Image

രക്തഗ്രൂപ്പ് ഒ ആണെങ്കില്‍ കോവിഡ് സാധ്യത കുറവ്

Published on 09 June, 2020
രക്തഗ്രൂപ്പ് ഒ ആണെങ്കില്‍ കോവിഡ് സാധ്യത കുറവ്

രക്തഗ്രൂപ്പ് ഒ ആണെങ്കില്‍ കോവിഡ് വരാനോ ഗുരുതരമാകാനോ സാധ്യത കുറവ്. ഓ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് മറ്റു ഗ്രുപ്പുകളെ വച്ച് 9 മുതല്‍ 18 ശതമാനം വരെ കോവിഡ് ബാധ ഉണ്ടാകാന്‍ സാധ്യത കുറവ്.

മറ്റു രക്ത ഗ്രൂപ്പുകാര്‍ക്ക് രോഗ സാധ്യത ഏകദേശം ഒരു പോലെയാണ്. രക്ത ഗ്രൂപ്പ് എ ഉള്ളവര്‍ക്ക്ഓക്‌സിജനോ വെന്റിലേറ്ററോആവശ്യമായി വരാന്‍ സാധ്യത 50 ശതമാനം കൂടുതല്‍.
23 ആന്‍ഡ് മീ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പഠനത്തിലെ പ്രാഥമിക നിഗമനങ്ങളാണിത്.

കോവിഡ് കാലത്ത് കൈ കൊടുക്കുന്നതിലും സുരക്ഷിതം കെട്ടിപ്പിടിക്കുന്നതാണെന്ന് (ഹഗിംഗ്) വൈറോളജിസ്റ്റ്. ഷേക്ക് ഹാന്‍ഡ് വഴി രോഗം പകരാം. ഹഗിംഗ് വഴി പകരാന്‍ സാധ്യത കുറവ്.

ന്യു യോര്‍ക്ക് സിറ്റി തുറന്നുവെങ്കിലും ഹോട്ടലുകളിലൊന്നും ആളെ പ്രവേശിപ്പിക്കില്ല. പബ്ലിക്ക് ബാത്ത് റൂം ഒട്ടില്ല താനും. ജനമെല്ലാം നഗരത്തിന്റെ മുക്കിലും മൂലയിലും മൂത്രമൊഴിക്കുന്നു!. ഫലത്തില്‍ ഒരു മുന്നാം ലോക നഗരമായി ന്യു യോര്‍ക്ക് സിറ്റി മാറുന്നു, അഥവാ നാറുന്നു.

രോഗ ലക്ഷണം കാണിക്കാത്തവരില്‍ നിന്നു രോഗം പകരാനുള്ള സാധ്യത കുറവാണെന്ന മുന്‍ പ്രസ്തവന ലോകാരോഗ്യ സംഘടന തിരുത്തി. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണ ഇപ്പോഴുമില്ലെന്നു അധിക്രുതര്‍ വ്യക്തമാക്കി.

രോഗം മൂഛിച്ചു നില്‍ക്കുന്ന ആളില്‍ നിന്നു പകരാന്‍ സാധ്യത കൂടുതലുണ്ടെന്നു മാത്രം.

നേരത്തെ ഇത് സംബന്ധിച്ച് ലോകത്ത് പലയിടത്തും നടന്ന പഠനങ്ങള്‍ ചെറിയൊരു വിഭാഗം രോഗികളെ മാത്രം ഉള്‍ക്കൊള്ളിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ അത്തരം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി അന്തിമ നിഗമനങ്ങളിലെത്താനാവില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. പ്രധാനമായും രോഗാണുക്കള്‍ അടങ്ങിയ വായുവിലെ ചെറുജലകണികകള്‍ വഴിയാണ് കോവിഡ് പകരുന്നത്. ഇത് തുമ്മുമ്പോഴും ചുമക്കുമ്പോഴുമാണ് കൂടുതലും പുറത്തുവരുന്നത്.

അതേസമയം ലോകത്ത് കോവിഡ് ബാധ കൂടുതല്‍ ഗുരുതരമാവുകയാണെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ നല്‍കി. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗികളില്‍ നിന്നും കോവിഡ് പകരുന്നുവെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു

മൂന്ന് വിഭാഗമായാണ് കോവിഡ് രോഗികളെ ലോകാരോഗ്യ സംഘടന തരംതിരിച്ചിട്ടുള്ളത്.

1. പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍. 2. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലുള്ളവര്‍. 3. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍.

ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവരെ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് പരിശോധിച്ചാലും കോവിഡ് സ്ഥിരീകരിക്കാനാകും. ഇത്തരക്കാരില്‍ നിന്നും ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പു തന്നെ രോഗം പകരാമെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Join WhatsApp News
Palakkaran 2020-06-09 21:02:04
എന്നാലിനി ധൈര്യമായിട്ട് കെട്ടിപ്പിടിക്കാമല്ലൊ, ഹൊ കുറച്ചു നാളായി ഒന്ന് കെട്ടിപ്പിടിച്ചിട്ടു്!!
malayali maman 2020-06-10 07:45:59
അമൃതാനന്ദമയിമഠം രക്ഷപ്പെട്ടു. ഇനി ആശ്രമം പൂർവാധികം ശക്തിയോടെ തുറന്നു കെട്ടിപ്പിടുത്തം തുടരുന്നതാണ്
Nishanth 2020-06-10 10:13:44
Malayali maamaaa...What is the connection between Amritananthamayi Madom and this news? Almost all religious leaders hug their devotees. Stop spreading the hatred about other religions.
No aal daivam 2020-06-10 12:12:38
അമൃതാനന്ദമയി ദൈവമൊന്നുമല്ല വിമര്ശിക്കാതിരിക്കാൻ. വെസ്റ്ചെസ്റ്ററിൽ അവർ നടത്തുന്ന സ്ഥാപനത്തെപ്പറ്റി അന്വേഷിക്കുക. അതിനു ശേഷം മറുപടി പറയുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക