Image

കൊവിഡ് രോഗിയില്‍ ശ്വാസകോശം മാറ്റിവച്ചു; നേതൃത്വം നല്‍കിയത് ഇന്ത്യന്‍ ഡോക്ടര്‍

Published on 12 June, 2020
കൊവിഡ് രോഗിയില്‍ ശ്വാസകോശം മാറ്റിവച്ചു; നേതൃത്വം നല്‍കിയത് ഇന്ത്യന്‍ ഡോക്ടര്‍


ചിക്കാഗോ: കൊവിഡ് ബാധിതയില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. സര്‍ജന്‍മാരുടെ വിദഗ്ധ സംഘത്തെ നയിച്ചതാകട്ടെ ഇന്ത്യന്‍ വംശജനായ ഡോക്ടറും. മഹാമാരിയുടെ കാലത്ത് അമേരിക്കയില്‍ ആദ്യമായി നടക്കുന്ന അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആണിത്. 

കടുത്ത ശ്വാസകോശ രോഗം ബാധിച്ച 20കളുടെ മധ്യേപ്രായമുള്ള യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ചിക്കാഗോ നോര്‍ത്ത്‌വെസ്‌റ്റേണ്‍ മെഡിസിന്‍ വ്യക്തമാക്കി. അവയവമാറ്റം കൊണ്ടല്ലാതെ അവര്‍ക്ക് തുടര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. രണ്ടുമാസമായി യുവതിയുടെ ശ്വാസകോശവും ഹൃദയവും ഉപകരണങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. 

തൊറാസിക് സര്‍ജനും ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗം ഡയറക്ടറുമായ ഡോ. അങ്കിത് ഭാരത് ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഏറ്റവും സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ ഒന്നാണ് താന്‍ ചെയ്തതെന്ന് ഡോ. അങ്കിത് പറഞ്ഞൂ. ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസുകളില്‍ ഒന്നായിരുന്നു ഇതെന്നും ഡോ.അങ്കിത് ഭാരത് പറഞ്ഞു. മീററ്റ് സ്വദേശിയാണ് ഡോ.അങ്കിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക