Image

കൊറോണ കാലത്തെ ജീവിതം' ശ്രദ്ധേയമായി യൂത്ത് ഇന്ത്യ ലൈവ്

Published on 10 June, 2020
കൊറോണ കാലത്തെ ജീവിതം' ശ്രദ്ധേയമായി യൂത്ത് ഇന്ത്യ ലൈവ്

മനാമ: 'കൊറോണ കാലത്തെ ജീവിതം' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ലൈവ് പരിപാടി പ്രവാസി മലയാളികള്‍ക്കിടയില്‍ നവ്യാനുഭവമായി, യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ്വി ഉദഘാടനം ചെയ്ത പരിപാടിയില്‍, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ ഫിസിഷ്യനും ഐഎംഎ പ്രസിഡന്റുമായ ഡോ. ബാബു രാമചന്ദ്രന്‍ വിഷയാവതരണം നടത്തി.

കോവിഡ് കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, സാമൂഹിക ഇടപഴകലുകളില്‍ വരുത്തേണ്ട ക്രമീകരണങ്ങള്‍, തുടങ്ങി, വിഷയത്തിന്റെ സര്‍വ തല സ്പര്‍ശിയായ വിഷയാവതരണം, ഏറെ വിജ്ഞാന സമ്പന്നവും ഉപകാര പ്രദവും ആയിരുന്നു.

തുടര്‍ന്നു യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ് മോഡറേറ്റര്‍ ആയി നടന്ന ചര്‍ച്ചയില്‍, ഫസല്‍ പൊന്നാനി, കമാല്‍ മൊഹ്യുദ്ദീന്‍, ഹകീം തുടങ്ങിയവര്‍ പങ്കെടുത്തു. ചര്‍ച്ചയുടെ പൂര്‍ണ വീഡിയോ യൂത്ത് ഇന്ത്യ ഫേസ്ബുക് പേജില്‍ ലഭ്യമാണ്, യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി വി.എന്‍. മുര്‍ഷാദ് സ്വാഗതം ആശംസിച്ച പരിപാടിയില്‍ യൂത്ത് ഇന്ത്യ സേവന വകുപ്പ് കണ്‍വീനര്‍ മിന്ഹാജ് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക