Image

ടി.പി.വധം: പ്രതികള്‍ക്ക് സിം കാര്‍ഡ് സംഘടിപ്പിച്ചു കൊടുത്തയാള്‍ അറസ്റ്റില്‍

Published on 29 May, 2012
ടി.പി.വധം: പ്രതികള്‍ക്ക് സിം കാര്‍ഡ് സംഘടിപ്പിച്ചു കൊടുത്തയാള്‍ അറസ്റ്റില്‍
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പ്രതികള്‍ക്ക് വ്യാജരേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത അഫ്‌സല്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

പ്രതികള്‍ക്ക് വ്യാജ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കേസില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് അഫ്‌സലിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക