Image

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

Published on 29 May, 2012
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
കൊച്ചി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം കോടതിച്ചെലവ് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

നാവികര്‍ക്കെതിരെ ഹര്‍ജി നല്‍കിയ ശേഷം പിന്‍വലിച്ചതിന് വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ 10,000 രൂപ വീതം കോടതിച്ചെലവ് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരും ഇറ്റാലിയന്‍ കോണ്‍സുലേറ്റുമാണ് ഹര്‍ജി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക