Image

മണിയുടെ വെളിപ്പെടുത്തല്‍ : അന്വേഷണ സംഘം വിപുലീകരിച്ചു

Published on 29 May, 2012
മണിയുടെ വെളിപ്പെടുത്തല്‍ : അന്വേഷണ സംഘം വിപുലീകരിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.എം മണി നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. ആറു സിഐമാരെ കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മധ്യമേഖലാ റേഞ്ച് ഐജി ബി.പത്മകുമാര്‍ അറിയിച്ചു.

അന്വേഷണം ഏതു രീതിയിലായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ മണിയെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കോടതിയില്‍ നിന്നും പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ലഭിക്കാനുണ്ട്. ഇവ ശേഖരിച്ചുവരികയാണെന്നും പത്മകുമാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക