Image

5,416 യാത്രക്കാരുമായി 27 വിമാനങ്ങള്‍ കുവൈറ്റില്‍ നിന്നും ഇന്ന് പുറപ്പെടും

Published on 09 June, 2020
5,416 യാത്രക്കാരുമായി 27 വിമാനങ്ങള്‍ കുവൈറ്റില്‍ നിന്നും ഇന്ന് പുറപ്പെടും

കുവൈറ്റ് സിറ്റി : രാജ്യത്ത് നിന്നും വിദേശികള്‍ കൂട്ടത്തോടെ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങുന്നു. ഇന്ന് മാത്രം 27 വിമാനങ്ങളിലായി 5,416 യാത്രകാരാണ് വിവിധ രാജ്യങ്ങളിലേക്ക് പറക്കുന്നത്. 17 വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുന്നത് ഈജിപ്തിലേക്കാണ്.

ഇന്ത്യയിലേക്ക് നാല് വിമാനങ്ങളാണ് യാത്രക്കാരുമായി പോകുന്നത്. റിയാദ് (സൗദി അറേബ്യ), ധാക്ക (ബംഗ്ലാദേശ്), അമ്മാന്‍ (ജോര്‍ദാന്‍), ടുണീഷ്യ എന്നിവയ്ക്ക് പുറമേ എത്യോപ്യയിലേക്കും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക