Image

ഇ-ലേണിംഗ്: മാതാപിതാക്കള്‍ക്ക് അബുദാബി പോലീസിന്റെ ജാഗ്രത നിര്‍ദ്ദേശം

Published on 11 June, 2020
 ഇ-ലേണിംഗ്: മാതാപിതാക്കള്‍ക്ക് അബുദാബി പോലീസിന്റെ ജാഗ്രത നിര്‍ദ്ദേശം


അബുദാബി: ഇ-ലേണിംഗ് വ്യാപകമായതോടെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതായും കുട്ടികളാണ് ഇവരുടെ ഇരകളിലേറെയുമെന്നും അബുദാബി പോലീസ് . വിദ്യാര്‍ഥികളെ സഹായിക്കാനെന്ന വ്യാജേന നിരവധി ആപ്പുകളും സമൂഹ മാധ്യമ കൂട്ടായ്മകളും എത്തുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം .കുട്ടികള്‍ ഉള്‍പ്പെട്ട ചില സംഘങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കാനും ഓണ്‍ലൈന്‍ ഉപയോഗിക്കുന്നതായും പോലീസ് പറഞ്ഞു. കൗമാരക്കാരിലാണ് ഈ പ്രവണത കൂടുതലുള്ളത്. ഓണ്‍ലൈന്‍ ആക്രമങ്ങളങ്ങളെക്കുറിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്തണം .

ഇത്തരം സന്ദര്‍ഭങ്ങളില്‍ അനാരോഗ്യകരമായ എന്തെങ്കിലും പ്രവണതകള്‍ കണ്ടാല്‍ വിവരം എങ്ങനെ പോലീസിനെ അറിയിക്കണമെന്ന് കുട്ടികളെ പറഞ്ഞു ബോധവന്മാരാക്കേണ്ടത് മാതാപിതാക്കളാണെന്നും പോലീസ് കൂട്ടിചേര്‍ത്തു.

റിപ്പോര്‍ട്ട്:അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക