Image

കിരണ്‍ ബാബു കരാലിന്റെ മ്യൂസിക്‌ ആല്‍ബം പുറത്തിറങ്ങി

റോണി കുരിശിങ്കല്‍പറമ്പില്‍ Published on 29 May, 2012
കിരണ്‍ ബാബു കരാലിന്റെ മ്യൂസിക്‌ ആല്‍ബം പുറത്തിറങ്ങി
ഡബ്ലിന്‍: കളര്‍ എന്‍ കാന്‍വാസിന്റെ ബാനറില്‍ `ഇതളറിയാതെ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിനുശേഷം കിരണ്‍ ബാബു കരാലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ `പലനാള്‍ കള്ളന്‍. ഇതിനോടകം തന്നെ യൂ ട്യൂബില്‍ റിലീസ്‌ ചെയ്‌ത പല നാള്‍ കള്ളന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്‌ ജയ്‌സണ്‍ ജോസഫാണ്‌.

സാജന്‍ സെബാസ്‌റ്റിയന്‍ നായകനാകുന്ന ചിത്രത്തില്‍ സിജു ജോസഫ്‌, ദിവ്യ ജിബോഷ്‌, ബിബിന്‍ ഉല്ലാസ്‌, റെജിന്‍ മാത്യൂസ്‌, ജിജി കണ്ണംപള്ളി എന്നിവര്‍ വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിരിക്കുന്നു.

പ്രവാസി മലയാളിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച എന്ന പതിവുശൈലിയില്‍ നിന്നും മാറി ഒരു സാധാരണ മലയാളിയുടെ കഥ പറയാന്‍ ശ്രമിക്കുകയാണ്‌ പൂര്‍ണമായും അയര്‍ലന്‍ഡില്‍ ചിത്രീകരിച്ചിരിക്കുന്ന `പലനാള്‍ കള്ളന്‍.
കിരണ്‍ ബാബു കരാലിന്റെ മ്യൂസിക്‌ ആല്‍ബം പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക