Image

തിരസ്കൃത (കവിത: രമണി അമ്മാൾ )

Published on 11 June, 2020
തിരസ്കൃത (കവിത: രമണി അമ്മാൾ )



ഒരോ ഋതുവിലും
ഉരുകിത്തിളച്ചും
കുതിർന്നുടഞ്ഞും 
മണ്ണിലമരാൻ തുടങ്ങുന്ന 
ശിലയാണീയഹല്യ..

അലിഞ്ഞില്ല, മാഞ്ഞില്ലി-
തുവരെയവളുടെ മൂർദ്ധാവിലണിയിച്ച 
ചെങ്കുങ്കുമം
പതി ഭക്തിയുടെ
വിശുദ്ധിയുടെ 
നേരിന്റെയടയാളം..

പരിത്യജിച്ച തന്നെ  
വീണ്ടുമെതിരേൽക്കാൻ
രാമനണയവേ
ഭൂമി പിളർന്നന്തർധാനം 
ചെയ്തു സീത..

ശിലയായോരഹല്യക്കു
മോക്ഷമേകാൻ 
വിധി വേഗേ 
രാമനണഞ്ഞേക്കാമതിൻ മുന്നേ
പ്രകൃതിക്ഷോഭങ്ങളമ്മാന മാടിയീ
ശിലയുടെ പാഴ്ജന്മം 
മണ്ണിലാഴ്ന്നെങ്കിൽ.. 
.
ഇനി വേണ്ട ഭൂവിലൊരു
പെൺജന്മ പുനർജനി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക