Image

എച്ച്‌ -1 ബി വിസ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്

Published on 12 June, 2020
എച്ച്‌ -1 ബി വിസ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ങ്ടന്‍, ഡി.സി: തൊഴിലില്ലായ്മ കണക്കിലെടുത്ത് എച്ച് -1 ബി ഉള്‍പ്പെടെ തൊഴില്‍ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. 180 ദിവസത്തെക്ക് അത്യാവശ്യമില്ലാത്തവരെ വരാന്‍ അനുവദിക്കരുതെന്നാണു ഭരണകൂടത്തിലെ ഇമ്മിഗ്രേഷന്‍ വിരുദ്ധര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ പ്രൊഫഷനലുകളെ ഒഴിവാക്കും. ഇത് സംബധിച്ച് പ്രസിഡന്റ് ട്രമ്പിന്റെ എക്‌സിക്യൂട്ടിവ് ഓര്‍ഡര്‍ വൈകാതെ ഉണ്ടായേക്കും.

സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഒക്ടോബറിലാണു പുതിയ എച്ച്-1വിസക്കാര്‍ എത്തുന്നത്. അവര്‍ വരുന്നത് നീട്ടാനാണു നീക്കമെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതുതായി വിസ കിട്ടിയവര്‍ക്കു മാത്രമല്ല,എച്ച് 1ബി വീസയുള്ള വിദേശികള്‍ക്കുംവീസ സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനാകില്ല. നിലവില്‍ യുഎസിലുള്ളവരെ ഇതു ബാധിച്ചേക്കില്ല.

ട്രമ്പ് ഭരണകൂടത്തിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കും. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സാധാരണയായി എച്ച് 1 ബി വീസ അനുവദിക്കാറുള്ളത്.

ഇന്ത്യക്കാരാണ് ഈ വീസയുടെ വലിയ ഉപയോക്താക്കള്‍. അതുകൊണ്ട് തന്നെ വീസ സസ്പെന്‍ഡ് ചെയ്യുന്നതോടെ നിരവധിപ്പേര്‍ തൊഴില്‍രഹിതരാകുകയും ചെയ്യും. എച്ച് -1 ബി വിസയിലുള്ള ധാരാളം ഇന്ത്യക്കാര്‍ക്ക് ഇതിനകം തന്നെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഭരണകൂടം വിവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. എച്ച്1ബി വിസയ്ക്കു കൊണ്ടുവരുന്ന നിയന്ത്രണം എച്ച് 2 ബി, എല്‍-1,തുടങ്ങിയവക്കും ബാധകമാണ്. 

see also: https://discuss.ilw.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക