Image

മണിയുടെ പ്രസ്‌താവന തള്ളിക്കളയുന്നതായി പോളിറ്റ്‌ ബ്യൂറോ

Published on 29 May, 2012
മണിയുടെ പ്രസ്‌താവന തള്ളിക്കളയുന്നതായി പോളിറ്റ്‌ ബ്യൂറോ
ന്യൂഡല്‍ഹി: സിപിഎം വര്‍ഗ്ഗ ശത്രുക്കളെ കൊന്നിട്ടുണ്ടെന്ന്‌ പരസ്യപ്രസ്‌താവന നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്‌താവന തള്ളിക്കളയുന്നതായി പോളിറ്റ്‌ ബ്യൂറോ വെളിപ്പെടുത്തി. കൊലപാതക രാഷ്‌ട്രീയം സിപിഎമ്മിന്റെ നയമല്ല. മണിക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി ഇന്ന്‌ ചേര്‍ന്ന പിബി യോഗം തീരുമാനിച്ചു.

ഇതിനിടെ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. ആറു സിഐമാരെ കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതായി അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന മധ്യമേഖലാ റേഞ്ച്‌ ഐജി ബി.പത്മകുമാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക