Image

ഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ സ്പയര്‍ മ്യൂസിയം സന്ദര്‍ശിച്ചു

ജോര്‍ജ് ജോണ്‍ Published on 29 May, 2012
ഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ സ്പയര്‍ മ്യൂസിയം സന്ദര്‍ശിച്ചു
ഫ്രാങ്ക്ഫര്‍ട്ട് : മലയാളം സ്‌കൂളിലെ കുട്ടികളും, മാതാപിതാക്കളും തങ്ങളുടെ ഈ വര്‍ഷത്തെ ഏകദിന വിനോദയാത്രയില്‍ സ്പയറിലെ ടെക്‌നിക്കല്‍ മ്യൂസിയവും, സ്പയര്‍ ഡോമും (കത്തീന്ദ്രല്‍) സന്ദര്‍ശിച്ചു. രാവിലെ ആരംഭിച്ച ഈ സന്ദര്‍ശനത്തില്‍ സ്‌കൂള്‍ കുട്ടികളെയും, മാതാപിതാക്കളെയും കൂടാതെ നാട്ടില്‍ നിന്നും സന്ദര്‍ശനത്തിനായി എത്തിയ സീന മണ്‍മയിലിന്റെ പിതാവ് സി.സി.ജോസും പങ്കെടുത്തു. ഈ ഏകദിന വിനോദയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയവരെ സ്‌ക്കൂള്‍ രക്ഷാകര്‍ത്ത്യുസമിതി പ്രസിഡന്റെ് ജോണ്‍സണ്‍ കടകത്തലയ്ക്കല്‍ സ്വാഗതം ചെയ്തു. കാറുകള്‍, മോട്ടോര്‍ സൈക്കിള്‍, തീവണ്ടി എന്‍ജിന്‍, കോണ്‍കോര്‍ഡ് ഉള്‍പ്പെടെ വിവിധ വിമാനങ്ങള്‍, മ്യൂസിക് ഉപകരണങ്ങള്‍, ബഹിരാകാശ യാത്രകള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന യൂറോപ്പിലെ ഈ ടെക്‌നിക്കല്‍ മ്യൂസിയം സന്ദര്‍ശനം തികച്ചും വിജ്‌നപ്രദമായിരുന്നു. രക്ഷാകര്‍ത്ത്യുസമിതി സെക്രട്ടറി ജോര്‍ജ് മൈലപ്പറമ്പില്‍ മ്യൂസിയം നഗരിയിലെ പ്രദര്‍ശനത്തെപ്പറ്റി കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും വിശദീകരിച്ചു.

തുടര്‍ന്ന് സ്പയറിലെ സെന്റ്് മരിയ - സെന്റ് സ്റ്റീഫന്‍ ഡോം സന്ദര്‍ശിച്ചു. സ്പയര്‍ രൂപതയുടെ കത്തീന്ദ്രല്‍ പള്ളിയായ ഡോം കൈസര്‍ ഡോം എന്നറിയപ്പെടുന്നു. 1981 മുതല്‍ യുനെസകോ വേള്‍ഡ് കള്‍ച്ചറല്‍ പാരമ്പര്യമായി സ്പയര്‍ ഡോമിനെ അഗീകരിച്ചിരിക്കുന്നു. സാലിയന്‍ രാജാവും, പിന്നീട് കൈസര്‍ കോണറാഡ് II ഉം 1025 ല്‍ പണി തുടങ്ങി 1027 ല്‍ തീര്‍ത്തതാണ് ഈ ഡോം. ഇതിനെപ്പറ്റി സൈന കളത്തില്‍ കട്ടികള്‍ക്ക് വിശദീകരിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ സ്പയര്‍ മ്യൂസിയം സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക