്കാണ് സമയം?” ഞങ്ങളും വായിക്കാറില്ല; എല്ലാം ഫോക്സ് ന്യൂസിൽ നിന്നും ഞങ്ങൾ കേട്ട് ആവർത്തിക്കും എന്ന് നിങ്ങൾ അടിച്ചുവിട്ടു. നിങ്ങളുടെ എഴുത്തുകളിൽ അത് വളരെ പ്രതിഫലിക്കുന്നു. *അവർ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിരപരാധികളായി 5 കറുമ്പൻ കുട്ടികളെ തൂക്കിൽ ഏറ്റി കൊല്ലണം എന്ന് ട്രംപ് പറയുകയും, 4 ചാനലുകളിൽ 85000 വീതം ട്രംപ് കൊടുത്തു അത് അഡ്വെർട്ടൈയിസ്സും ചെയ്തു. വർഷങ്ങൾക്കു ശേഷം ഡി ൻ എ ടെസ്റ്റിൽ കുട്ടികളെ വെറുതെ വിടുകയും ചെയ്തു. നിങ്ങൾ അന്ന് ട്രംപിനെ അനുകൂലിച്ചു, നിങ്ങളുടെ കുട്ടികൾ ആയിരുന്നു എങ്കിൽ? *പ്രതിഷേധക്കാരെ മർദ്ദിക്കാൻ അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞതും, അറസ്റ്റു ചെയ്യപ്പെട്ടാൽ അവർക്കു ട്രംപ് അഭിഭാഷകരെ നിയമിക്കുമെന്നും നിങ്ങൾ കേട്ടപ്പോൾ, “അതെ!” എന്തൊരു ഗ്രെയിറ്റ് ഗൈ എന്ന് നിങ്ങൾ കയ്യ് അടിച്ചു. *തണുത്തുറഞ്ഞ തണുപ്പിലേക്ക് ഒരു പ്രതിഷേധകനെ വലിച്ചെറിയുന്നതിനുമുമ്പ് അവൻ്റെ കോട്ട് കണ്ടുകെട്ടാൻ ട്രംപ് അനുയായികളോട് പറയുന്നത് നിങ്ങൾ കേട്ടപ്പോൾ, “എന്തൊരു വലിയ വ്യക്തി!” എന്ന് നിങ്ങൾ ആർത്തുവിളിച്ചു. *നിങ്ങളെ വെറുക്കുന്ന നാസികളുടെയും, വെളുത്ത മേധാവിത്വവാദികളുടെയും പരേഡിനെ ട്രംപ് പുകഴ്ത്തി , നിങ്ങൾ അതിനു “തംസ് അപ്പ്!” കൊടുത്തു. *ലോക രാഷ്‌ട്രങ്ങളെ പലതിനെയും ഷിറ്റ്‌ ഹോൾ എന്ന് വിളിച്ചു, റഷ്യയെ എന്നും പുകഴ്ത്തി. നിങ്ങൾ ഒരു എതിർപ്പും കാണിച്ചില്ല * പല അമേരിക്കൻ വ്യവസായങ്ങളിലെ പരിരക്ഷകൾ ഇല്ലാതാക്കുന്നതിൽ നിന്ന് പണം സമ്പാദിച്ചു കീശയിൽ ആക്കി. നിങ്ങൾ കണ്ടില്ല എന്ന് നടിച്ചു. * സ്വന്തം ബിസിനെസ്സുകൾ ഗവര്മെന്റിനു വാടകക്ക് കൊടുത്തു പണം ഉണ്ടാക്കി. ഐ അഴിമതികൾ കണ്ടിട്ടും “അതാണ് മിടുക്കൻ!” എന്ന് നിങ്ങൾ സ്തുതിച്ചു. *വെള്ളത്തിന്റെ നടുവിലായതിനാൽ പോർട്ടോ റിക്കോയെ സഹായിക്കാൻ ബുദ്ധിമുട്ടാണെന്ന് ട്രംപ് പറഞ്ഞത് നിങ്ങളും ശരിവെച്ചു. *റഷ്യയെ പ്രശംസിച്ചു ; സൗദികളേ സഹായിച്ചു പണം പിടുങ്ങി, മറ്റു രാജ്യങ്ങളുമായി വഴക്കുകൾ ഉണ്ടാക്കി, ഉത്തരകൊറിയയുടെ സ്വേച്ഛാധിപതിയുമായി “പ്രണയത്തിലാണെന്നും” ട്രംപ് പറഞ്ഞു, “അതാണ് രാഷ്ട്രതന്ത്രം!” എന്ന് നിങ്ങളും പുകഴ്ത്തി. *ട്രംപ്; ആശ്രയം തേടി എത്തിയ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി കൂട്ടിലാക്കി, 1,500 കുട്ടികളുടെ ട്രാക്ക് നഷ്ടപ്പെടുത്താൻ കഴിഞ്ഞു, ടെക്സസിലെ മരുഭൂമിയിൽ ഒരു കൂടാരം നഗര തടവിലാക്കൽ ക്യാമ്പ് തുറന്നു - അവർ വെറും “മൃഗങ്ങൾ” ആണെന്ന് ട്രംപ് വിശദീകരിക്കുന്നു - നിങ്ങൾ പറയുന്നു, “ ശരി, ശരി. ”. നിങ്ങളെയും ട്രംപ് അങ്ങനെ തന്നെ കരുതുന്നു. * മെഗാ തൊപ്പികൾ ധരിക്കുന്നതും, ധാർമ്മികമായി അധഃപതിക്കുന്നതും, ആരെയും ഭീഷണിപ്പെടുത്താൻ തോക്കും പന്തവും, ഒക്കെ ആയി വെള്ളക്കാർ നടത്തിയ അവഹേളന റാലികൾ രാജ്യസ്നേഹം ആണ് എന്ന് നിങ്ങളും കരുതി. *സമാധാനമായി പോലീസുകാരും പങ്കെടുത്ത റാലികളിൽ ട്രമ്പർ നുഴഞ്ഞു കയറി കടകൾ തകർത്തു. വീഡിയോ ക്ലിപ്പുക്കൾ കാണാതെ നിങ്ങൾ കറമ്പരെ പഴിച്ചു. ഇതുപോലെ അനേകം ഉണ്ട് ഇനിയും. നിങ്ങള്ക്ക് ഇനിയും സമയം ഉണ്ട്. ട്രംപിസത്തിൽ നിന്നും രക്ഷപ്പെടുക. ട്രംപിന്റെ പുറകെ നടക്കുന്ന അപ്പൻമ്മാരെ കുട്ടികൾ ഉപേക്ഷിച്ചു, ട്രമ്പൻ ഭർത്താക്കൻമ്മാരെ എത്ര സ്ത്രികൾ ഉപേക്ഷിച്ചു. ഇന്ത്യൻ കടയിൽ ഉറങ്ങേണ്ട ഗതികേട് നീണ്ടു പോകാതിരിക്കാൻ ട്രംപിസം ഉപേഷിക്കു. നിങ്ങൾ ഇപ്രകാരം മുന്നോട്ടു പോയാൽ ഹോംലെസ്സ് ആകും, നിങ്ങളുടെ ഫ്യൂണറലിനു പോലും ആരും വരില്ല. -collected & composed by a Truth seeker.
Abu Rahiman,NJ 2020-06-12 17:23:05
Fox News കറുത്ത അമേരിക്കക്കാർക്കായി താൻ ‘മറ്റേതൊരു പ്രസിഡന്റിനേക്കാളും കൂടുതൽ ചെയ്തു’ എന്ന് ട്രംപ് പറയുന്നു, തുടർന്ന് ലിങ്കൺ ‘സംശയാസ്പദമായിരുന്നു’ താൻ എന്തിലും മികച്ചവനാണെന്ന് അവകാശപ്പെടുന്നതിലൂടെ റമ്പ് സ്വയം പുകഴ്ത്തുന്നു. . മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ അടിമകളെ മോചിപ്പിച്ചതിൽ സംശയാസ്പദമാണെന്നും കറുത്ത അമേരിക്കക്കാർക്ക് വേണ്ടി മുൻ പ്രസിഡന്റിനേക്കാൾ കൂടുതൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ട്രംപ് പറയുന്നത് കേട്ട് വെള്ളിയാഴ്ച വ്യാഖ്യാതാക്കൾ ഞെട്ടിപ്പോയി. “മറ്റേതൊരു പ്രസിഡന്റിനേക്കാളും ഞാൻ കറുത്ത സമുദായത്തിനുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്തുവെന്ന് ഞാൻ കരുതുന്നു, അബ്രഹാം ലിങ്കൺ നല്ല കാര്യങ്ങൾ ചെയ്തതിനാൽ അദ്ദേഹത്തിനു പാസ് കൊടുക്കാം യാം - ”വ്യാഴാഴ്ച രാത്രി ഒരു ഫോക്സ് ന്യൂസ് അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞു, ഹോസ്റ്റ് ഹാരിസ് ഫോക്ക്നറിനോട് പറഞ്ഞത് ആണ്.
Sudhir Panikkaveetil 2020-06-13 07:06:41
മതത്തിൽ നിന്ന് ഒരു കാലത്തും മനുഷ്യൻ രക്ഷപ്പെടുകയില്ല. സ്വയം മതഭ്രാന്തനായ ഒരാൾ മറ്റൊരാളെ മതഭ്രാന്തൻ എന്ന് വിളിക്കുന്നത് നമ്മൾ ഇമലയാളിൽ കാണുന്നു. ഭരിക്കുന്നവന്റെ മതത്തിൽ വിശ്വസിക്കുന്നവരുടെ ഭൂരിപക്ഷം കൂടുതലായാൽ എന്ത് ചെയ്യും. ഭൂരിപക്ഷം അല്ലെ എല്ലാം. മതത്തിന്റെ ശക്തിയും വിശ്വാസികളുടെ എണ്ണം നോക്കിയല്ലേ . അല്ലാതെ ദൈവത്തെ അറിയുന്നില്ലല്ലോ. ഓരോ വ്യക്തിയുടെയുമ് ജീവിതത്തിൽ ദൈവത്തെക്കാൾ സാത്താൻ നിരന്തരം സമ്പർക്കം പുലർത്തിയിട്ടും അവൻ ദൈവത്തെ വിശ്വസിക്കുന്നുവെന്നത് പ്രതീക്ഷാര്ഹമാണ്.ഏക ദൈവമെന്നു പറയുമ്പോൾ ഏതു ദൈവം എന്ന് മനുഷ്യന്റെ ചോദ്യത്തെ ചൂഷണം ചെയ്യുന്നു മതങ്ങൾ. സ്വയം വായിച്ച് മനസ്സിലാക്കുന്നതിനേക്കാൾ മറ്റുള്ളവർ പറയുന്നത് കേട്ട് വിശ്വസിക്കാനാണ് മനുഷ്യൻ താൽപ്പര്യം കാട്ടുന്നത്. അവന്റെ ഈ ദൗർബല്യം അവനും സമൂഹത്തിനും നാശകരമാകുന്നു. ശ്രീ ആൻഡ്രുസിന്റെ പ്രബോധനങ്ങൾ ആരെങ്കിലും ശ്രദ്ധിക്കും. മനുഷ്യൻ മതങ്ങളെ വിട്ട് ദൈവത്തിൽ വിശ്വസിക്കുന്ന ഒരു ദിവസം വരുമെന്ന് പ്രത്യാശിക്കാം. അതുവരെ പണ്ടാരോ പറഞ്ഞതും എഴുതിയതും വച്ച് തമ്മിൽ തല്ലി തല പൊളിച്ച് ചോര ഒലിപ്പിച്ച് കഴിയട്ടെ.
Molly Peter 2020-06-13 07:36:29
The book, written by Pulitzer Prize-winning American journalist Mary Jordan, reveals the first lady used her delayed arrival at the White House as leverage to renegotiate her prenuptial agreement with President Donald Trump, reported the Washington Post. Melania Trump was angry over reports about Trump’s sexual misconduct and extramarital affairs, and she wanted time to cool off and “amend her financial agreement with Trump,” wrote Post reporter Mary Jordan in her new book, “The Art of Her Deal: The Untold Story of Melania Trump.
Survivor-concentration Camp 2020-06-13 12:07:16
After the end of world war 2,this letter was found in nazi concentration camp,which contains following message adressing the teachers. Dear Teacher, I am a survivor of a concentration camp. My eyes saw what no man should witness: Gas chambers built by learned engineers. Children poisoned by educated physicians. Infants killed by trained nurses. Women and babies shot and burned by high school and college graduates. So, I am suspicious of education. My request is: Help your students become human. Your efforts must never produce learned monsters, skilled psychopaths, educated illeterates. Reading, writing, arithmetic are important only if they serve to make our children more humane.
RAJU THOMAS 2020-06-13 17:27:02
Respected Shri Andrews, I would like to call you a Confessor. You know what that is. Not a saint or martyr, but one who supremely testified to the Lord while alive, like Edward the Confessor (king of England) and many others in the Cathoilic Calendar. But, ah ... there is the Shakespearean RUB...you are the opposite thereof; you are, I don't know what (the good Lord will give me a word for the likes of you!); but I admire your courage. Nevertheless, I know, and you please know too, that you are, with all this brilliant elocution, only storing up courage to burn in eternal hellfire. You are LOST; take me with you!
കോരസൺ 2020-06-13 18:31:52
തീയോ ക്രേസി? അതെ ക്രേസി തന്നെ, ഒരു ഡിവൈൻ ക്രേസിനെസ്. മനുഷ്യഭയത്തെ അടിസ്ഥാനപ്പെടുത്തി അവനു പ്രതീക്ഷകൾകൊണ്ടൊരു വജ്രകോട്ട പണികയാണ് വ്യവസ്ഥാപിത മതത്തിന്റെ പേരിൽ നടക്കുന്നത്. മനുഷ്യന് ഭയം നിലനിൽക്കുന്നിടത്തോളം, ലോകത്തിന്റെ ഏതു കോണിലും അത് നിലനിൽക്കും. ചൈനയിൽ അത്തരം ഒരു മതഭയം ഉള്ളത് ഭരണാധികാരികൾക്ക് മാത്രമാണ് എന്നതാണ് വ്യത്യാസം. അമേരിക്കയും ഇതിനു അപവാദമല്ല. എന്ത് കോപ്രായം കാട്ടിയാലും ബൈബിൾ എടുത്തു ഉയർത്തി പള്ളിയുടെ ഒരു ബാക്ക്ഗ്രൗണ്ടിൽ ഒരു പടവും വച്ചു കാട്ടിയാൽ ഒക്കെ ഭദ്രമാകുന്നത്, ഈ മതഭ്രമം ബാധിച്ച സമൂഹം ഇവിടെയും എവിടെയും ഉണ്ട്. ഇന്ത്യയും പരിധിവിട്ടു ഇക്കൂട്ടരുടെ കരങ്ങളിൽ ആകുന്നു.അവിടെനിന്നും മനുഷ്യത്വം ഉള്ളവർ ഓടിയൊളിക്കാൻ ശ്രമിക്കുന്നു. മനുഷ്യർ താമസിച്ചിരുന്ന ഇറാനും അഫ്‌ഗാനിസ്ഥാനും എവിടെ ? മനുഷ്യരൊക്കെ എവിടേക്കോ ഓടി ഒളിച്ചു.
Everyone X RACISM 2020-06-14 09:10:03
It’s NOT “White vs Black” It’s “Everyone VS RACISM” Hong Kong/New York (CNN Business)Mark Zuckerberg and Priscilla Chan say they are "disgusted" by trump's remarks on the nationwide protests against racial injustice. "We are deeply shaken and disgusted by trump's divisive and incendiary rhetoric at a time when our nation so desperately needs unity," Zuckerberg and Chan wrote. "This is an extraordinarily painful inflection point in our nation's story, particularly for the Black community and our Black colleagues, who have lived with the impacts of systemic racism for generations."
Joy lukose.GA 2020-06-14 17:00:13
Conservative Bashes ‘Abusive Deadbeat Dad’ Trump In Scathing Column Predicting His Election Demise. Writing for The Daily Beast, conservative commentator Matt Lewis referred to Donald Trump as an “abusive deadbeat dad” and that Americans are finally realizing it.
അപരന് താങ്ങും തണലും 2020-06-14 05:19:22
അപരനു താങ്ങും തണലുമാകാം നമുക്കു് .................... ഒരു സന്യാസി, ഇരു കൈകളും വിരിച്ചു പിടിച്ചു ധ്യാനിക്കുകയായിരുന്നു. വെയിലും മഴയും വകവയ്ക്കാതെ, ദിനരാത്രങ്ങൾ നീണ്ട ധ്യാനം! കൂടൊരുക്കാൻ സുരക്ഷിതമായ ഒരിടം തേടി പറക്കുകയായിരുന്ന ഒരു കുരുവി, വിരിഞ്ഞു നിൽക്കുന്ന സന്യാസിയുടെ ഒരു കൈ വെള്ളയിൽ കൂടൊരുക്കി. അതു കണ്ടു്, മറ്റൊരു കുരുവിയെത്തി, മറു കൈ വെള്ളയിലും കൂടൊരുക്കി! ധ്യാനം അവസാനിപ്പിച്ചു കണ്ണു തുറന്നപ്പോൾ, ഇതെല്ലാം കണ്ട സന്യാസി, കൈകൾ അനക്കുന്നതു കിളികളോടുള്ള ദ്രോഹമാകുമെന്നു കരുതി, ആ നിലയിൽത്തന്നെ തുടർന്നു ! ഒരു കിളി പോകുമ്പോൾ മറ്റൊന്നു വരും. പിന്നെ അടുത്തതു് .......... അങ്ങനെ നിന്നു നിന്നു്, കാലങ്ങൾക്കു ശേഷം, സന്യാസി ഒരു മരമായി മാറി! ഒരാൾ ആരായി തീരുന്നുവെന്നതു്, അയാൾ സ്ഥിരമായി എന്തു ചെയ്തു കൊണ്ടിരിക്കുന്നവെന്നതിനെ ആശ്രയിച്ചിരിക്കും. തനിക്കു വേണ്ടി മാത്രം ജീവിക്കുന്നവൻ, താനായിത്തന്നെ തുടരും. മറ്റുള്ളവർക്കു വേണ്ടിക്കൂടി ജീവിക്കുന്നവർ, അനേകർക്കു താങ്ങും തണലുമായി തീരും! സ്വയം പൂർണ വളർച്ചയിലെത്തുന്നതു്, സ്വന്തം സാദ്ധ്യതതകളുടെ പരകോടി. മറ്റുള്ള വരുടെ പൂർണ വളർച്ചയ്ക്കു കൂടി വഴിയൊരുക്കുന്നതു്, അപര സാദ്ധ്യതകൾ വളർത്താനുള്ള പരിശ്രമത്തിൻ്റെ പരമോന്നതി! മരമാകാനും വേരുറപ്പിക്കാനും, എല്ലാവർക്കും കഴിയും. എന്നാൽ, ചില്ലകൾ വിരിക്കാനും, താങ്ങും തണലുമാകാനും, നന്മയുള്ളവർക്കു മാത്രമേ കഴിയൂ ! സ്വന്ത അഭിലാഷ സാക്ഷാത്കാരത്തിനായി, കരങ്ങൾ വിരിച്ചു നിന്നു പ്രാർത്ഥിക്കുന്നവരുടെ അർച്ചനകളേക്കാൾ, അന്യനഭയമൊരുക്കാനായി രചിക്കപ്പെടുന്ന, നിശ്ചല ദൃശ്യങ്ങളായിരിക്കും, ഈശ്വരനു പ്രീയങ്കരം! ജീവിതം തന്നെ, സഹജീവികളോടുള്ള സഹാനുഭൂതിയാണെങ്കിൽ, എല്ലാ കർമ്മങ്ങളിലും, അപനോടുള്ള ആദ്രത നിഴലിച്ചിരിക്കും. സ്വയം ശാന്തരായവർക്കു മാത്രമേ, മറ്റുള്ളവരെ ശാന്തരാക്കാനാകൂ. സ്വയം വെളിച്ചമുള്ളവർക്കു മാത്രമേ, അപരനു വേളിച്ചമേകാനുമാകൂ! സഹനവും സഹവർത്തിത്തവും ഒരു പോലെ സ്വായത്തമാക്കിയവർക്കു മാത്രമേ, മറ്റുള്ളവർക്കു താങ്ങാകാനും തണലാകാനുമാകൂ. സർവ്വേശ്വരൻ സഹായിക്കട്ടെ. ഏല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.- ചാണക്യന്‍
Aleyamma Philipose. MD 2020-06-14 17:07:43
The Washington Post reported on Saturday that excerpts from a new book reveal just how annoyed Melania Trump was with Donald Trump after rumors of him being with porn stars surfaced. According to the report, aides and friends of the president were furious with the first lady for abandoning Trump, reportedly claiming, “That woman! She will be the end of him.” It has already been reported that Melania used the need for her to be at her husband’s side in Washington to rework her prenuptial agreement noting: “Melania Trump was angry over reports about Trump’s sexual indiscretions and extramarital affairs, and she wanted time to cool off and “amend her financial agreement with Trump,” wrote Post reporter Mary Jordan in her new book, ‘The Art of Her Deal: The Untold Story of Melania Trump.’”
Monsey Samuel. 2020-06-15 12:25:38
Supreme Court rules 6-3 workers can’t be fired for LGBTQ status, in a stunning loss for Trump Admin.. FDA withdraws emergency use authorization for anti-malaria drug touted by Trump. Another stunning loss for trump
EVANGELICALS -TRUMP 2020-06-15 15:58:28
Dozens Of Evangelical Leaders Urge Christians To Dump Trump In Scathing New Book: The Christian Post reported on Monday that a new book was released that compiled 30 essays written by evangelical leaders imploring white evangelicals to rethink their support for Donald Trump. The book, titled, The Spiritual Danger of Donald Trump: 30 Evangelical Christians on Justice, Truth, and Moral Integrity, goes on to warn that evangelicals are giving off the wrong message by supporting someone like Trumpl=. “Our plea is to white evangelicals to please take another look and ask, ‘Does this person measure up to biblical norms?’” Evangelicals for Social Action’s Ron Sider, who is also the book’s editor, told The Christian Post. “We are not telling you what to include. But please prayerfully think about that. Even if you think the book will make you mad, given the title, I challenge you to read it and decide for yourself if there are any valid points that we are making there.” “The book is not a book to tell people how to vote,” Sider continued. “It is a book to call people to think biblically about this election and about the character of candidates.” “We’re not just left-wing Democrats,” he said. “We are a whole range of views begging American white evangelicals to ask this simple question: ‘Does Donald Trump’s behavior and policies fit with or contradict biblical norms?’” RELATED: Republican Official: ‘The More Bad Things Happen In The Country, The More
ജോർജ് പുത്തൻകുരിശ് 2020-06-15 21:07:57
കൊരങ്ങനെകൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടിയാണ് ഇന്ന് മതവും രാഷ്ട്രീയവും അവരുടെ പിൻഗാമികളെകൊണ്ടു ചെയ്യിക്കുന്നത്. ലോകത്തിന്റെ പലഭാഗത്തും മതാധിഷ്‌ഠിത ഭരണം അല്ലെങ്കിൽ പൗരോഹിത്യഭരണമാണ് നിലനിൽക്കുന്നത്. ഇറാൻ തുടങ്ങിയ മിക്ക പശ്ചിമേഷ്യൻരാജ്യങ്ങളും ഭരിക്കുന്നത് മതനേത്രത്വത്തിന്റെ കീഴിലുള്ള പപ്പറ്റുകളാണ്. ഇവിടെ പൗരസ്വാതന്ത്യം ഇല്ല. ആരെങ്കിലും അത് സ്വപനം കണ്ടാൽ അവരുടെ തല അറുക്കപ്പെടും. ദൈവം ചിലർക്ക് മറ്റുള്ളവരെ അടക്കിഭരിക്കാനും വേണ്ടിവന്നാൽ വംശത്തോടെ നശിപ്പിക്കാനും അധികാരം നൽകിയിരിക്കുന്നു. ദൈവത്തിന്റ പേരിൽ പുരോഹിതവർഗ്ഗം നടത്തുന്ന ഭരണക്രമത്തെയാണ് തിയോക്രസി എന്ന് ഡിക്ഷ്ണറി അർഥം നൽകുന്നത്. കോമൺവെൽത്ത് ഓഫ് ഇസ്രയേൽ മോസസിന്റെ കാലം തൊട്ട് ശൗലിനെ രാജാവായി തിരഞ്ഞെടുക്കുന്നത് വരെ മതാധിഷ്ടിത ഭരണമായിരുന്നു. എങ്കിലും മതാധിഷ്ടിത ഭരണത്തിൽ നിന്ന് ഇസ്രേൽ ഒരിക്കലും വിമുക്തമല്ലായിരുന്നു. ഇസ്രേയിലിനെ ഒരു സ്ഥിതിസമത്വപരമായ രാജ്യമാക്കാൻ ശ്രമിച്ചപ്പോൾ, യേശു ക്രൂശിക്കപ്പെട്ടു എന്ന് പല പണ്ഡിതന്മാരും അവകാശപ്പെടുന്നു . അമേരിക്കപോലെയുള്ള രാജ്യങ്ങൾ മതാധിഷ്ടിത ഭരണം ആയിരുന്നെങ്കിലും മനുഷ്യരുടെ കണ്ണിൽ പൊടിയിടാൻ, അതിനെ ചർച്ചും സ്‌റ്റേറ്റുംമായി വേർതിരിച്ചു. പകൽക്കാലം അവ വേർതിരിഞ്ഞു നിൽക്കുകയും രാത്രിയുടെ യാമങ്ങളിൽ അവർ വീണ്ടും ഒന്നാകുകയും ചെയ്യും. എന്തായാലും തിയോക്രസിയുടെ അധോലോകങ്ങളിലേക്ക് വായനക്കാരെ കൊട്ടിക്കൊണ്ടുപോകുകയും , ചില കാണാകാഴ്ച്ചകൾ ആൻഡ്രു വായനക്കാർക്ക് കാണിച്ചു തരികയും ചെയ്യുന്നു . "ലോകം ഒരിക്കലും ദുഷ്ക്കർമികളാൽ നശിപ്പിക്കപ്പെടുകയില്ല പക്ഷെ നാശം കണ്ടിട്ടും ഒന്നും ചെയ്യാതെ നോക്കി ഇരിക്കുന്നവരാൽ മാത്രമേ അതു സംഭവിക്കു " (ഐൻസ്റ്റൈൻ ) ജോർജ് പുത്തൻകുരിശ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക