Image

വത്തിക്കാനില്‍നിന്നു രഹസ്യം ചോര്‍ത്തല്‍: മാര്‍പാപ്പയുടെ പാചകക്കാരനു മേല്‍ കുറ്റം ചുമത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 29 May, 2012
വത്തിക്കാനില്‍നിന്നു രഹസ്യം ചോര്‍ത്തല്‍: മാര്‍പാപ്പയുടെ പാചകക്കാരനു മേല്‍ കുറ്റം ചുമത്തി
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍നിന്നു പല വിവരങ്ങളും മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മാര്‍പാപ്പയുടെ പാചകക്കാരനുമേല്‍ കുറ്റം ചുമത്തി.

നാല്‍പ്പത്താറുകാരനായ പൗലോ ഗബ്രിയേല്‍ ആണു പ്രതി. ഇയാള്‍ പല രഹസ്യ രേഖകളും ചോര്‍ത്തിയിട്ടുണ്‌ടെന്നു സംശയം.

2006 മുതല്‍ മാര്‍പാപ്പയുടെ വസതിയിലെ പരിചാരകനാണ്‌ പൗലോ. ഭാര്യയ്‌ക്കും മൂന്നു മക്കള്‍ക്കുമൊപ്പമാണ്‌ ഇയാള്‍ വീട്ടില്‍ കഴിഞ്ഞിരുന്നത്‌. ഇയാളുടെ വീട്ടില്‍ നിന്ന്‌ ഒട്ടേറെ രേഖകള്‍ അന്വേഷകര്‍ കണ്‌ടെത്തിയിട്ടുണ്‌ട്‌. രേഖകള്‍ കടത്താന്‍ ആരെങ്കിലും ഇദ്ദേഹത്തെ സഹായിച്ചിട്ടുണ്‌ടോ എന്ന്‌ അന്വേഷിച്ചു വരുന്നു.

ചോര്‍ന്ന രേഖകളിലെ വിവരങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസമാണ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ അന്വേഷണം പ്രഖ്യാപിച്ചത്‌. ഇതിനായി വത്തിക്കാന്‍ ഒരന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്‌തു. കര്‍ദിനാള്‍ ജൂലിയന്‍ ഹെറാന്‍സ്‌ തലവനായുള്ള സംഘം പോലീസിനൊപ്പം അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌.
വത്തിക്കാനില്‍നിന്നു രഹസ്യം ചോര്‍ത്തല്‍: മാര്‍പാപ്പയുടെ പാചകക്കാരനു മേല്‍ കുറ്റം ചുമത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക